കൂടെ [ഖുറേഷി അബ്രഹാം] 104

“ നിന്നോട് പറയുന്നതിനേക്കാളും നീ കണ്ടറിയുന്നതാകും ഏറ്റവും നല്ലത്. നീ കാണുന്നത് നിന്നെ എങ്ങനെ ബാധിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും നീ ഉറപ്പായും അത് കാണുക തന്നെ ചെയ്യണം. നീ ഇപ്പോൾ നേരിൽ കാണാൻ പോകുന്നത് ദെയ്‌വതിന്റെ ഒരു പരീക്ഷണം ആണെന്ന് മനസിലാക്കിയാൽ മതി “. ഡോക്ടർ എന്തോകെയാണ് പറയുന്നതെന്നോ എന്തിനാണ് ഇതൊക്കെ പറയുന്നതെന്നു ഒന്നും എനിക് മനസിലായില്ല. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും ഇതൊരു വളരെ പ്രധാന പെട്ട കാര്യമാണ് എന്ന് മനസിലായി.

ഞാൻ അതിനൊക്കെ എന്ത് ഉത്തരം നൽകണമെന്ന് ശങ്കിച്ചു.

“ നീ നിന്റെ മനസിനെ ഒന്ന് പാക പെടുത്ത് എന്നിട്ട് ബെഡിൽ നിന്നും എണീക്ക് “. ഡോക്ടർ പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഞാൻ ഡോക്ടർ പറഞ്ഞത് മനസ്സിൽ ഒന്നും കൂടി റീവൈൻഡ് ചെയ്തു. അതിൽ നിന്നും എന്തോ ഒരു ദുരൂഹത എനിക്കനുഭവ പെട്ടു. ഡോക്ടർ പറഞ്ഞത് പ്രകാരം എന്നായാലും ഞാൻ അതറിയണം അപ്പൊ പിന്നെ ഇവരുടെ കൂടെ ആകുന്നതാകും ഏറ്റവും നല്ലത്. എന്താണ് അവർക്ക്‌ പറയാൻ പറ്റാത്തത്. പോകണോ പോകണ്ടായോ ആശങ്കകൾ വീണ്ടും വന്നു. കുറച്ചു നേരം പല കാര്യങ്ങളും മനസ്സിൽ പറഞ്ഞു കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു.

എന്തും നേരിടാൻ എന്റെ മനസിനെ ഒന്ന് പാക പെടുത്തി എടുത്ത് ഞാൻ റെഡി ആയി. എന്നിട്ട് മുഖത് ചെറു ചിരിയും വച്ച് അവരെ നോക്കി ഞാൻ ബെഡിൽ നിന്നും എണീക്കാൻ നോക്കി.
അപ്പൊ അച്ഛൻ വന്നു എന്നെ എണീപ്പിച്ചു.

എന്തോ നിലത്തു കാൽ കുത്തിയതും ഞാൻ വീഴാൻ പോയി അച്ഛൻ അടുത്തുണ്ട് കൊണ്ട് വീണില്ല അച്ഛൻ എന്നെ പിടിച്ചിട്ടുണ്ടായിരുന്നു. ജോണിന്റെ അച്ഛനും വന്ന് എന്നെ താങ്ങി. ഞാൻ വെല്ലേ അവരുടെ സപ്പോട്ടിൽ നടക്കാൻ തുടങ്ങി.

“ കുറച്ചു നേരം ഒന്നങ്ങോട്ടും ഇങ്ങോട്ടും നടത്തിയേക് “. ഡോക്ടർ പറഞ്ഞു.
അവർ രണ്ടു പേരും രണ്ടു സൈഡിലായി എന്നെ രണ്ടു മൂന്ന് തവണ റൂമിൽ നടത്തിച്ചു. കുറച്ചു നടന്നപ്പോ കാലിന് ബലം ചെറുതായി വച്ചു.
അവർ വെല്ലേ യിന്നിൽ നിന്നും കയ്യെടുത്തു ഞാൻ അവരുടെ സപ്പോട്ട് ഇല്ലാതെ നടന്നു.

“ ഇപ്പൊ നടക്കാൻ കഴിയുന്നില്ലേ ആരവ് “. ഡോക്ടറിന്റെ ചോത്യത്തിന് ഞാൻ അതെയെന്ന് തലയാട്ടി.

