കൃഷ്ണരൂപത്തില്‍ ക്രിസ്തുവും.
Krishnaroopathil Kristhuvum | Author : Shibin
ശബ്ദം ആയതിനാല്‍ പാറായി തിരിഞ്ഞുനോക്കാതെ തന്നെ
തേയിലസഞ്ചിയിലേക്ക് ചൂടുവെള്ളം പകര്‍ന്നുകൊണ്ട്
ചോദിച്ചു “എന്താടാ രവി താമസിച്ചത്…?” ഇവിടുത്തെ
വെടിപറച്ചിലുകാരുടെ തിരക്ക് ഒന്ന്‍ ഒഴിയട്ടെ എന്ന്‍ കരുതി
ചേട്ടാ അല്ലെങ്കില്‍ പിന്നെ അവരുടെ ഓരോരുത്തരുടെയും
പുതിയ പുതിയ ചോദ്യങ്ങള്‍ക്ക് മറുപിടി പറയേണ്ടിവരുമ്പോള്‍
എനിക്ക് ചായ കുടിക്കാന്‍ സമയം കിട്ടില്ല . ഇന്നലെ ഒരാള്‍
ചോദിച്ച അതേ ചോദ്യം ഇന്ന്‍ മറ്റൊരാള്‍ ചോദിക്കും ഇന്നലെ
നല്‍കിയ അതേ മറുപിടി അല്ല എങ്കില്‍ ചോദിക്കും ഇന്നലെ
നീ അങ്ങനെയല്ലല്ലോ പറഞ്ഞത്. മടുത്തു ചേട്ടാ ഇവരുടെയൊക്കെ
ചോദ്യങ്ങള്‍ക്ക് മറുപിടി പറഞ്ഞ്.” “അത് സാരമില്ലെടാ നമ്മുടെ
നാടല്ലേ അങ്ങനെയൊക്കെയേ വരൂ നീ അതൊന്നും കാര്യമായി
എടുക്കേണ്ടാ പറഞ്ഞപോലെ എന്തായി ഇന്നലെ വന്നവരുടെ
കാര്യം…?” പാറായി ചേട്ടനും അറിയേണ്ടത് അതുതന്നെ .പയ്യനെ കാണാന്‍ തെറ്റില്ല ചേട്ടാ അത്യാവശ്യം പഠിപ്പും ഉണ്ട്
പയ്യന് വെളിയില്‍ പോകാന്‍ താല്പര്യം ഇല്ല നാട്ടില്‍ ഒരു
ജോലി പറഞ്ഞു വച്ചിട്ടുണ്ട് അത് കിട്ടാന്‍ നമ്മള്‍ കൂടി ഒന്ന്‍
സഹായിക്കണം അത്രയേ ഉള്ളു അവരുടെ ആവശ്യം .
“അത് എങ്ങനെയാടാ അവന് ജോലി കിട്ടാന്‍ നമ്മള്‍
സഹായിക്കേണ്ടത്..?” ചേട്ടന് സംശയമായി “അത് എനിക്കും
മനസ്സിലായില്ല ചേട്ടാ വിശദമായി പറഞ്ഞതും ഇല്ല” .”അവര്‍
വല്ലതും ചോദിച്ചോടാ…?” ചേട്ടന് വീണ്ടും സംശയം “ഇല്ല ചേട്ടാ
മറ്റൊന്നും ചോദിച്ചില്ല ഇത്രമാത്രം പറഞ്ഞു” .
