കുഞ്ഞിക്കാൽ
Kunjikkal | Author : Rahul PV
ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും…..
***********************************
“ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?”
“നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…”
“എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ തോന്നുന്നില്ല..”
“അതൊക്കെ നിന്റെ മനസ്സിന്റെ തോന്നലാണ്… നീ ഇങ്ങ് വാ ഇങ്ങോട്ട് കയറി കിടക്ക്”
അതോടെ അവൾ കട്ടിലിന്റെ അറ്റത്ത് നിന്ന് നിരങ്ങി എന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു.എന്നിട്ടും അവളുടെ ചിന്ത അവളെ വിട്ട് ഒഴിയുന്നില്ല എന്ന് അവളുടെ പ്രവർത്തികളിൽ നിന്ന് മനസ്സിലാകുന്നുണ്ട്.അവളുടെ ഒരു കൈ പെണ്ണിന്റെ തലയ്ക്ക് അടിയിൽ എന്റെ കയ്യോട് ചേർന്നാണ് വെച്ചത്. മറു കൈ കൊണ്ട് എന്റെ നെഞ്ചിലെ രോമങ്ങളിൽ കൂടെ വിരലുകൾ ഓടിക്കുകയാണ്.മുഖ ഭാവത്തിൽ നിന്ന് ചെയ്യുന്ന പ്രവർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്ന് മനസ്സിലായി.കൂടാതെ അവളുടെ നെഞ്ചില് നിന്ന് വേഗത്തിലുള്ള ഹൃദയത്തിന്റെ താളം എന്റെ ശരീരത്തിൽ അറിയാൻ സാധിച്ചു.അവൾക്ക് എന്തോ മനസ്സിൽ ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളെ ചുറ്റി പിടിച്ച ഇടം കൈ താഴേക്ക് കൊണ്ടുപോയി അവളുടെ നിതംബത്തിൽ ഒരു ചെറിയ ഞുള്ള് കൊടുത്തു. നെറ്റി ചുളിച്ചു ചെറിയ വേദന ഉള്ള കണ്ണുകളോടെ ഒരു നോട്ടം ഉണ്ട്. ufff എന്റെ സാറേ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും. കൊടുത്തു.എന്റെ ഉള്ളിലെ പ്രണയം മൊത്തം കലർത്തി നെറുകയിൽ ഒരു ചുംബനം.
“എന്താ.. ഏട്ടാ ചെയ്തത്.എനിക്ക് നൊന്തു കേട്ടോ”
“അതിനു ഞാൻ പതുക്കെ അല്ലേ നിന്നെ ഉമ്മ വെച്ചത്”
“പോ അവിടുന്ന്.അതൊന്നും അല്ല എന്നെ എന്തിനാ ഞുള്ളിയത്.എനിക്ക് വേദനിച്ചു കേട്ടോ”
“നീ എന്ത് ചിന്തിക്കുവാ എന്റെ പൊന്നു.ഇൗ ലോകത്ത് ഒന്നും അല്ലല്ലോ!”
“അത് ഏട്ടാ…നാളത്തെ കാര്യം ഞാൻ ആലോചിച്ചത് ആണ്”
“നാളത്തെ കാര്യം എന്താ. അത് അതിന്റേതായ രീതിയിൽ പോയ്ക്കൊളും.എല്ലാത്തിനും ദൈവം ഓരോ സമയം വിധിച്ചിട്ടില്ലെ.നമ്മുടെ സമയം ആയില്ല.അതുകൊണ്ട് നമുക്ക് ആഗ്രഹിച്ചത് കിട്ടുന്നില്ല.അങ്ങനെ കരുതിയാൽ മതിയെന്‍റെ പൊന്നൂട്ടി…”
രാഹുലേട്ടാ കഥ തകർത്തു…???
വായിച്ചുകൊണ്ടിരുന്നപ്പോൾ അർജുനും ഹരിതയും അമ്മയും മാലതി dr. എല്ലാം കണ്മുന്നിൽ ഉണ്ടായിരുന്നു.
നിങ്ങൾ ആദ്യമായി എഴുതുകയാണ് എന്ന് ഒരിക്കലും പറയില്ല… നല്ല അവതരണം ??
കമെന്റ് സെക്ഷനിൽ നിന്നും കഥകാരനിലേക്ക് ഉള്ള വളർച്ച
ഗംഭീരം ആയി. പേജ് കുറച്ചും മനോഹരമായി ആശയങ്ങൾ പങ്കുവക്കാം എന്ന് നിങ്ങൾ തെളിയിച്ചു ബ്രദർ ???
