കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 115

നിന്നും പാലിന്‍റെ കാശ് കിട്ടു അപ്പോള്‍ കൊടുക്കാം എന്ന്‍
പറഞ്ഞു വിട്ടു. അണ്ണന്‍ പോകുന്നില്ലേ കായംകുളത്ത്…? രാവിലെ
പറഞ്ഞല്ലോ പോകണം എന്ന്‍..?””ആ.. ഇനിയിപ്പോള്‍ നാളെ പോകാം
ഞാന്‍ അമ്മാവന്‍ അവിടെ ഉണ്ടോ എന്ന്‍ നോക്കിയിട്ട് വരാം”
നടക്കുന്നതിനിടയില്‍ രവി സംശയം തീര്‍ത്തു “നീ മാളുവിനോട്
ചോദിച്ചോ അവള്‍ക്ക് ചെക്കനെ ഇഷ്ട്ടായോ എന്ന്‍…?” “പിന്നേ..
അവള്‍ക്ക് നന്നായി ഇഷ്ട്ടായി”.
കറുമ്പിയുടെ അടുത്ത് ചൂട്പറ്റി നിന്ന മണിക്കുട്ടിയും രവിയുടെ
പിറകെ കൂടി അവള്‍
അങ്ങനെയാണ് ആര് പോയാലും പടിക്കല്‍ വരെ അവളും പോകും
“രമേ നീ ഇവളെ അങ്ങോട്ട്‌ വിളിച്ചേ ചിലപ്പോള്‍ റോഡിലേക്ക്
ഇറങ്ങും തേരാപ്പാര വണ്ടി പോകുന്നതാ”. “മണിക്കുട്ടി ഇവിടെ വാ..”
രമയുടെ ശബ്ദം കേട്ടപ്പോള്‍ തന്നെ മണിക്കുട്ടി കാലുകള്‍ വായുവിലേക്ക്
എറിഞ്ഞ് തിരിഞ്ഞോടി .

“അമ്മായി അമ്മാവന്‍ ഇവിടില്ലേ..?” പടിക്കല്‍ എത്തി രവി
അമ്മായിയോട് ചോദിച്ചു “അതിയാന്‍ രാവിലെ തൊഴിലുറപ്പിന്
പോയെടാ” “തൊഴിലുറപ്പോ..?” രവിക്ക് സംശയം.”അതെ തൊഴിലുറപ്പ്
ആ തെങ്ങുംതറയില്‍ കൂടിയിട്ടുണ്ട് തൊഴിലില്ലാത്തവരുടെ താവളം
അവിടല്ലേ ചീട്ടുകളി ആണല്ലോ അവരുടെ തൊഴിലുറപ്പ്.
നീ അങ്ങോട്ട്‌ ചെല്ല് അവിടെ തലയിലും ചെവിയിലും ഒക്കെ
നിറയെ ആഭരണങ്ങളുമായി ഇരിപ്പുണ്ടാകും ഇന്നലെ ചോറുണ്ണാന്‍
വന്നപ്പോളും തലയില്‍ ഒരെണ്ണം ഇരിപ്പുണ്ടായിരുന്നു ഞാന്‍
പറയാനും പോയില്ല അതും തലയില്‍ വച്ചോണ്ടാ ചോറുണ്ടത്
പിന്നെ മുഖം കഴുകിയപ്പോള്‍ താഴെ വീണു എന്നേ കുറേ ചീത്തയും
പറഞ്ഞ് അതെടുത്ത് കിണറ്റുകരയില്‍ വച്ചിരുന്നു നാളെ അത്
തന്നവന് തിരികെ കൊടുക്കണം എന്നും പറഞ്ഞ് അതിപ്പോള്‍
അതിയാന്‍ തന്നെ വച്ചിട്ടുണ്ടാകും പോയി നോക്ക്”

