ആ വാക്കുകൾ സുധിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ഒരു വാക്കു കൊണ്ട് പോലും അമ്മ അവളെ സ്നേഹിച്ചിട്ടില്ല ഇന്നുവരെ. എന്നിട്ടും തന്റെ ശരീരത്തിലെ രക്തം വരെ അവൾ അമ്മക്ക് ഊറ്റി കൊടുക്കാൻ തയ്യാറായിരിക്കുന്നു. അവൻ അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ അലകൾ അവൻ കണ്ടു.
ഓപറേഷൻ കഴിഞ്ഞു…ദേവി വീട്ടിലേക്ക് പോയി.അവിടെ നിന്നാൽ അമ്മയ്ക്ക് ദേഷ്യമാകുമെന്ന് പറഞ്ഞ് സുധി നിർബന്ധിച്ചയക്കുകയാരുന്നു അവളെ. പിന്നെയും രണ്ടു മൂന്നു ദിവസം അങ്ങനെ പോയി.സുധി ദേവിയെ വിളിച്ച് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ഇപ്പോൾ അമ്മക്ക് കുഴപ്പം ഒന്നും ഇല്ല. ഭാനുമതി അമ്മ കണ്ണുകൾ തുറന്ന് സുധിയെ കണ്ട മാത്രയിൽ അവർ ദേവിയെ ആണ് തിരക്കിയത്.
അവൾ എവിടെ ? വീട്ടിൽ കൊണ്ടാക്കിയോ.. ആ മച്ചി പോകുന്നേന്റെ സന്തോഷം ഉള്ളിൽ കിടന്നതാണ്, അറിയാതെ കാൽവഴുതി വീണു പോയി.
അവരുടെ സംസാരം കേട്ട് സുധിക്ക് ദേഷ്യവും സങ്കടവും ആണ് വന്നത്.
കഷ്ടം ചേച്ചിക്ക് ഇപ്പോഴും അതാണോ മനസ്സിൽ. ആ കൊച്ച് ഉണ്ടായിരുന്നത് കൊണ്ടാണ് ചേച്ചി ഇന്ന് ഇങ്ങനെ ചോദിക്കാൻ ജീവനോടെ ഇവിടെ ഉള്ളത്. ആ കുട്ടി സമയത്ത് തന്റെ കടമ ചെയ്തത് കൊണ്ട് മാത്രം. ചേച്ചി!!
ശ്രീധരൻ പറഞ്ഞത് കേട്ടുകഴിഞ്ഞപ്പോൾ സുധിയുടെ അമ്മയ്ക്ക് തൻെറ തന്നെ പ്രവൃത്തിയിൽ സ്വയം കുറ്റബോധം തോന്നി..അവർ സുധിയോട് പറഞ്ഞു..
മോനേ നീ ചെന്ന് അവളെ കൂട്ടിക്കൊണ്ട് വാ..എനിക്കവളോട് ക്ഷമ പറയണം..
സന്തോഷത്തോടെ അവൻ വീട്ടിലേക്ക് തിരിച്ചു. പക്ഷേ അവിടെ അവനെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആണ്. കിടപ്പുമുറിയിലെ ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയാടുന്ന ദേവി..അലറിക്കരഞ്ഞുപോയി സുധി.ബെഡിൽ ഒരു കഷണം പേപ്പർ ഇരിക്കുന്നത് സുധികണ്ടൂ..
എല്ലാം കണ്ണിൽ കാണുന്നപോലെ കണ്ടറിഞ്ഞ് അവളുടെ വേദന അവൻ തൻെറ ഹൃദയത്തിൽ തൊട്ടറിഞ്ഞു . അവൻ കരഞ്ഞുകൊണ്ട് ചുവരിലേക്ക് ചേർന്ന് നിന്നു.
“എൻെറ സുധിയേട്ടാ..ഏട്ടനെ കാണാതെ പോകേണ്ടിവരുമെന്ന് മനസിലായതുകൊണ്ടാണ് ഞാനിങ്ങനെ ഒരു കുറിപ്പെഴുതുന്നത്. ഞാൻ മരിച്ചാലും ചേട്ടൻ അമ്മയുടെ ആഗ്രഹം പോലെ വേറെ ഒരു വിവാഹം കഴിക്കണം. സന്തോഷമായി ജീവിക്കണം. അമ്മയെ വേദനിപ്പിക്കരുത്. ചേട്ടനും വേദനിക്കരുത്. ഇത്രയും കാലം ചേട്ടൻ തന്ന സ്നേഹം മാത്രം മതി എനിക്ക്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അമ്മ ചേട്ടനെ വേറൊരു വിവാഹം കഴിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല.അമ്മയ്ക്ക് എന്നിൽ നിന്നുമേട്ടനെ പറിച്ചെടുക്കാൻ ഇതൊരവസരമാണെന്നെനിക്കറിയാം..പക്ഷേ ഈ ദേവിക്ക് ജീവിക്കാൻ സുധിയെന്ന വെള്ളവും വളവും ഇല്ലാതെ പറ്റില്ല .അതുകൊണ്ടാണ് ആരെയും വിഷമിപ്പിക്കാതെ ഇങ്ങനൊരു തീരുമാനം..ഇപ്പോൾ എനിക്ക് വേണ്ടി കരയാൻ എൻെറ ഏട്ടൻ മാത്രമേ ഉണ്ടാവൂന്നെനിക്കറിയാം. ഏട്ടനെന്നോട് ക്ഷമിക്കുക…. ?
സ്വന്തം ദേവി…”
ആ കത്ത് നെഞ്ചോട് ചേർത്തു വച്ചവൻ കണ്ണുകൾ അടച്ചു നിന്നു. ആരോ അവന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന പോലെ ഒരു തോന്നൽ, അതെ ദിവ്യ അവന്റെ ശരിരത്തിൽ അടങ്ങിയിരിക്കുന്ന ഒന്നാണെന്ന് അവനു തോന്നി….
Super! Pakshe vallandanagu vishamam ayipoyi.
Sorry sad ending enikku ishtamallathukondayirikkum. May be
Very good story mindblowing one.