ഇതിലും മനോഹരമായി ഒരുപാട് കഥകൾ താങ്കളുടെ തുലികയിൽ വിരിയട്ടെ, അത് വായിക്കാൻ ഈ വായനക്കാരൻ താങ്കളുടെ കമെന്റ് സെക്ഷനിൽ എന്നും
ഉണ്ടാകും ✌️✌️✌️
ഒരുപാട് സ്നേഹത്തോടെ,,
മേനോൻ കുട്ടി ???
ഈ നല്ല വാക്കുകൾക്ക് നന്ദി ഇതിന്റെ എല്ലാ ക്രെഡിറ്റും എന്റെ ഏട്ടന്മാർക്ക് കൊടുക്കണം എന്റെ കമൻറ് കണ്ടിട്ട് അവരാണ് എനിക്ക് എഴുതാൻ കഴിയുമെന്ന് പറഞ്ഞത് ♥️
തീർച്ചയായും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം മിക്കവാറും ഏതെങ്കിലും കഥയുടെ കമന്റ് ബോക്സിൽ വെച്ചാകും അടുത്ത കഥയുടെ പണി തുടങ്ങിയിട്ടില്ല എങ്കിലും വരുമ്പോൾ അവിടെ നിന്റെ കമന്റ് പ്രതീക്ഷിക്കുന്നു നല്ലൊരു അഭിപ്രായം തന്നതിനും വായിച്ച് ഇഷ്ടമായി എന്ന് അറിഞ്ഞതിലും സന്തോഷം
???? വായിച്ചില്ല
വൈകിട്ട് വായിച്ചാൽ മതി പിള്ളേച്ചാ ഇന്ന് വൈകിട്ടു നല്ല തിരക്ക് ഉള്ള ദിവസം അല്ലേ രാത്രിയിൽ ഇതുവഴി കാണുമോ ആവോ ?
നന്നായിട്ടുണ്ട് PV ❤️
ഒരു തുടക്കകാരന്റെ കഥയുടെ പോരായ്മകൾ സ്വാഭാവികം ആണ്, അതു കാര്യം ആകണ്ട, അതു നമക്ക് അടുത്ത കഥയിൽ നികതാം ??
പൊന്നുവിനെ ഇഷ്ട്ടപെട്ടു, ആ പേര് മനസ്സിൽ കേറിയത് രതിശലഭങ്ങളിൽ നിന്നും ആണ്, ഒരു പ്രതേക രസം ആണ് അതു കേക്കുമ്പോ ?❤️
അതുപോലെ ഇന്റെറാക്ഷൻസും ഇത്തിരി കൂടി അടിപ്പാൻ ആകാമായിരുന്നു എന്ന് തോന്നി, ഞാൻ പറഞ്ഞ ആദ്യ പോയിന്റ് കണക്കിൽ എടുത്താൽ ഇതൊന്നും ഒരു പോരായ്മ അല്ലാട്ടോ ❤️
ഒരു തുടക്കക്കാരന്റെ കഥ എന്നാ രീതിയിൽ നോക്കുവാണേൽ നന്നായിരുന്നെടാ മുത്തേ, നീ ഇനീം കഥകൾ എഴുതാൻ ശ്രെമിക്കും, ശ്രെമിക്കണം ?❤️
കമന്റ് സെക്ഷനിൽ നിന്നും പടർന്നു പന്തലിച്ചു ഒരു കഥ എഴുതിയ നിനക്ക് എന്റെ ആശംസകൾ ??
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
കമന്റ് ലോകത്ത് എണ്ണം പറഞ്ഞ രാജാക്കന്മാരിൽ ഒരാളായ രാഹുലിനെ ഈ വഴി കണ്ടതിൽ സന്തോഷം പിന്നെ പോരായ്മകൾ നീ പറഞ്ഞത് പോലെ അടുത്ത തവണ ശരിയാക്കാം
പിന്നെ പൊന്നു എന്ന പേര് എന്റെ പ്രിയപ്പെട്ട ചങ്കത്തിയുടെ പേരാണ് കണ്ടിട്ടില്ല എങ്കിലും ഓളും ഓളുടെ ചെക്കനും എന്റെ നല്ല കൂട്ടുകാരാണ് അതുകൊണ്ടാണ് ആ പേര് തന്നെ നായികയ്ക്ക് ഇട്ടത് പിന്നെ നല്ല ക്യൂട് പേരുമാണല്ലോ
നീ പറഞ്ഞത് പോലെ അടുത്ത കഥയ്ക്കായി ഞാൻ ശ്രമിക്കും എന്ന് വരുമെന്ന ഉറപ്പ് ഇല്ലെങ്കിലും എന്നെങ്കിലും വന്നിരിക്കും എന്ന ഉറപ്പ് ഞാൻ തരുന്നു ❤️
ചേട്ടാ കൊള്ളാം നന്നായിട്ടുണ്ട് ???
