കുഞ്ഞുറുമ്പുകളുടെ ലോകം 2 [Fire blade] 104

” ചേട്ടോ…. നിങ്ങൾ പറയുന്നത് ഞങ്ങക്ക് മനസിലാകും, ഇങ്ങനെ അല്ലെങ്കിൽ കൂടി ഏതാണ്ട് ഇതുപോലെ അന്തം വിട്ടു കൊറേ കാലം ജീവിച്ചവനാണ് ഞാൻ…

നമ്മളാരും അത്ര പൂർണരല്ലല്ലോ…. അതോണ്ട് ഒരു കൊഴപ്പോം ഇല്ലെന്നു മനസ്സിലാവാൻ എനിക്ക് കൊറേ വർഷങ്ങൾ പിടിച്ചു…. ഇവന്റെ സഹായോം…

നിങ്ങക്കറിയുമോ ഇന്നത്തെ ഞാനും പണ്ടത്തെ ഞാനും തമ്മിൽ ഒരുപാട് ഒരുപാട് അന്തരമുണ്ട്….

ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ പഠിച്ചപ്പളാണ് എന്നെ സ്നേഹിക്കുന്നതാരൊക്കെയാണെന്നു എനിക്ക് മനസിലായത്….

നിങ്ങളോട് ഞങ്ങൾക്കുള്ളത് ഒരിക്കലും ഒരു സഹതാപമൊന്നും അല്ല…

അങ്ങനെ കാണാൻ മാത്രം ഒരു പ്രശ്നവും നിങ്ങക്കുണ്ടെന്നു ഞങ്ങൾ കരുതുന്നില്ല… അതാ പറഞ്ഞത്, ചെലപ്പോ നമുക്ക് ചില കാര്യങ്ങളൊക്കെ മനസ്സിലാവാൻ മറ്റു ചില ആളുകളുടെ സഹായം വേണ്ടിവരും…

ആ ആളുകളാണെങ്കിലോ അതിന്റെതായ സമയത്തു തന്നെ നമ്മുടെ മുൻപിൽ ണ്ടാവും…. അനുഭവം കൊണ്ട് പറഞ്ഞതാ.. ”

തികഞ്ഞ ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞപ്പോൾ ശബരി അതേ എന്ന അർത്ഥത്തിൽ എന്റെ തോളിൽ അമർത്തിപ്പിടിച്ചു….

” ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഈ നാറിക്ക് മനസ്സിലാവാൻ കാലം കൊറേ നോക്കിയിട്ടും എന്നെക്കൊണ്ട് ആയില്ല, അയ്നു അമ്മു തന്നെ വേണ്ടിവന്നു എന്ന് മാത്രം… ”

ശബരി ചിരിയോടെ കൂട്ടിച്ചേർത്തു….

” അമ്മു……. എങ്ങന്യാ അത് സംഭവിച്ചത്..? ”

ഞാൻ എന്റെ വിഷമം ചെറുതായി മറന്നു…. അല്ലെങ്കിലും ഒരു പ്രണയകഥ അറിയുന്നതിനേക്കാൾ മനോഹരമായ മറ്റൊന്ന് രാത്രിയിലുണ്ടോ…?

പ്രണയം ഉണ്ടാകുമായിരിക്കും അല്ലേ…. സംഭവിക്കുകയാണെങ്കിൽ മനോഹരമായേക്കാവുന്ന ഒന്ന്..!!

” ഓഹ്…. അതൊരു വല്ല്യേ കഥയാണ്….. പറഞ്ഞാൽ ബോറടിച്ചു ചാവുമോ..? ”

മനു മലർന്നു കിടന്ന് ആകാശത്തേക്ക് നോക്കികൊണ്ട്‌ എന്നോട് ചോദിച്ചു….

” ബോറാവുമ്പോൾ പറയാം… നീ തുടങ്ങിക്കോ.. ”

ഞാനും അവനെ അനുകരിച്ചു അതുപോലെ കിടന്നു…

അന്ന് ആ രാവിൽ വിരിഞ്ഞ മാനവും,പൊട്ടു പോലെ തെളിഞ്ഞ ചന്ദ്രനെയും

24 Comments

  1. 2 partm vaayichu ????
    Manu nte kadha kurach arinjal kollamenn thonny poi . Nthaayalum kadha ????.
    Waiting for next part

  2. തേടിയ വള്ളി കാലിൽ ചുറ്റി ???
    കിനാവ് പോലെ എന്ന കഥ കുറച്ചു ദിവസം മുൻപാണ് വായിക്കാനിടയായത്. എല്ലാ ഭാഗങ്ങളും ആ ഒഴുക്കിൽ വായിച്ചു.കാരണം അടുത്ത ഭാഗത്തിൽ എന്താകും എന്ന ആകാംക്ഷ തന്നെ.അവിടെ കമന്റ് ഇട്ടത് കാണാൻ വഴിയില്ല എന്ന് തോന്നി. കഥ വളരെ നന്നായിട്ടുണ്ട്???????.ഇതല്ല ലത് kk il ullath . Ith vaayichittilla fire blade
    Enna name kandath kondaan ee story eduth comment nokkyath appo kinaav pole de aaal thanne .Bro kazhiyumenkil
    Iniyum kadha ezhuthanam enn request cheyyunnu❤️❤️❤️❤️

    1. സത്യം പറഞ്ഞാൽ ഈ കഥ മുഴുവനാക്കാൻ ഞാൻ വല്ലാതെ സെൽഫ് മോട്ടിവേഷൻ കൊടുക്കേണ്ട അവസ്ഥയാണ്.. Kk ആയിരുന്നപ്പോൾ അത്യാവശ്യം വായനക്കാരൊക്കെ ഉണ്ടായിരുന്നതാണ്, ഇവിടെ പൊതുവെ കുറവാ, ഇവിടുത്തെ വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാൻ തക്ക ഒന്നും എന്റെ കഥയിലില്ല. ?

