ചോദിച്ചതിലും കൂടുതല്‍ ഉണ്ട് ഞാന്‍ അമ്മയുടെ അടുത്തേക്ക്
പോകട്ടെ ഇനിയും കാണാം ചേട്ടാ” എന്ന്‍ പറഞ്ഞു കോശി പോയി
അവനും ഡ്രൈവറും യാത്രയായി ഇടയില്‍ രവി പൊതിഒന്നഴിച്ചു
നോക്കി ഒന്നേകാല്‍ ഉണ്ട് മടക്കി വച്ച് ഒന്ന്‍ മയങ്ങി “ചേട്ടാ സ്ഥലം
എത്തി” ഡ്രൈവര്‍ വിളിച്ചപ്പോള്‍ ആണ് മയക്കം വിട്ടത്.ഗ്ലാസില്‍ കൂടി നോക്കിയപ്പോള്‍ വീടിന്‍റെ പടിക്കല്‍ ആണ് വണ്ടി
നിര്‍ത്തിയത് “വേണ്ടാ ഇവിടെ വേണ്ടാ ആ കവലയില്‍ ഇറക്കിയാല്‍
മതി ഞാന്‍ നടന്നുവന്നോളാം” അയാള്‍ അവനേ കവലയില്‍ ഇറക്കി
തിരികെപോയി ഒന്നേകാല്‍ ലക്ഷം രൂപയുടെ പല പേപ്പറുകള്‍
ഒരു പേപ്പറില്‍ പൊതിഞ്ഞ് നെഞ്ചോട് ചേര്‍ത്ത്പിടിച്ച് അവന്‍
പതിയെ നടന്നു ശരീരത്തിന്‍റെ ഭാരം കുറഞ്ഞത് പോലെ ഒരു കിഡ്ണി
കുറഞ്ഞത് കൊണ്ടായിരിക്കും മഴ ഇന്നലെ തകര്‍ത്തല്ലോ നല്ല
കാറ്റും വീശി എന്ന്‍ കണ്ടാല്‍ അറിയാം നടന്നുതുടങ്ങിയപ്പോള്‍
എതിരെ വന്ന ലീല ചേച്ചി ചോദിച്ചു “രവി ഇന്നലെ ഇവിടെ
ഇല്ലായിരുന്നോ…?” “ഇല്ല ചേച്ചി ഞാന്‍ ഇടുക്കി വരെ പോയിരുന്നു
എന്താ ചേച്ചി വിശേഷം…?” “ഇന്നലെ ഇവിടെ നല്ല കാറ്റും മഴയും
ആയിരുന്നു കൃഷി ഒക്കെ കുറേ നശിച്ചു രവിയുടെ വാഴ വല്ലതും
പോയോ എന്നറിയാന്‍ ചോദിച്ചതാ” .നടത്തത്തിന്‍റെ വേഗത കൂട്ടി
വേദന വകവച്ചില്ല പിന്നെ ഓട്ടമായി അടിവയര്‍ വലിഞ്ഞുമുറുകി
ദൂരെനിന്നു കണ്ട അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.
അഞ്ഞൂറ് കുലച്ചതും കുലയ്ക്കാറയതും ആയ വാഴകള്‍
നിലംപൊത്തിക്കിടക്കുന്നു ഒരെണ്ണം പോലും ബാക്കിയില്ലാതെ.
തന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്ത ആ കാലന്‍ കാറ്റ് അപ്പോളും വേഗത
കുറച്ച് അവനേ തലോടിക്കൊണ്ടിരുന്നു.
വയ്യ അവിടിരുന്നു ചോര തുടയില്‍കൂടി ഒഴുകിയിറങ്ങി മുണ്ട്
നനഞ്ഞിരിക്കുന്നു തല കറങ്ങുന്നു തലയില്‍ കൈവച്ച് മുകളിലേക്ക്
നോക്കിയപ്പോള്‍ ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
വരുന്ന പരുന്തിന്‍കാലുകള്‍ അവനേ ലക്ഷ്യമാക്കി പറന്നടുക്കുന്നു .
ഇരുന്നിടത്തുനിന്നും എഴുനേറ്റു വീണ്ടും നടന്നു അല്ല ഓടി
പ്രകൃതി പ്രതികാരം തീര്‍ത്ത അവന്‍റെ മണ്ണിലേക്ക്.