“ എങ്കിൽ വാ “. ഡോക്ടർ പറഞ്ഞു കൊണ്ട് എന്റെ റൂമിൽ തന്നെ ഒരു മൂലയിൽ അടുപ്പിച്ചു ഇട്ടിരിക്കുന്ന അലമാരയുടെ അടുത്തേക്ക് ഡോക്ടർ നടന്നു. എന്ത് കാണിക്കാൻ ആണ് ഡോക്ടർ എന്നെ അതിന്റെ അടുത്തേക് കൊണ്ട് പോകുന്നത്.

ഞാൻ ഡോക്ടറെയും നോക്കി പിന്നാലെ അലമാരയുടെ അടുത്തേക്ക് ചെന്നു. അത് വലിയ ഒരു അലമാറ ആണ്.. അതുപോലെ എന്റെ റൂമും വളരെ വലുതാണ്.

ഞാൻ ബാകിലുള്ള അച്ഛനെ ഒന്ന് നോക്കി ഡോക്ടറെ അടുത്തേക് ചെന്നു. ഡോക്ടർ അലമാറക്ക് മുകാമുകമായി നിൽക്കുകയാണ്. ഞാൻ ഡോക്ടർ എന്താണ് ചെയ്യുന്നതും നോക്കി അദ്ദേഹത്തെയും.

“ ആരവ് താ ഇങ്ങോട്ട് നോക്ക് “. ഡോക്ടർ എന്നെ നോക്കി അത്യം ഡോക്ടർ നോക്കിയിടത്തേക്ക് നോക്കാൻ പറഞ്ഞു കൊണ്ട് അവിടേക്ക് തന്നെ നോക്കി നിന്നു.

ഡോക്ടർ നോക്കാൻ പറഞ്ഞത് അലമാരയിൽ ഘടിപ്പിച്ചിട്ടുള്ള വലിയ കണ്ണാടിയിലേക്കാണ്.

21 Comments

  1. അഭിജിത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. മനോഹരമായ തുടക്കം..ആകാംഷ ജനിപ്പിക്കുന്ന അവതരണം..തുടരുക കൂട്ടേ..
    ആശംസകൾ??

  4. ബ്രോ..

    അടിപൊളി ? നല്ല തുടക്കം.

    ഇത്ര നല്ല കഥക്ക് എന്തിനാ മുൻ‌കൂർ ജാമ്യം എടുത്തത്. ഇമ്മാതിരി ഐറ്റത്തിനോക്കെ ആര് കുറ്റം പറയാൻ ആണ്. പൊളി സ്റ്റോറി

    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് അയക്കണേ.

    സ്നേഹത്തോടെ, ❤️❤️

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒരു രസത്തിന് മുൻ‌കൂർ ജാമ്യം യെടുത്തതാ,
      സെക്കന്റ് പാർട്ട് യെഴുതാൻ കുറച്ചു ബുദ്ധിമുട്ടി ചില പ്രേശ്നങ്ങൾ കാരണം അതു കൊണ്ട് അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല, എന്തായാലും എഴുതിയത് അയച്ചു കൊടുത്തിട്ടുണ്ട്.

      zayed masood ലൂസിഫർ സിനിമയിൽ ഖുറേഷി അബ്രഹാമിന്റെ വലം കൈ അല്ലെ,
      എന്തായാലും അഭിപ്രായത്തിന് താങ്ക്സ്,,

      ഖുറേഷി അബ്രഹാം,,,,

  5. നല്ല അവതരണം ഒരു സസ്പെൻസ് ത്രില്ലറിനുള്ള എല്ലാ സംഭവങ്ങളും ഉണ്ട്, നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്, വേഗം പോരട്ടെ അടുത്തഭാഗവും…

    1. ഖുറേഷി അബ്രഹാം

      കമന്റിന് റീപ്ലേ തരാൻ വൈകിയതിൽ ക്ഷെമിക്കണം, കഥ ഇഷ്ട്ടപെട്ടതിൽ താങ്ക്സ്, സസ്പെൻസ് ത്രില്ലെർ ഒന്നും ഉദ്ദേശിച്ചിട്ടില്ല വേറെ ഒരു വായിക്കാൻ എന്റെ ചിന്ത പക്ഷെ ഇപ്പൊ അകെ ചെറിയ പ്രേശ്നത്തിൽ കിടക്ക അതോണ്ട് എങ്ങനെ ആകും ബാക്കിയെന്ന് പറയാൻ പറ്റില്ല.

