ലക്ഷ്മി..🥰🥰 1 [Vijay] 119

Views : 8570

കിടന്നു,,,  സരസ്വതി മറുപടി പറഞ്ഞു..നീ ഇ പെട്ടി കൊണ്ട് റൂമിൽ വൈകു.. എന്നിട്ട് ചോറ് വിളമ്പു,, ഞാൻ ലച്ചൂനെ ഒന്ന് കണ്ടിട്ടു വരട്ടെ..

അതും പറഞ്ഞു അയാൾ പടികൾ കയറി,,
മുകളിൽ ചെന്നു ലച്ചൂന്റെ മുറിയിൽ കയറി അയാൾ നോക്കി..
പാവം തന്റെ കുട്ടി അയാൾ നെടുവീർപ്പെട്ടു..

ഒരു കുഞ്ഞു നിഷ്കളങ്കമായ മുഖത്തോടെ അവൾ കിടന്നു ഉറങ്ങുക ആയിരുന്നു.. മാധവൻ അവളുടെ അടുത്ത് പോയി പുതപ്പു എടുത്തു പുതച്ചു എന്നിട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..

അപ്പോൾ അവൾ ഒന്നു ഞരങ്ങി എന്നിട്ടു ഉറക്കത്തിൽ പതിയെ” അച്ഛാ ” എന്നു പറഞ്ഞു.. അയാൾ ചിരിച്ചിട്ട് വാതിൽ പതിയെ അടച്ചിട്ടു തിരികെ ഇറങ്ങി..

നല്ല ഉറക്കത്തിൽ ആയിരുന്ന ലച്ചുവിന്റെ അടുത്തേക് ഒരു സുന്ദരനായ പുരുഷൻ നടന്നു വന്നു..
കുറ്റി താടിയും,, നല്ല മീശയും വെളുത്തു സുന്ദരൻ ആയ ഒരാൾ,,
കണ്ടാൽ ആരും  നോക്കി നിന്നുപോകുന്ന ഒരു മുഖം..
അയാൾ അവളുടെ അടുത്തേക് വന്നു ലച്ചു നു വിളിച്ചു..  ആ സുന്ദരമായ വിളി കേട്ട് അവൾ കണ്ണുകൾ തുറന്നു അയാളെ നോക്കി,, അവൾക് തന്റെ കണ്ണുകളെ അയാളുടെ മുഖത്തുനിന്നും അടുക്കാൻ ആയില്ല,, അവൾ അയാളെ തന്നെ നോക്കി ഇരുന്നു അത്രക്കു തേജസ് ആയിരുന്നു ആ മുഖത്തിനു, താൻ എന്നും സ്വപ്നം കാണാറുള്ള അതെ മുഖം..

അയാൾ അവളുടെ അടുത്തേക് നടന്നു വന്നു അവളുടെ ചെവിയിൽ പറഞ്ഞു…

ലച്ചു നീ എന്റെ ആണ് എന്റേത് മാത്രം…,,

അവൾ ഒരു മായാ ലോകത്തിൽ ആയിരുന്നു,, അയാളുടെ വാക്കുകൾ കേട്ട് അവൾ നാണത്തോടെ തല താഴ്ത്തി ഇരുന്നു..,,

അയാൾ അവളുടെ അടുത് ബെഡിൽ ഇരുന്നു. എന്നിട്ട് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി..,,  അവൾ കണ്ണുകൾ അടച്ചു ഇരുന്നു.., എന്നിട്ടു അയാൾ അവളുടെ പനിനീർ പൂപോലെ ഉള്ള അവളുടെ അധരങ്ങളിൽ അയാൾ ചുംബിച്ചു..,,

അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് ശ്വാസം മുട്ടുന്ന പോലെ തോന്നി,,

അവൾ പെട്ടന്നു കണ്ണുകൾ തുറന്നു,, ശക്തം ആയി ശ്വാസം എടുത്തു.. അവൾ ചുറ്റിലും നോക്കി ഇല്ല  ആരും ഇല്ല..  കണ്ടത് സ്വപ്നം ആയിരുന്നോ കൃഷ്ണ…,,

(തുടരും..,, )

Recent Stories

The Author

Vijay

22 Comments

  1. ഒരു പാവം പയ്യൻ

    അണ്ണാ എനിക്ക് മനസിലായി ആ സാറല്ലേ ആ ചെക്കൻ

  2. വിജയ്…

    കഥയിൽ തെറ്റ് പറ്റിയതാണോ അതോ വായിച്ചപ്പോൾ എനിക്ക്‌ തെറ്റിപോയതാണോ എന്നും അറിയില്ല,

    അരുൺ എന്ന് പറയുന്നത് ലക്ഷ്മിയുടെ ബ്രദർ അല്ലേ?
    നിതിൻ അല്ലേ പ്രിയയുടെ ലൗർ 🤔🤔🤔

    ഒന്ന് രണ്ടു സ്ഥലങ്ങളിൽ അങ്ങിനെ മാറി എഴുതിയത് കണ്ടു.