ഉണര്‍ന്നപ്പോള്‍ നിരവധി പരിചിത മുഖങ്ങള്‍ക്ക് നടുവിലാണ് അവന്‍
രമ,മക്കള്‍,കോശി.ഡ്രൈവര്‍,അമ്മാവന്‍,മരുമകന്‍
ആകേണ്ടിയിരുന്നവന്‍,അവന്‍റെ അച്ഛന്‍ അവന്‍റെ കണ്ണുകള്‍
നിറഞ്ഞൊഴുകിയപ്പോള്‍ രമ അത് തുടച്ചുമാറ്റി പറഞ്ഞു “അണ്ണന്‍
വിഷമിക്കേണ്ടാ എല്ലാം മംഗളമായി നടക്കും” .സംസാരിക്കാന്‍
കഴിയുന്നില്ല എങ്ങനെയെന്ന്‍ അവന്‍ കൈകള്‍ കാട്ടി ചോദിച്ചു
കോശി വന്ന് അവന്‍റെ കൈകള്‍ കവര്‍ന്നു “എല്ലാവരും ഒന്ന്‍ പുറത്ത്
പോകു എനിക്ക് ചേട്ടനോട് ഒന്ന്‍ സംസാരിക്കണം” .ആളൊഴിഞ്ഞപ്പോള്‍
കോശി പറഞ്ഞു “അമ്മ സുഖം പ്രാപിച്ചു ഇപ്പോള്‍
വീട്ടില്‍ ആണ് അമ്മക്ക് വൃക്ക നല്‍കുന്ന ആളിന് അഞ്ച് ലക്ഷം രൂപ
ആണ് ഞാന്‍ കൊടുക്കാന്‍ മനസ്സില്‍ കരുതിയത് ചേട്ടന്‍ ഒരുലക്ഷം
രൂപ മതി എന്ന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ അത് തന്നത് അപ്പോള്‍
ആ ഒരുലക്ഷം രൂപയുടെ ആവശ്യമേ ചേട്ടന് ഉണ്ടായിരുന്നൊള്ളു
പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. കഴിക്കാന്‍ ഉള്ള മരുന്ന്‍ കാറില്‍
മറന്നുവച്ചപ്പോള്‍ അത് നല്‍കാന്‍ വന്നതാണ് ഞാന്‍ അപ്പോള്‍
ആണ് കാര്യങ്ങള്‍ മനസ്സിലായത്.
നല്ല കഥയാണ്. ആദ്യം വായിച്ചപ്പോൾ അഭിപ്രായം പറഞ്ഞിരുന്നില്ല.രണ്ടാമതു വായിച്ചപ്പോഴാണ് അഭിപ്രായം അറിയിക്കണമെന്ന തോന്നലുണ്ടായത്. ഇത്തരം നല്ല കഥകൾ ഇനിയും എഴുതണം. ആശംസകൾ!
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്bro
ഒരോ വരികളും അസ്സലായിട്ടുണ്ട്
“”ഒരോ കുറ്റി പുട്ട് ജനിക്കുമ്പോൾ നാല് പഴം??
അസ്സലായി ബ്രോ..?
സ്നേഹത്തിന്റെ മുഖം, അവിടെ കൃഷ്ണനും ക്രിസ്തുവും എല്ലാം ഒന്നു തന്നെ??
കണ്ണു നിറഞ്ഞെങ്കിലും അതൊരു സന്തോഷത്തിലേക്കും സമാധാനത്തിലേക്കും തന്നെ എത്തിച്ചു❤️❤️
??????
ഒന്നും പറയാനില്ല ബ്രോ..
മനസും കണ്ണും നിറച്ചു..!!
വീണ്ടും വരിക❤️
ബ്രോ… ഈ കഥയിൽ പറഞ്ഞ പടനിലം ആണോ സ്ഥലം…. നല്ല കഥ… കണ്ണു നനയിച്ചു ?
??????
തരാന്‍ സ്നേഹം മാത്രേള്ളൂ ഷിബിനേ
???
ദൈവത്തിന് സ്നേഹത്തിന്റെ മുഖമല്ലേ
ഉണ്ടാവുക………
കൊള്ളാം?
“അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.
ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
വരുന്ന പരുന്തിന്‍കാലുകള്‍”
ഈ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നു.ഈ കഥ അല്ല ജസ്റ്റ് ഈ വരികൾ മാത്രം. Maybe ഷിബിന്റെ വേറെയും കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവും
നല്ല കഥ ബ്രോ ഇനിയും എഴുതുക
ഇതും നല്ലൊരു കഥ