മാക്രിമാധവന് ഒരു സംശയം “അത് ചോരയുടെ ഗ്രൂപ്പ് ആണ് അത്
ചേര്‍ന്നാലേ അവര്‍ എടുക്കു”. “ചോരക്കും ഗ്രൂപ്പോ…?” മാധവന്
വീണ്ടും സംശയം. “ചേരുമായിരുന്നു എങ്കില്‍ കൊടുത്ത് കാശ്
വാങ്ങാമായിരുന്നു ഒരാള്‍ക്ക് രണ്ടെണ്ണം ഉണ്ടെന്നാ പറയുന്നേ ഈ
പറയുന്ന സാധനം ഒന്ന്‍ പോരേ? എന്തിനാ രണ്ടുംകൂടി” അമറാന്‍
തന്‍റെ അമറുന്ന ശബ്ദത്തില്‍ പറഞ്ഞു .ചായയുടെ പൈസാ കൊടുത്ത്
രവി വീട്ടിലേക്ക് നടന്നു ഒരു നൂറ് അടി നടന്നപ്പോള്‍ പെട്ടന്ന്‍ നിന്നു
ഒരു ലക്ഷം രൂപാ കിട്ടുമോ ഒരു കിഡ്ണി കൊടുത്താല്‍…?
ഒന്ന്‍ തിരക്കിയാലോ തിരികെ നടന്നു കടയില്‍ എത്തി രവി.ആരും പോയിട്ടില്ല ഇപ്പോള്‍ വേണ്ടാ പിന്നെ വരാം. “ചേട്ടാ ഒരുകുറ്റി
പുട്ടും നാല് പഴവും പൊതിഞ്ഞേ അവള്‍ പറഞ്ഞുവിട്ടായിരുന്നു
മറന്നുപോയി” “ഒരുകുറ്റി പുട്ട് ജനിക്കുമ്പോള്‍ നാല് പഴം മരിക്കുന്നു”
കൂട്ടത്തിലെ ഒരു ബുദ്ധിജീവിയുടെ വക ഒരു ചൊല്ല് .
പുട്ടും പൊതിഞ്ഞുവാങ്ങി വീട്ടില്‍ പോയി ആളോഴിയാന്‍ പത്ത്മണി
ആകണം അതുവരെ കറുമ്പിയുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടു
പത്ത് മണിയായപ്പോള്‍ കടയില്‍ ചെന്ന് പത്രം നിവര്‍ത്തി നോക്കി
വിലാസം കുറിച്ചെടുത്തു ഇനി ഇത് ചേരുമോ എന്ന്‍ നോക്കണം
പടനിലത്ത് ലാബില്‍ പോയി ചോര കൊടുത്തു ഒരു മണിക്കൂര്‍
കഴിഞ്ഞു വരാന്‍ പറഞ്ഞു ഒരുമണിക്കൂര്‍ ഇനി എന്ത് ചെയ്യും
കറുമ്പിക്ക് ഇത്തിരി പിണ്ണാക്ക് വാങ്ങണം വാങ്ങി വരുമ്പോളേക്കും
സമയമാകും.
തിരികെ വന്നപ്പോള്‍ അവിടുത്തെ കൊച്ച് ഒരു കടലാസ്
തന്നു “മോളെ എനിക്ക് ഗ്രൂപ്പ് അറിയാനാ പറഞ്ഞാല്‍ മതി ഇതൊന്നും
വേണമെന്നില്ല” അവള്‍ അത് വാങ്ങി തുറന്നുനോക്കി പറഞ്ഞു
“എ ബി നെഗറ്റീവ്” കേട്ടപ്പോള്‍ മനസ്സില്‍ കുളിര് കോരി
പോക്കറ്റില്‍ ഇരുന്ന വിലാസം നോക്കി ചങ്ങനാശ്ശേരി ആണ്
“മോളെ ചങ്ങനാശ്ശേരിക്ക് ഇപ്പോള്‍ വണ്ടി ഉണ്ടോ…?” “ഇപ്പോള്‍ ഇല്ല
പന്ത്രണ്ട് മണിക്കേ ഉള്ളു പന്തളത്തുചെന്നാല്‍ എപ്പോളും വണ്ടി
കിട്ടും”. ചങ്ങനാശ്ശേരി എത്തി ആളിനെ കണ്ടു.”ഞാന്‍ കോശി എന്‍റെ
അമ്മക്ക് വേണ്ടിയാണ് വൃക്ക വേണ്ടത് അമ്മ അത്യാസന്ന നിലയില്‍
പുഷ്പഗിരിയില്‍ കിടക്കുന്നു”.മട്ടും ഭാവവും കണ്ടിട്ട് നല്ല കാശുള്ള
അച്ചായന്‍ ആണ് എന്ന്‍ മനസ്സിലായി ആളോട് ഉള്ള കാര്യം തുറന്നു
പറഞ്ഞു അണുവിട വിടാതെ “ഒരു ലക്ഷം രൂപാ വേണം എനിക്ക്
എപ്പോള്‍ വരണം എന്ന്‍ പറഞ്ഞാല്‍ മതി ഞാന്‍ റെഡി” .”എത്രയും
പെട്ടന്ന്‍ കിട്ടിയാല്‍ അത്രയും നന്ന്” .”ഞാന്‍ വീട്ടില്‍ പറയാതെ ആണ്
വന്നത് ഇപ്പോള്‍ ഞാന്‍ പോയിട്ട് നാളെ വരാം എന്താ പോരെ..?”