നന്ദി ജോനാസ് ?
@rahul PV
…. തുടക്കകാരനാണെന്ന് ആരും പറയില്ല നന്നായി തന്നെയാണ് എഴുതിയത്……
നീ എഴുതുന്നു എന്ന് പറഞ്ഞപ്പോഴേ ഒരു അമ്മ കഥ ആകുമെന്നാണ് കരുതിയത് നിനക്ക് ഏറ്റവും ഇഷ്ട്ടപെട്ട തീം അതാണല്ലോ അമ്മയാകാൻ പോകുന്നയാളുടെയാണെന്ന് കരുതിയില്ല.
നെഗറ്റീവ് അടിക്കുന്നതല്ല എങ്കിലും അടുത്ത കഥയിലേക്ക് വേണ്ടി പറയുന്നതാണ്——–
ചില ഭാഗങ്ങളിൽ സ്പീഡ് കൂടിയ പോലെ ഒരു ഫീൽ ഉണ്ട്
അർജുനിലൂടെ പോകുന്ന ഈ കഥയിൽ അർജുന്റെ ഫീലിംഗ്സ് അധികം എക്സ്പ്രസ്സ് ചെയ്യാൻ പറ്റിയിട്ടില്ല ഹരിതയെ ആണ് കൂടുതൽ എടുത്ത് കാണിച്ചത്. പ്രശ്നം അർജുൻ ആണെന്ന് അറിഞ്ഞ നിമിഷമെങ്കിലും അല്പംകൂടി നന്നായി ഫീലിംഗ്സ് അവതരിപ്പിക്കാമായിരുന്നു…
…..ഇതൊരു റിയാലിറ്റി ആണ് നമുക്കിടയിലും നമ്മുക്ക് ചുറ്റും നടക്കുന്ന ഒരു സംഭവം അത് അതിന്റെ വൃത്തിക്ക് എഴുതി തീർക്കാൻ മച്ചാൻ പറ്റീട്ടുണ്ട്…. !
ആദ്യ കഥ തന്നെ ഇത്രക്ക് നന്നാക്കി എഴുതുക എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല.
നിന്റെ കഥയായത് കൊണ്ടാണ് ജോലി തിരക്കിനിടയിലും വായിച്ചു കമന്റ് ഇടുന്നത്.
കമന്റ് കണ്ട് നെഗറ്റീവ് അടിക്കേണ്ട. അടുത്ത കഥയിൽ കാണാം… കാണണം
സ്നേഹത്തോടെ
മാലാഖയെ തേടി❤️❤️
കുറെ നാളുകൾക്ക് ശേഷം നിന്റെ കമന്റ് കാണാൻ കഴിഞ്ഞതിൽ സന്തോഷം.
എനിക്കിഷ്ടം ഇപ്പോഴും അമ്മകഥ തന്നെയാണ് അമ്മയാകാൻ പോകുന്നവളും മനസ്സ് കൊണ്ട് അമ്മയായി ഒരുങ്ങുകയാണല്ലോ അങ്ങനെ നോക്കിയാൽ ഇത് ഒരു അമ്മകഥ അല്ലേ ഇനി അതിലൊരു പരാതി ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും ഒരു അമ്മകഥ എഴുതുവാൻ തയ്യാറാണ് ഞാനും അങ്ങനെ കരുതിയിരുന്നു ഇനി അടുത്ത ഏതെങ്കിലും കഥയായി അതെഴുതാം
കുറച്ച് സ്പീഡ് കൂടിപ്പോയി എന്ന് എനിക്കും അറിയാം എന്ത് ചെയ്യാം ആദ്യത്തെ കഥ ആയതിന്റെ വെപ്രാളം കൊണ്ടാകും അടുത്ത തവണ നമുക്ക് ശരിയാക്കാം
പറഞ്ഞ അഭിപ്രായം നെഗറ്റീവ്,പോസിറ്റീവ് എന്ന് ഞാൻ നോക്കാറില്ല എല്ലാം ഒരേ മനസ്സോടെ കാണും നിർദേശങ്ങളും തെറ്റുകളും മറ്റുള്ളവർ പറയുമ്പോൾ അല്ലേ മനസ്സിലാകുന്നത് അതുകൊണ്ട് നെഗറ്റീവ് പറഞ്ഞത് കൊണ്ട് എനിക്ക് വിഷമം ആകുമെന്ന് ഒന്നും കരുതരുത്
ജോലിയുടെ തിരക്കിലും എന്റെ കഥ വന്നു എന്ന് അറിഞ്ഞപ്പോൾ ഓടിവന്ന് വായിച്ചതിനും ഇത്രയും വലിയ കമന്റ് തന്നതിനും നന്ദി
Nalla oru cheru katha
Nalla oru ammayum baryayum bharthavum
Sadharana kunjundayillenkil pennine parayunna vrithiketta parupadi illathe koode nikan parayunna amma
Nee pwoliyane mwuthee
Ini nice ayitte adutha kathakal ready akkan thidangaikko
I am waiting
നിനക്ക് അറിയാലോ എനിക്കീ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെ ഇഷ്ടമല്ല എന്നത് നമ്മൾ വായിക്കുന്ന കഥകളിലും അങ്ങനെ പറഞ്ഞല്ലെ കഥ പരസ്പരം ചോദിക്കുന്നത് അതുകൊണ്ട് തന്നെ എന്റെ കഥയിലും നെഗറ്റീവ് സ്വഭാവം ഉള്ള ആരും വേണ്ട എന്ന് ഞാൻ അങ്ങ് കരുതി ?
