കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 115

രണ്ടുലക്ഷംരൂപ ആ പയ്യന്‍റെ വീട്ടില്‍
കൊടുത്ത് അവന്‍റെ ജോലിയുടെ കാര്യം ശെരിയാക്കി പത്ത് പവന്‍റെ
ആഭരണങ്ങള്‍ മോള്‍ക്ക് എടുത്ത് കൊടുത്തു ഞാന്‍ തന്ന
ഒന്നേകാല്‍ലക്ഷം ചേട്ടന്‍റെ ഭാര്യയുടെ കൈവശം ഉണ്ട് അത്കൊണ്ട്
കല്യാണം നടത്തുക പിന്നെ എന്നേ കല്യാണം വിളിക്കാന്‍ മറക്കരുത്
എന്നാല്‍ ഞാന്‍ വരട്ടെ നാളെ ക്രിസ്മസ് അല്ലേ ഒരുപാട് കാര്യങ്ങള്‍
ചെയ്യാനുണ്ട്”. വാതിലിനടുത്തേക്ക് നടന്ന കോശി പെട്ടന്ന്‍
തിരികെ വന്നു “അതേ കിഡ്ണി കച്ചവടം ഒന്നും ഞാന്‍ ആരോടും
പറഞ്ഞിട്ടില്ല ഞാന്‍ ചേട്ടന്‍റെ ആ ഇടുക്കിയിലെ കൂട്ടുകാരന്‍ ആണ്
ഇവിടെ എല്ലാവര്‍ക്കും അത് അങ്ങനെ ഇരിക്കട്ടെ എന്നാ ശെരി”
മണിക്കുട്ടിയുടെ മണിയുടെ ശബ്ദം അകന്ന്‍ പോയപ്പോള്‍ മനസ്സിലായി
കോശി റോഡില്‍ കയറി എന്ന്‍. രമ വിളക്ക് കത്തിച്ചു വയ്ക്കുന്ന ആ
കൃഷ്ണന്‍റെ രൂപത്തിന് ക്രിസ്തുവിന്‍റെ മുഖവുമായി ഒരു സാമ്യം
എനിക്ക് തോന്നി തോന്നിയതല്ല വ്യക്തമായി അത് ക്രിസ്തു തന്നെ…..
ഉണ്ണികൃഷ്ണനില്‍ നിന്നും കുറച്ച് സമയത്തെയ്ക്കെങ്കിലും അവന്‍റെ
മനസ്സില്‍ തെളിഞ്ഞ ആ ഉണ്ണിയേശുവിനേ നോക്കി അവന്‍ പറഞ്ഞു
“പിറന്നാളാശംസകള്‍”…………ഉണ്ണീയേശുവേ………

12 Comments

  1. സുദർശനൻ

    നല്ല കഥയാണ്. ആദ്യം വായിച്ചപ്പോൾ അഭിപ്രായം പറഞ്ഞിരുന്നില്ല.രണ്ടാമതു വായിച്ചപ്പോഴാണ് അഭിപ്രായം അറിയിക്കണമെന്ന തോന്നലുണ്ടായത്. ഇത്തരം നല്ല കഥകൾ ഇനിയും എഴുതണം. ആശംസകൾ!

  2. നന്നായിട്ടുണ്ട്

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട്bro
    ഒരോ വരികളും അസ്സലായിട്ടുണ്ട്

    “”ഒരോ കുറ്റി പുട്ട് ജനിക്കുമ്പോൾ നാല് പഴം??

  4. അസ്സലായി ബ്രോ..?
    സ്നേഹത്തിന്റെ മുഖം, അവിടെ കൃഷ്ണനും ക്രിസ്തുവും എല്ലാം ഒന്നു തന്നെ??
    കണ്ണു നിറഞ്ഞെങ്കിലും അതൊരു സന്തോഷത്തിലേക്കും സമാധാനത്തിലേക്കും തന്നെ എത്തിച്ചു❤️❤️

  5. ഒന്നും പറയാനില്ല ബ്രോ..
    മനസും കണ്ണും നിറച്ചു..!!
    വീണ്ടും വരിക❤️

  6. ബ്രോ… ഈ കഥയിൽ പറഞ്ഞ പടനിലം ആണോ സ്ഥലം…. നല്ല കഥ… കണ്ണു നനയിച്ചു ?

  7. സുജീഷ് ശിവരാമൻ

    ??????

  8. ഋഷി ഭൃഗു

    തരാന്‍ സ്നേഹം മാത്രേള്ളൂ ഷിബിനേ
    ???

  9. ദൈവത്തിന് സ്നേഹത്തിന്റെ മുഖമല്ലേ
    ഉണ്ടാവുക………
    കൊള്ളാം?

  10. “അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
    പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.

    ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
    വരുന്ന പരുന്തിന്‍കാലുകള്‍”

    ഈ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നു.ഈ കഥ അല്ല ജസ്റ്റ്‌ ഈ വരികൾ മാത്രം. Maybe ഷിബിന്റെ വേറെയും കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവും

    നല്ല കഥ ബ്രോ ഇനിയും എഴുതുക

  11. ഇതും നല്ലൊരു കഥ

Comments are closed.