  6. Avashymillatha karyagal enthinanu ezhuthunnath. Nala kadhaal ellam e grupil ullavar sweekarichityaeyullu. Ethu vayichit nalla kadhayayittanu thonnunnath. Ath yadarthikam akattae nalla thudakkam. Njagal enganae karuthumennu karuthi thankal vishamikkanda. Manasilullath nannayi ezhuthuka. Thudakkam polae bhakkiyulla bhagaggal ethilum gambheeramakattae ennu ashamsichukond. Bye

    1. ഖുറേഷി അബ്രഹാം

      നല്ല കഥ ആകുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നില്ല അതാ എഴുതിയെ ഒന്ന് ക്ഷേമിച്ചേക്. രണ്ടു പാർട്ടിനും കൂടി ഉള്ള പ്ലോട്ട് ഒക്കെ മനസിൽ ഉണ്ട് പക്ഷെ അതിന് ശേഷമുള്ളത് വന്നിട്ടില്ല വരുമെന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം,,,,

  7. കൊള്ളാം ബ്രോ ??????❤❤❤

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മണിയെ

  8. ഖുറേഷി എബ്രഹാം,

    കഥ നല്ല പൊളി ആയിട്ടുണ്ട്. എന്തിനാണ് വേണ്ടാത്ത ജാമ്യം ഒക്കെ. തുടക്കം ഗംഭീരം ആയിട്ടുണ്ട്. ത്രില്ല് അടിപ്പിച്ചു നിർത്താൻ ഉള്ള മുതൽ ഉണ്ട്. തുടർന്നു എഴുതുക. മികച്ച അവതരണം തന്നെ ഉണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക ?❤️

    1. ഖുറേഷി അബ്രഹാം

      ജാമ്യം യെന്തിനാണ് വച്ച ഞാൻ ഇതെഴുതിയത് മിനിയാന്ന് രാത്രിയിലാ അത് ഇന്നലെ ചെറിയ മാറ്റങ്ങളോടെ കുട്ടേട്ടൻ അയച്ചു കൊടുത്തു അപ്പൊ സോഭാവികമായും തെറ്റ് ഉണ്ടാവും, അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം അത്രേ ഉള്ളു. ബാക്കി ഇപ്പൊ യെഴുതാൻ തുടങ്ങും എന്നിട്ട് നാളെ അയച്ചു കൊടുക്കണം എന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം

  9. തുടരൂ bro…

    നല്ല എഴുതു…

    ആശംസകൾ ???

    1. ഖുറേഷി അബ്രഹാം

      താങ്ക് താങ്കു,,

      ഖുറേഷി അബ്രഹാം,,,,

  10. ༻™തമ്പുരാൻ™༺

    വായിച്ചിട്ട് പറയാം.,.,.??

    1. ༻™തമ്പുരാൻ™༺

      കൊള്ളാം ബ്രോം.,..,

      നല്ല മൂഡിൽ അങ്ങനെ പോകുന്നുണ്ട്.,.,.,
      തുടർന്ന് എഴുതുക.,.,.,
      കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.,.,

      സ്നേഹപൂർവ്വം
      തമ്പുരാൻ??

      1. ഖുറേഷി അബ്രഹാം

        ബാക്കി ഇന്നെഴുതീട്ട് നാളെ അയച്ചു കൊടുക്കും.

        ഖുറേഷി അബ്രഹാം,,,,,

  11. ജീനാ_പ്പു

    വളരെ നല്ല തുടക്കം ബ്രോ ….

    തീർച്ചയായും ? തുടർന്ന് എഴുതുക ,,,

    ആരാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു …❣️❣️

    ശുഭദിനം ☕❣️ സഹോ ❣️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, വെറുതെ ഒന്ന് പരീക്ഷിച്ചതാ. വായനക്കാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാമെന്ന് വിചാരിച്ചു

      ഖുറേഷി അബ്രഹാം

  12. ଜୀବ ଆପ୍ପୁ

    കൊള്ളാമല്ലോ ? വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ ?❣️

Comments are closed.