ഇതുപോലെ ഒരു ചെറുകഥയോ പരമ്പരയോ ആയിട്ട് ഇതുവഴി വരാൻ ശ്രമിക്കാം ❤️
രാഹുൽ,
ഇത് ഒരു കഥയായി ഫീൽ ചെയ്തില്ല, നമുക്ക് ചുറ്റും കാണുന്ന ജീവിതങ്ങൾ തന്നെയാണ് ഇത്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളാകാതെ ഇരിക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ മുന്നിൽ,
നന്നായി എഴുതി, ആദ്യ കഥ എന്നൊക്കെ പറയുന്നത് വെറുതെയാണ്,
എഴുത്തിന്റെ ശൈലിയും കൊള്ളാം…
നന്ദി ജ്വാല ?
pv നമ്മുടെ ചുറ്റും ഇതുപോലെ കുറേ ജീവിതങ്ങൾ ഉണ്ട് കുട്ടി ഇല്ലാത്തത് കൊണ്ട് പലരുടെയും കുത്തു വാക്കുകൾ കേട്ടു കൊണ്ട് കഴിയുന്നവർ…….
അർജുനും ഹരിതയും ഇതുപോലെയുള്ളവരുടെ
ഒരു പ്രതീകം മാത്രം…..
ആദ്യ കഥ തന്നെ വളരെ മനോഹരമായി അവതരിപ്പിച്ചു
….❤❤❤❤???
നന്ദി സിദ്ധ് ?
@Rahul PV
കമൻറ് തൊഴിലാളി എന്ന ഭാരിച്ച ജോലിയിൽ നിന്നും…കഥാകൃത്ത് എന്ന സ്ഥാനകയറ്റത്തിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിക്കട്ടെ….❤️❤️❤️
കഥ വായിച്ചു.ഇഷ്ട്ടമായി അർജുൻ ബ്രോ പറഞ്ഞത് പോലെ ഒരു തുടക്കക്കാരൻ എന്ന് തോന്നിയത് ഇല്ല വായിച്ചപ്പോൾ..(അതെങ്ങനെ നിങ്ങൾ വായിക്കാത്ത കഥ തന്നെ ചുരുക്കം അല്ലേ അപ്പോ പിന്നെ എങ്ങനെ ആവണം ഒരു കഥ എന്ന് നിങ്ങൾക്ക് നല്ലതുപോലെ അറിയുമല്ലോ…)
പിന്നെ കഥയെ കൂലങ്കഷമായി കീറിമുറിച്ച് നിരൂപണം ചെയ്യാൻ ഒന്നും നമ്മക്കറിയില്ല…എന്തായാലും കഥ ഇഷ്ട്ടപെട്ടു..തുടർന്നും എഴുത്തും എന്ന് പ്രദ്ധീക്ഷിക്കുന്ന്..
സ്നേഹത്തോടെ
മല്ലു റീഡർ ❤️❤️
കമന്റ് തൊഴിലാളി എന്ന് അറിയപ്പെടാൻ ആണ് എനിക്ക് ഇഷ്ടം കാരണം വന്ന വഴി മറക്കരുത് എന്നല്ലേ പിന്നെ ഒരു രസത്തിന് കഥ എഴുതി നോക്കി എന്ന് മാത്രം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ❤️
അഭിപ്രായം കൂലങ്കഷമായി പറയണം എന്ന് ഇല്ല ഒരു വരി ഇട്ടാലും എഴുത്തുകാരന് തൃപ്തി ആകും പിന്നെ ഞാൻ വലിയ കമൻറ് ഇടുന്നത് എനിക്ക് ത്രിപ്തി ആകുവാൻ വേണ്ടിയാണ്
തുടർന്നും ഈ വഴി വരാൻ ശ്രമിക്കാം ❤️
നന്നായിട്ടുണ്ട് രാഹുൽ..!