രവി തെങ്ങുംതറയില്‍ ചെന്നപ്പോള്‍ അമ്മായി പറഞ്ഞത്
അക്ഷരംപ്രതി ശെരിയാണ് ആഭരണം പതുക്കെ മാറ്റി അമ്മാവന്‍റെ
ചെവിയില്‍ കാര്യം പറഞ്ഞു “ഞാന്‍ തനിച്ചു” അമ്മാവന്‍
ഉറക്കെപറഞ്ഞു “വേണ്ടമ്മാവാ ഞാനും വരാം അമ്മാവന്‍
തനിച്ച് പോകേണ്ടാ”.”ഡാ….ഞാന്‍ അതല്ല പറഞ്ഞത് ചീട്ടുകളിയില്‍
പറഞ്ഞതാ തനിച്ചു എന്ന്‍ നീ പൊയ്ക്കോ ഞാന്‍ രാവിലെ വീട്ടില്‍
വന്നേക്കാം ചീട്ടുകളി അറിയാത്ത രവിക്ക് ഒന്നും മനസ്സിലായില്ല
അവന്‍ വീട്ടിലേക്ക്‌ നടന്നു.

കായംകുളം ബസ് ഓണടിച്ച് ബ്രേക്ക് ഇട്ടപ്പോള്‍ രമ മുറ്റത്ത് ഇറങ്ങി
നോക്കി പ്രതീക്ഷിച്ചപോലെ അണ്ണനും അമ്മാവനും ഇറങ്ങി
അവള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു “പടനിലവാസാ പോയ കാര്യം
നല്ലരീതിയില്‍ നടന്നുകാണണേ”.”രമേ അരി വെന്തോടീ…?”
അമ്മാവന്‍റെ ചോദ്യം “വെന്തു അമ്മാവാ എന്താ വിശക്കുന്നോ…?”
രമയുടെ മറു ചോദ്യം “അല്ലെടീ നീ കുറച്ചു കഞ്ഞിവെള്ളം
ഉപ്പിട്ട് താ വല്ലാത്ത ദാഹം” ” ചോറെടുക്കാം അമ്മാവാ കഴിച്ചിട്ട്

12 Comments

  1. സുദർശനൻ

    നല്ല കഥയാണ്. ആദ്യം വായിച്ചപ്പോൾ അഭിപ്രായം പറഞ്ഞിരുന്നില്ല.രണ്ടാമതു വായിച്ചപ്പോഴാണ് അഭിപ്രായം അറിയിക്കണമെന്ന തോന്നലുണ്ടായത്. ഇത്തരം നല്ല കഥകൾ ഇനിയും എഴുതണം. ആശംസകൾ!

  2. നന്നായിട്ടുണ്ട്

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട്bro
    ഒരോ വരികളും അസ്സലായിട്ടുണ്ട്

    “”ഒരോ കുറ്റി പുട്ട് ജനിക്കുമ്പോൾ നാല് പഴം??

  4. അസ്സലായി ബ്രോ..?
    സ്നേഹത്തിന്റെ മുഖം, അവിടെ കൃഷ്ണനും ക്രിസ്തുവും എല്ലാം ഒന്നു തന്നെ??
    കണ്ണു നിറഞ്ഞെങ്കിലും അതൊരു സന്തോഷത്തിലേക്കും സമാധാനത്തിലേക്കും തന്നെ എത്തിച്ചു❤️❤️

  5. ഒന്നും പറയാനില്ല ബ്രോ..
    മനസും കണ്ണും നിറച്ചു..!!
    വീണ്ടും വരിക❤️

  6. ബ്രോ… ഈ കഥയിൽ പറഞ്ഞ പടനിലം ആണോ സ്ഥലം…. നല്ല കഥ… കണ്ണു നനയിച്ചു ?

  7. സുജീഷ് ശിവരാമൻ

    ??????

  8. ഋഷി ഭൃഗു

    തരാന്‍ സ്നേഹം മാത്രേള്ളൂ ഷിബിനേ
    ???

  9. ദൈവത്തിന് സ്നേഹത്തിന്റെ മുഖമല്ലേ
    ഉണ്ടാവുക………
    കൊള്ളാം?

  10. “അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
    പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.

    ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
    വരുന്ന പരുന്തിന്‍കാലുകള്‍”

    ഈ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നു.ഈ കഥ അല്ല ജസ്റ്റ്‌ ഈ വരികൾ മാത്രം. Maybe ഷിബിന്റെ വേറെയും കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവും

    നല്ല കഥ ബ്രോ ഇനിയും എഴുതുക

  11. ഇതും നല്ലൊരു കഥ

Comments are closed.