    Any Way… Good Story… Keep It Up✌️✌️

  3. ഖുറേഷി അബ്രഹാം

    കഥ ശെരിക് ട്രാക്കിൽ കയറാത്തത് കൊണ്ട് കഥയെ കുറിച്ചുള്ള അഭിപ്രായം പറയാൻ പറ്റുന്നില്ല. എങ്ങിനെ ആയാലും കഥയുടെ അവതരണം ഇഷ്ട്ടമായി. കുറച്ചു സസ്‌പെൻസും കഥയിൽ വച്ചിട്ടുണ്ട്. എല്ലാം
    അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    | QA |

    1. അയ്യോ അങ്ങനെ വലിയ സസ്പെൻസ് ഒന്നും ഇല്ല ചുമ്മാ അങ്ങ് എഴുതിയതാ.. എന്തായാലും നെക്സ്റ്റ് part വായിച്ചിട്ടു അഭിപ്രായം പറയണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

  4. Vijay orupaad naal kathirunna kathayanu kkyil. Pakshe thankal nxt part ittila. Ithu vannapo orupaad santhosham thonni. Nalla ezhuthum themeum. So adhikam vykathe adutha bagam idum enu prtheeshikunu. Snehathode❤️

    1. തീർച്ചയായും ഉടൻ ഉണ്ടാകും.. ഇഷ്ടപ്പെടുമോ എന്നൊന്നും അറിഞ്ഞുകൂടാ… എന്തായാലും അഭിപ്രായം പറയണം 🌹🌹

  5. തുടക്കം കൊള്ളാം, എഴുത്തും നന്ന്, കഥ കുറച്ചു കൂടി വന്നാലേ ഒരു അഭിപ്രായം പറയാൻ കഴിയു, വേഗം അടുത്ത ഭാഗം ഉണ്ടാകട്ടെ….

    1. മനസ്സിൽ തോന്നുന്നത് എഴുതുന്നന്നെ ഉള്ളു.. എത്രത്തോളം നന്നാകും ഇഷ്ടപെടും എന്നൊന്നും അറിയില്ല..

  6. കൊള്ളാം നന്നായിട്ടുണ്ട്

    1. സ്നേഹം മാത്രം

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ 😍🖤

    1. 🌹

  8. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

    1. 🥰

  9. വളരെ നന്നായിട്ടുണ്ട്.. വേഗം അടുത്ത ഭാഗം പോരട്ടെ.. ആശംസകൾ💞

    1. 🌹🥰🥰

  10. ഒരു പനിനീർ പൂവ് എന്ന കഥയല്ലേ kk യിൽ പറഞ്ഞ ആ കഥ.
    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് kk യിൽ നിന്ന് ആ കഥ വായിച്ചപ്പോൾ ഈ സൈറ്റിലെ ഫേമസ് ലവ് സ്റ്റോറിയായ “നീലനിലാവ് “മായി നല്ല സാമ്യം തോന്നിയിരുന്നു ഒന്നുടെ പറഞ്ഞാൽ ഈച കോപ്പി മാതിരി.
    ആദ്യ പാർട്ട്‌ വായിച്ചു ഒരു കഥയെ compare ചെയ്യാൻ പറ്റില്ല എന്നറിയാം ചോദിച്ചെന്നേയുള്ളു.

    1. അത് mk എഴുതിയത് അല്ലെ.അങ്ങേര് കോപ്പി അടിക്കില്ല

      1. Mk ന്റെ അല്ല വേറൊരു പനിനീർ പൂവ് ഉണ്ട് വിജയ് എന്ന ആളുടെ പേരിൽ ഞാൻ അതാണ് പറഞ്ഞത് കാർത്തി ബ്രോ.

        1. ആ അതാണോ.ഞാൻ അതാ ആലോചിച്ചത് എം.കെ അങ്ങനെ ചെയ്യില്ല.നോ വേ

    2. അതുൽ…ഞാൻ kk യിൽ പോസ്റ്റ്‌ ചെയ്യാൻ നേരം അങ്ങനെ കമന്റ്‌ കണ്ടിരുന്നു.. അതിനു ശേഷം നീലാനിലാവ് എന്നാ നോവൽ വായിച്ചത്.. പിന്നെ ഞാൻ kk യിൽ നെക്സ്റ്റ് പാർട്ട് പോസ്റ്റ്‌ ചെയ്തില്ല.. അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തി ആണ് നെക്സ്റ്റ് പാർട്ട് എഴുതുന്നത്.. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്നാലും നെക്സ്റ്റ് പാർട്ട് വരുമ്പോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം…
      സ്നേഹത്തോടെ വിജയ് 🌹🌹

      1. തീർച്ചയായും 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com