തുടർന്നും എഴുതുക..
തീർച്ചയായും ശ്രമിക്കാം ?
പ്രിയ രാഹുൽ,
……..നല്ലൊരു ചിന്ത………! ഒരു തുടക്കക്കാരന്റെ പകപ്പില്ലാതെ നല്ല വൃത്തിയായി വ്യക്തതയോടു കൂടിത്തന്നെയെഴുതി……..! ഓരോ കഥയ്ക്കുമിടുന്ന നീണ്ട കമന്റുകൾ ഒരുപരിധി വരെ അതിനു സഹായമായിട്ടുണ്ടാകുമല്ലോ……..!!
……..പൊതുവെ ഹരിതയുടെ മാതിരി ഏട്ടാന്നും വിളിച്ചു പിന്നാലെ നടക്കുന്ന പൂച്ചക്കുട്ടി നായികമാരോട് താല്പര്യമില്ല………! എങ്കിലും അവളുടെ ചെയ്തികളിൽ എവിടെയൊക്കെയോ രസം തോന്നി………!!
……..നെഗറ്റീവായി പറയുന്നതല്ല…….! എങ്കിലും ചില ഭാഗങ്ങളിൽ സ്പീഡ് കൂടിയതായി അനുഭവപ്പെട്ടു……..! അതൊരു പക്ഷേ ഡയലോഗ്സ് കണ്ടിന്യൂസ്ലി വന്നതുകൊണ്ടുമാകാം…….! സമാധാനമില്ലാത്ത കേസൊന്നുമല്ല……..! ആദ്യമായി എഴുതിയതല്ലേ………!!
………പിന്നെ അർജ്ജുനാണ് കുഴപ്പമെന്നറിഞ്ഞപ്പോൾ അവനുണ്ടാകുന്ന മനോവിചാരങ്ങൾ ചെറിയ തോതിലെങ്കിലും ഉൾപ്പെടുത്താമായിരുന്നു……..! ആ ഭാഗം ക്യാഷ്വലായി പോയില്ലേ എന്നൊരു സംശയം………!!
………മറ്റൊരു കാര്യം, എഴുതുമ്പോൾ ഫസ്റ്റ് പേഴ്‌സണിൽ തുടങ്ങുന്ന കഥ മുഴുവിപ്പിയ്ക്കുന്നതും അങ്ങനെ തന്നെയായിരിയ്ക്കണം…….! കാരണം അതാണ് വൃത്തി…….! ഇവിടെ അങ്ങനെയൊരു സാഹചര്യമുണ്ടായില്ല എങ്കിൽ കൂടി അവസാന ഭാഗത്ത് അമ്മ ഡോക്ടറെ വിളിയ്ക്കുമ്പോൾ അത് തേർഡ് പേഴ്‌സണായി ഫീൽ ചെയ്തു, പിന്നെ അവർ അമ്മയെ നോക്കി നിൽപ്പുണ്ടായിരുന്നു എന്നു പറഞ്ഞെങ്കിലും…….! ആദ്യം അമ്മ വിളിയ്ക്കുന്നത് കണ്ടശേഷം അമ്മയുടെ സംഭാഷണങ്ങൾ എഴുതിയെങ്കിൽ അങ്ങനെ തോന്നില്ലായിരുന്നു………!!
………ഇങ്ങനെ ചെയ്തില്ലെങ്കിൽ തൂക്കിക്കൊല്ലുകയൊന്നുമില്ല…….! പക്ഷേ പേഴ്‌സണലി, അങ്ങനെ വായിയ്ക്കുന്നതാണിഷ്ടം…….! അതുകൊണ്ട് പറഞ്ഞതാ……..!!
………എഴുത്ത് വളരെ നന്നായിരുന്നതു കൊണ്ടാണ് സൂചിപ്പിച്ചത്………! ഒന്നും നെഗറ്റീവ് ഫീഡ്ബാക്കായി കാണരുത്……….! തുടർന്നും നല്ല കഥകളെഴുതി കഥകളാൽ തീർത്തൊരു സ്മാരകം തന്നെ പണിയാൻ സാധിയ്ക്കട്ടേ എന്നാശംസിയ്ക്കുന്നു……….!! [അതെന്താണെന്നൊന്നും ചോദിയ്ക്കല്ലേ…….!!]