“നീ നിന്‍റെ അമ്മാവനെയും കൂട്ടി അവിടെ വരെ ഒന്ന്‍ പോ കാര്യങ്ങള്‍
ചോദിച്ച് വീടും മറ്റും ഒന്ന്‍ കണ്ടു വാ” “മം… ഞാന്‍ നാളെ ഒന്ന്‍
പോകാം എന്ന്‍ കരുതിയാ ചേട്ടാ”. ഗ്ലാസിലെ തേയിലപോടി
കലര്‍ന്ന അവസാന നാലുതുള്ളി ചായ ദൂരേക്ക് കളഞ്ഞ് ഗ്ലാസും
നല്‍കി രവി വീട്ടിലേക്ക് നടന്നു .വീട്ടിലേക്ക് കയറും മുന്‍പേ
വിളി തുടങ്ങി “രമേ …..രമേ …” “അണ്ണാ ഞാന്‍ ഇവിടെ കറുമ്പിയുടെ
അടുത്താ” വലിയ ചരുവത്തിലെ പിണ്ണാക്കില്‍ കൈകള്‍
കറക്കിക്കൊണ്ട് അവള്‍ ഉറക്കെ പറഞ്ഞു തിരികെ നടന്ന് അവന്‍
കറുമ്പിയുടെ അടുത്ത്എത്തി “മക്കള്‍ പോയോടീ…?” “പിന്നേ അവര്‍
രാവിലേ പോയി ഇപ്പോള്‍ സമയം എന്തായി എന്നാ അണ്ണന്‍റെ
വിചാരം…? മണി ഒന്‍പത് കഴിഞ്ഞു വലിയവള്‍ ഇപ്പോള്‍
ഇങ്ങ് വരും അവള്‍ പരീക്ഷയുടെ ഫീസ് അടക്കാന്‍ പോയതാ
ചെറിയവള്‍ ഇത്തിരി പിണങ്ങിയാ പോയത് അവള്‍ക്ക് എന്തോ
ബുക്ക് വാങ്ങാന്‍ പൈസാ വേണം എന്ന്‍ പറഞ്ഞു എന്‍റെ കയ്യില്‍
ഇല്ലായിരുന്നു ഉള്ളത് നുള്ളിപ്പെറുക്കിയാ വലിയവള്‍ക്ക്
കൊടുത്ത് വിട്ടത് ഇനി ശനിയാഴ്ച അല്ലേ സൊസൈറ്റിയില്‍
നല്ല കഥയാണ്. ആദ്യം വായിച്ചപ്പോൾ അഭിപ്രായം പറഞ്ഞിരുന്നില്ല.രണ്ടാമതു വായിച്ചപ്പോഴാണ് അഭിപ്രായം അറിയിക്കണമെന്ന തോന്നലുണ്ടായത്. ഇത്തരം നല്ല കഥകൾ ഇനിയും എഴുതണം. ആശംസകൾ!
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്bro
ഒരോ വരികളും അസ്സലായിട്ടുണ്ട്
“”ഒരോ കുറ്റി പുട്ട് ജനിക്കുമ്പോൾ നാല് പഴം??
അസ്സലായി ബ്രോ..?
സ്നേഹത്തിന്റെ മുഖം, അവിടെ കൃഷ്ണനും ക്രിസ്തുവും എല്ലാം ഒന്നു തന്നെ??
കണ്ണു നിറഞ്ഞെങ്കിലും അതൊരു സന്തോഷത്തിലേക്കും സമാധാനത്തിലേക്കും തന്നെ എത്തിച്ചു❤️❤️
??????
ഒന്നും പറയാനില്ല ബ്രോ..
മനസും കണ്ണും നിറച്ചു..!!
വീണ്ടും വരിക❤️
ബ്രോ… ഈ കഥയിൽ പറഞ്ഞ പടനിലം ആണോ സ്ഥലം…. നല്ല കഥ… കണ്ണു നനയിച്ചു ?
??????
തരാന്‍ സ്നേഹം മാത്രേള്ളൂ ഷിബിനേ
???
ദൈവത്തിന് സ്നേഹത്തിന്റെ മുഖമല്ലേ
ഉണ്ടാവുക………
കൊള്ളാം?
“അവിടുത്തേ കാഴ്ചകള്‍ അവനിലുണ്ടായ ഭയത്തെ
പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പോന്നവയായിരുന്നു.
ശൂന്യതയില്‍നിന്ന് കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍
വരുന്ന പരുന്തിന്‍കാലുകള്‍”
ഈ വരികൾ എവിടെയോ വായിച്ചത് ഓർക്കുന്നു.ഈ കഥ അല്ല ജസ്റ്റ് ഈ വരികൾ മാത്രം. Maybe ഷിബിന്റെ വേറെയും കഥകൾ ഞാൻ വായിച്ചിട്ടുണ്ടാവും
നല്ല കഥ ബ്രോ ഇനിയും എഴുതുക
ഇതും നല്ലൊരു കഥ