      നിങ്ങളെപ്പോലെ വിരലിൽ എണ്ണാവുന്നവരെ ഇതിനു വേണ്ടി കാത്തിരിക്കൂ, എന്തായാലും ബ്രോ വായിച്ച ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിനു ഒത്തിരി നന്ദി ❤

      Kk യിൽ കഥയെഴുതുന്ന jk ആണോ ബ്രോ..?? ആണെങ്കിൽ ഞാനൊരു ഫാൻ ആണ്, ???

  3. ജെയ്മി ലാനിസ്റ്റർ

    ഉയ്യൻ്റമ്മോ.. നമ്മടെ മൊയലാളി അല്ലിയോ ഇത്..!! മുമ്പുണ്ടായിരുന്ന അനസ് മുഹമ്മദ് ആണ് ഇപ്പോഴത്തെ ജെയ്‌മി.. പുതിയ കഥ വരാൻ തുടങ്ങിയത് അറിഞ്ഞില്ല കേട്ടോ.. ഒരു കഥ വരണം എന്ന് വളരെ ചുരുങ്ങിയ ആളുകളെ വച്ചേ ആഗ്രഹിക്കാറുള്ളൂ.. അതിൽ പെട്ട ഒരാളാണ് താങ്കൾ എന്ന് പറഞ്ഞാല് തലക്ക് കനം കൂടും എന്നുണ്ടെങ്കി പറയുന്നില്ല.. ?? ഇനി മുടങ്ങാതെ വായിച്ചോളാം..✌️? തെറീം പറഞ്ഞോളാം..??

    1. Hi bro..

      എന്ത് തലക്കനം വരാനാടാ… എനിക്കറിയാലോ എന്റെ റേഞ്ച്, ഞാൻ പറഞ്ഞില്ലേ എന്റെ കഥകൾ കാത്തിരിക്കുന്ന വളരെ കുറച്ചു പേരെ ഇവിടുള്ളൂ, അവർക്ക് വേണ്ടി തന്നെയാണ് എഴുതുന്നതും.. ഈ കഥ മെല്ലെ മെല്ലെ കംപ്ലീറ്റ് ആക്കും, പിന്നെ വേറൊന്നു വരുമോ എന്ന് അറിയില്ല.. നോക്കട്ടെ..

      സ്നേഹം മാത്രം ❤

  4. Hi bro, super aayitund ❤️❤️??sabari,manu ivar vannal pinne level maarikondirikkum..ammu,nithya,pinne nammude manuvinte father in law ellavarum super..adhikam vaikaathe thanne adutha varavinu kaathirikkunnu..snehathode kallan madhavan

    1. എല്ലാവരേം പറ്റുന്നപോലെ കൊണ്ടുവരാം ബ്രോ.. ഇതാകുമ്പോൾ കിനാവ് പോലെ സീസൺ 2 ന്റെ ആവശ്യം ഉണ്ടാവില്ല

  5. കിനാവ് പോലെ വായിച്ചപ്പോൾ മനസ്സിൽ കൂടിയ പേരാണ് ഫയർ blade .glade you came back ❤️

    1. Thank u so much❤

  6. നന്നായിട്ടുണ്ട് ബ്രോ…

  7. Why such a long gap?
    Nannaayittund ??

    1. Work load n mood… Both plays very big role while write…

  8. Bro,
    oru padu nalukalukku sesham kandadhil valare santhosham.Manuvineyum,ammuvineyum,sabriyeyum vendum konduvannadhil valare santhosham.
    marakkan pattatha kadha patrangal.
    pine avarude[ sabari ,manu] nadu paranjilla. ottapalam,shornur railway stationilnnu bus undu. udesicha sthalam evdeya ?

    1. അങ്ങനെ പ്രത്യേകിച്ചൊരു സ്ഥലപ്പേരൊന്നും കരുതിയില്ല . എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട, മനസ്സിൽ തങ്ങിയ ഒരു സ്ഥലമാണ് ‘ കോട്ടായി ‘… അത് മനസ്സിൽ കരുതി എഴുതിയെന്നെ ഉള്ളൂ..

  9. Sahoooo….. Manoharam ennu paranjaal polum kuranju pokum…. Marvelous maan really waiting for ur writings….

    1. നന്ദി സഹോ…. ❤❤

  10. “കിനാവ് പോലെ ” എഴുതിയ auathor ano ?❤️. Welcome back

    1. അതേ ബ്രോ… അങ്ങനൊരു പാതകം മുൻപ് ചെയ്തിട്ടുണ്ട് ??

  11. Super

  12. വിശ്വനാഥ്

    ????????????????????????????????????????????????????????????????????????????????????????????????????

Comments are closed.