…….സ്നേഹത്തോടെ….
……അർജ്ജുൻ…
എന്റെ കഥയിൽ ഞാൻ ഏറെ സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്റെ വിശദമായ കമന്റ് കണ്ടതിൽ സന്തോഷം
പറഞ്ഞ അഭിപ്രായം എല്ലാം നല്ല രീതിയിൽ ഉൾകൊള്ളുന്നു സ്പീഡ് കൂടിയത് ഒക്കെ മനപൂർവ്വം അല്ല കുറച്ച് ടെൻഷനും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു കൂടാതെ എനിക്ക് അറിയാത്ത ഒരു വിഷയം ആയിരുന്നു അതിന്റെ ഒരു പകപ്പ് കൂടെ കാരണം ആയി
//……മറ്റൊരു കാര്യം, എഴുതുമ്പോൾ ഫസ്റ്റ് പേഴ്‌സണിൽ തുടങ്ങുന്ന കഥ മുഴുവിപ്പിയ്ക്കുന്നതും അങ്ങനെ തന്നെയായിരിയ്ക്കണം…….! കാരണം അതാണ് വൃത്തി…….! // ഈ ഭാഗം ആദ്യം വേണമെന്ന് കരുതി ചേർത്തത് അല്ല അവൾക്ക് തല ചുറ്റൽ വന്നപ്പോ ആശുപത്രിയിൽ കൊണ്ടുപോകുന്ന രീതിയിൽ തീർക്കാൻ ആണ് ആഗ്രഹിച്ചത് പിന്നെ അവസാന നിമിഷം പെട്ടന്ന് തോന്നിയ മണ്ടത്തരം ആണ് ആ ഫോൺ കോളിലൂടെ പരിണമിച്ചത്
അടുത്ത കഥയെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല അപ്പോഴേക്ക് എനിക്ക് സ്മാരകം കെട്ടാൻ സാധിക്കട്ടെ എന്ന ആശംസ പൊളിച്ചു എന്തുകൊണ്ട് ആണെന്ന് ചോദിച്ചാൽ മിക്കവാറും അത് തെറിയുടെ സ്മാരകം ആകും പൊട്ടന്റെ മാവിലേറു പോലെ എങ്ങിനെയോ ഒരു കഥ എഴുതി എന്നേ ഉള്ളൂ ഇനി ഈ വഴി വരുമോ എന്ന് അറിയില്ല ഇല്ലെങ്കിൽ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം ?
ഇത്രയും വലിയ അഭിപ്രായം അറിയിച്ചതിന് നന്ദി സ്നേഹം ❤️
മുത്തേ വായിക്കാം ഇപ്പൊ ജോലി ആണ് കുറച്ചു കഴിയട്ടെ ചക്കരേ ❤️❤️❤️
ആയിക്കോട്ടെ മുത്തേ ഫ്രീ ആകുമ്പോൾ വായിച്ചാൽ മതി ?
ഒരു ആസ്വാദകനിൽ നിന്ന് എഴുത്തുകാരൻ ആയി കണ്ടതിൽ സന്തോഷം. ഇപ്പോഴത്തെ ജീവിതരീതി കാരണം പലരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം നല്ല രീതിയിൽ അവതരിപ്പിക്കാനും അതിനെ എങ്ങനെ നേരിടാം എന്നും മനസ്സിലാക്കി കൊടുക്കാനും ഈ കഥയ്ക്ക് സാധിച്ചു. ഇനിയും ഇത്തരം നല്ല ആശയങ്ങളുമായി വരാൻ ശ്രമിക്കണം ട്ടോ.
സന്തോഷം ? വീണ്ടും ഈ വഴി വരാൻ ശ്രമിക്കാം
P.v ബ്രോ നല്ല കഥ..
അല്ല..
നമ്മുടെ ചുറ്റിലും കറങ്ങുന്നുണ്ടാവും ഇങ്ങനെ ഉള്ള ജീവിതങ്ങൾ..
ഒരു പാട് പേരുടെ കുത്തു വാക്കുകളും കേട്ടു കൊണ്ട്…
അവർക്കൊരു കുഞ്ഞിനെ കിട്ടിയാൽ അവരുടെ സന്തോഷം…
നമ്മളൊന്നും ചിന്തിക്കുന്നതിനേക്കാൾ ഏറെ ആയിരിക്കും..
തുടർന്നും എഴുതുക…
നൗഫു ???