“ചേട്ടന്‍ നില്‍ക്ക് ഞാന്‍ ഇപ്പോള്‍ വരാം” കോശി ഡ്രൈവറെയും കൂട്ടി
ഉടന്‍ തിരികെ വന്നു എന്നിട്ട് അയാളോട് പറഞ്ഞു “ചേട്ടനെ വീട്ടില്‍
കൊണ്ടാക്കിയിട്ട് നീ അവിടെ എവിടെയെങ്കിലും തങ്ങുക നാളെ
വെളുപ്പിന് ചേട്ടനെയും കൂട്ടി പുഷ്പഗിരിയില്‍ വരിക എന്താ
ചേട്ടാ പോരെ..?” കോശിയുടെ ചോദ്യം “മതി ഞാന്‍ റെഡി” .
പിറ്റേന്ന് രാവിലെ “ഇടുക്കിയില്‍ വരെ ഒന്ന്‍ പോകുവാ ഒരു
കൂട്ടുകാരന്‍ ഉണ്ട് അവിടെ അവന്‍റെ കയ്യില്‍ നിന്നും കുറച്ചു കാശ്
തരപ്പെടുമോ എന്ന്‍ നോക്കട്ടെ” എന്ന്‍ രമയോട് പറഞ്ഞ് രവിയിറങ്ങി
നല്ല കാറുംകോളും ഉണ്ടായിരുന്നു വണ്ടിയില്‍ കയറുമ്പോള്‍
ഡ്രൈവറോട് പറഞ്ഞു “ഇന്ന്‍ മഴ തകര്‍ക്കും എന്ന്‍ തോന്നുന്നു” അയാളും
അത് ശെരി വച്ചു നേരേ ആശുപത്രിയിലേക്ക് കോശി അവിടെ കാത്ത്
നിന്നിരുന്നു വന്നപാടെ ടെസ്റ്റ് നടത്താന്‍ ഏതോ മുറിയില്‍ കയറ്റി .
അത് കഴിഞ്ഞ് പച്ച ലൈറ്റ് കത്തിക്കിടന്ന ഒരു മുറിയില്‍ കിടത്തി
കൊണ്ടുപോയി കണ്ണ്‍ തുറക്കുമ്പോള്‍ കോശി അടുത്ത് നില്‍ക്കുന്നു
ചിരിച്ച മുഖവുമായി രണ്ട് മാലാഖമാരും “ചേട്ടാ എല്ലാം ഭംഗിയായി
അമ്മയുടെ ഓപ്പറേഷന്‍ കഴിഞ്ഞു ചേട്ടനെ ഡ്രൈവര്‍ വീട്ടില്‍
നല്ല കഥയാണ്. ആദ്യം വായിച്ചപ്പോൾ അഭിപ്രായം പറഞ്ഞിരുന്നില്ല.രണ്ടാമതു വായിച്ചപ്പോഴാണ് അഭിപ്രായം അറിയിക്കണമെന്ന തോന്നലുണ്ടായത്. ഇത്തരം നല്ല കഥകൾ ഇനിയും എഴുതണം. ആശംസകൾ!
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്bro
ഒരോ വരികളും അസ്സലായിട്ടുണ്ട്
“”ഒരോ കുറ്റി പുട്ട് ജനിക്കുമ്പോൾ നാല് പഴം??
അസ്സലായി ബ്രോ..?
സ്നേഹത്തിന്റെ മുഖം, അവിടെ കൃഷ്ണനും ക്രിസ്തുവും എല്ലാം ഒന്നു തന്നെ??
കണ്ണു നിറഞ്ഞെങ്കിലും അതൊരു സന്തോഷത്തിലേക്കും സമാധാനത്തിലേക്കും തന്നെ എത്തിച്ചു❤️❤️
??????
ഒന്നും പറയാനില്ല ബ്രോ..
മനസും കണ്ണും നിറച്ചു..!!
വീണ്ടും വരിക❤️
ബ്രോ… ഈ കഥയിൽ പറഞ്ഞ പടനിലം ആണോ സ്ഥലം…. നല്ല കഥ… കണ്ണു നനയിച്ചു ?
??????
തരാന്‍ സ്നേഹം മാത്രേള്ളൂ ഷിബിനേ
???
ദൈവത്തിന് സ്നേഹത്തിന്റെ മുഖമല്ലേ
ഉണ്ടാവുക………
കൊള്ളാം?
“അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.
ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
വരുന്ന പരുന്തിന്‍കാലുകള്‍”
ഈ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നു.ഈ കഥ അല്ല ജസ്റ്റ് ഈ വരികൾ മാത്രം. Maybe ഷിബിന്റെ വേറെയും കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവും
നല്ല കഥ ബ്രോ ഇനിയും എഴുതുക
ഇതും നല്ലൊരു കഥ