തീർച്ചയായും അടുത്ത കഥയുമായി ഉടനെ വരാം അഭിപ്രായം അറിയിച്ചതിൽ സന്തോഷം ❤️
Pv…,❣️❣️❣️❣️
Evng vayichitt parayam ❣️
ആയിക്കോട്ടെ മുത്തേ ❤️
PV ബ്രോ ?
കഥ വായിച്ചു. നന്നായിട്ടുണ്ട്… ??????അര്‍ജുന്റെയും ഹരിതയുടെയും ജീവിതത്തിന്റെ ചെറിയ ഭാഗം നന്നായി തന്നെ അവതരിപ്പിച്ചു. ഹരിതയുടെ ഭാവങ്ങളും ചേഷ്ടകളും എല്ലാം വളരെ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്… ??
എന്തായാലും അവർ പോകുന്നത് അവരുടെ സുന്ദരമായ ഒരു സ്വപ്നം സഫലമാക്കാനാണ്… ??
കഥ എഴുതിന് നല്ല തുടക്കം… ???
ഇനിയും ഇതു പോലെ ഉള്ള ചെറിയ കഥകളും തുടർക്കഥകളും എഴുതുക…
കാത്തിരിക്കുന്നു പുതിയ കഥകൾക്ക് വേണ്ടി ?♥️❤️
ഒത്തിരി സന്തോഷത്തോടെ
പ്രിയ സുഹൃത്ത്
ഖൽബിന്റെ പോരാളി ?
ഇനി പറയുന്നത് ഒരിക്കലും കഥയുടെ കുറ്റവും കുറവും അല്ല… ഓരോ വ്യത്യസ്ത ചിന്ത ആണ്…
ഒരു ട്വിസ്റ്റ് കൊണ്ട് വരാമായിരുന്നു…
പ്രശ്നം അവള്‍ക്ക് ആക്കാമായിരുന്നു…
അവളെ വിഷമിക്കാതിരിക്കാനും മകന്റെ പുകവലി ഒഴിവാക്കാനും അമ്മയും ഡോക്ടറും ചേര്‍ന്ന് കളിച്ച ഒരു നാടകം…
പിന്നെ സ്നേഹത്തിന്റെ പേരില്‍ അര്‍ജുന്റെ ഒപ്പം ഹരിതയും Jogging ഉം Food Sharing ഒക്കെ നടത്തുന്നതും അതിലുടെ അവളുടെ അസുഖം മാറുന്നതും അങ്ങനെ അങ്ങനെ…
ലാസ്റ്റ് അമ്മ ഡോക്ടറിനെ വിളിക്കുമ്പോള്‍ ഇത് reveal ചെയ്തോ, അല്ലെങ്കിൽ ബൈക്കിൽ കയറി മകനും മരുമകളും പോവുമ്പോ പൂമുഖത്ത് നിന്ന് അമ്മ ആലോചിക്കുന്നതും അതിന്റെ പ്രതിഫലനം പോലെ മുഖത്ത് ഒരു പുഞ്ചിരി വരുന്നതോ ഒക്കെ ആക്കിയാൽ നന്നാവുമായിരുന്നു…
(ക്ലീഷേ ആവുമോ എന്ന് അറിയില്ല??)
ചുമ്മാ വായിച്ചപ്പോ ഒരു കൗതുകം തോന്നി പറഞ്ഞതാണ്… കഥ കഥാകൃത്തിന്റെ ഇഷ്ടം പോലെ ആണ് ഞാൻ ഒന്ന് മാറി ചിന്തിച്ചു എന്ന് മാത്രം…
അതൊരു നല്ലൊരു ചിന്തായാണ് ??
ക്ലീഷേ ആകും…..! ഞാൻ ഇതേ മുൻവിധിയോടെയാണ് വായിച്ചത്……!!
പിന്നെ ഡോക്ടറുടെ മുന്നിലുള്ള പൊന്നുവിന്റെ പേടിയും സംഭ്രമവുമൊക്കെ കണ്ടപ്പോൾ ഇനി അവനാണ് കുഴപ്പമെന്ന് അവൾക്ക് നേരത്തേ അറിയാമായിരുന്നോ എന്നൊരു ചിന്തയുമില്ലാതില്ലായിരുന്നു…..! നേരത്തേ ഡോക്ടർസിനെ ആരെയും കണ്ടിട്ടില്ല എന്നു പറഞ്ഞതു കൊണ്ട് അങ്ങനെ ചിന്തിച്ചിട്ടു കാര്യവുമില്ല….! ഒറ്റയ്ക്കൊരു ഡോക്ടറെ പോയി കാണാനുള്ള മനസ്സൊന്നും അവൾക്കുമില്ലല്ലോ……!!
ലാസ്റ്റ് അമ്മ ഒറ്റക്ക് ഡോക്ടറേ വിളിക്കാൻ പോയപ്പോ ഒരു spark അടിച്ചതാണ്?
??
ഡിഎൻഎ ടെസ്റ്റ് ആയിരുന്നേൽ മുടിയോ നഖമോ ഒക്കെ ഉറങ്ങുമ്പോൾ അടിച്ചു മാറ്റി കൊടുക്കാമായിരുന്നു…..! ഇതങ്ങനെ പറ്റാത്തതു കൊണ്ട് അമ്മയെ ഡൌട്ടാക്കിയില്ല…..!!
??
അമ്മായിയമ്മയെ വില്ലത്തി ആക്കുവാൻ ഞാൻ ശ്രമിക്കാതെ ഇരുന്നതാണ് അങ്ങനെ ആയാൽ ബോറായി പോകുമെന്ന് എനിക്ക് തോന്നി ?
വില്ലത്തി ആക്കിയിട്ടില്ല…
ഞാൻ പറഞ്ഞത് അങ്ങനെ ആയാലും നല്ലതല്ലേ…
അത്രയും നേരം പേടിച്ചിരുന്ന പോന്നു കുറച്ചെങ്കിലും ഹാപ്പി ആയില്ലേ… മോന്‍ പുകവലി നിർത്തിയില്ലെ…
അവസാനം കുഞ്ഞിക്കാലും ആയില്ലേ ?
ആഹ് എല്ലാം ശുഭപര്യവ്യവസായി ആയി മാറിയല്ലോ നമുക്ക് അത് പോരെ മുത്തേ ട്വിസ്റ്റ് ഒക്കെ കൊണ്ടുവരാൻ എനിക്ക് അറിഞ്ഞുകൂട അങ്ങനെ ചെയ്യുന്ന ഒരുത്തൻ ഉണ്ട് അവനോട് പറഞ്ഞ് നോക്കാം ചിലപ്പോ അവന്റെ കഥയിൽ കാണാം ❤️
തീർച്ചയായും പുതിയ കഥകൾ എഴുതുവാൻ ശ്രമിക്കാം നിനക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ?
വൈകുന്നേരം വായിക്കാം കേട്ടോ പിവി?
ആയിക്കോട്ടെ മുത്തേ ❤️
woah???
സന്തോഷം ♥️
ഉറപ്പായും വായിക്കും
വൈകുന്നേരം
ആയിക്കോട്ടെ മുത്തേ ??
ആഹാ അങ്ങനെ ഇജ്ജും എത്തിയല്ലോ ❣️❣️❣️❣️❣️❣️
എത്തേണ്ടി വന്നു ♥️
മുത്തേ love you♥️
ഇനി നന്ദി പറഞ്ഞാൽ നീ തല്ല് വാങ്ങും പന്നീ…
ഇനി ഞാൻ നന്ദി എന്ന വാക്ക് മിണ്ടത്തെ ഇല്ല പോരെ ?
Love You Too ഏട്ടാ ?
പിള്ളേരൊക്കെ വളർന്നു ?❣️❣️❣️❣️. കഥ ഇനിയും എഴുതു ബ്രോ
ആയിക്കോട്ടെ കർണ്ണാ നിലവിൽ ഒന്നുമില്ല പുതിയത് മനസ്സിൽ വന്നാൽ ഈ വഴി വരാം❤️
കുറച്ചേ വായിച്ചുള്ളൂ….,
വായിക്കാം….സമയം കിട്ടിയില്ല…
???
ആയിക്കോട്ടെ ഏട്ടാ ❤️
Angane neeyum ezhuthukaran aayi. Ini ninne njan sheriyakki tharatto??
ഉവ്വ…..!!
കുഞ്ഞെഴുന്നേറ്റോ….??
വാവ അവനെ വിളിച്ചു ഉണർത്തിയത് ആകും അച്ചു ജോലിക്ക് പോയത് കൊണ്ട് ഇവനല്ലെ വീട്ടിലെ പണി അതിന്റെ കൂടെ കുഞ്ഞിനെ നോക്കുകയും വേണം ?
ഉവ്വ ഇങ്ങോട്ട് വാ ഞാൻ ഇനി ഈ പരിസരത്ത് വരില്ല ?
❤️❤️❤️
ആദ്യ കഥയ്ക്ക് ആദ്യ കമന്റ് എന്റെ വക
ആഹാ കൊള്ളാലോ ?
കണി കൊള്ളാം…
എനിക്കും തോന്നി അതിന്റെ ഐശ്വര്യം കാണാനുണ്ട്