കൂടെ [ഖുറേഷി അബ്രഹാം] 104

പേടിയോടെയുള്ള നടത്തത്തിന് ഇടയിലാണ് മുകളിൽ നിന്നും ചെറിയ പ്രകാശം വരുന്നത് കണ്ടത്, ഭയത്തോടൊപ്പം ചെറിയ ഒരു പ്രതീക്ഷയും എന്നിൽ ഉണർന്നു. എന്നാൽ ആ പ്രകാശം എന്തോ പേടകം പോലെയാണ് കാണുന്നത്. അത് വായുവിലൂടെ തെന്നി നീങ്ങി കൊണ്ടിരിക്കുന്നു. പിന്നീട് പ്രകാശം മുകളിൽ നിന്നും തയോട്ട്‌ ഇറങ്ങി വന്നു. പ്രേതീക്ഷകൾക് പകരം വീണ്ടും പേടി മനസ്സിൽ വരാൻ തുടങ്ങി.

ആ വെള്ള പ്രകാശം എനിക് കുറച്ചു അകെലെയായി വന്നിറങ്ങി. ഒരു മനുഷ്യന്റെ ഉയരത്തോളം പ്രകശം പരന്ന് കിടക്കുന്നു. അതിലേക് നോക്കി കൊണ്ടിരിക്കെ പ്രകാശത്തിന്റെ തലഭാഗം ഒരു മുഖമായി മാറാൻ തുടങ്ങി. മുഖത്തിലേക് സൂക്ഷിച്ചു നോക്കിയപ്പോൾ അത് എന്റെ അമ്മയുടെ മുഖമായി മാറി വന്നു. മനസ്സിൽ വന്ന കാര്യം മുകളിലേക്കു കയറി തൊണ്ട കുഴിയിൽ വന്നു നിന്നു അത് പതുക്കെ വായിൽ നിന്നും ‘അമ്മ’ എന്നൊരു നേർത്ത സ്വരമായി മാറി.

പ്രകാശം മൊത്തമായി അമ്മയുടെ രൂപം ആയി. അമ്മയുടെ മുഖത്തേക്ക് നോക്കി ഇരികുമ്പോളാണ് അമ്മയുടെ അരികിലായി അച്ഛൻ നില്കുന്നത് കണ്ടത്. രണ്ടു പേരെയും അവിടെ കണ്ട സന്തോഷത്തിൽ എന്റെ ഭയമെല്ലാം പോയി, പകരം അശോസവും സന്തോഷവും വന്നു. ഇതിനിടയിൽ എന്റെ ചുറ്റും പ്രാപിച്ച ഇരുട്ട് മാറി എല്ലാ ഇടതും പ്രകാശം പരന്നു. പ്രകശം ഉണ്ടെന്ന് അല്ലാതെ അമ്മയെയും അച്ഛനെയും ഒഴിച്ചു വേറെ ഒന്നും ചുറ്റിലും ഇല്ല.

ചുറ്റിലും നോക്കിയപ്പോ മേഘങ്ങൾക്കിടയിൽ ആണ് ഞങ്ങൾ നില്കുന്നത് കാണുന്നിടത്തെല്ലാം മേഘങ്ങൾ കൂട്ടമായി പല ആകൃതികളിലായി നിൽകുന്നു.

അവരുടെ അടുത്തേക് ഞാൻ നടക്കാൻ തുടങ്ങി എന്റെ നടത്തത്തിന് അനുസരിച്ചു അവർ പുറകോട്ട് പോകുന്ന പോലെ തോന്നി.

ഞാൻ എത്ര നടന്നിട്ടും അവരുടെ അടുത്ത് എത്തുന്നില്ല. എനിക് എന്ത് പറ്റിയെന്ന് അറിയാതെ വിഷമം വന്നു കൊണ്ടിരുന്നു.

“ അച്ഛാ അമ്മേ,,, “. ഞാൻ അവരെ വിളിച്ചെങ്കിലും അവരിൽ നിന്നും പ്രതികരണമോ മറ്റോ ഒന്നും ഉണ്ടായില്ല. പകരം പെട്ടെന്നവർ അപ്രത്യക്ഷമായി.

വീണ്ടും പേടി കൂടി കൂടി വന്നു.

ഞാൻ രണ്ടു സൈഡുകളിലേക്കും ബാക്കിലേക്കും നോക്കി അവിടെ അച്ഛനും അമ്മയും ഉണ്ടോ എന്ന് തിരഞ്ഞു എങ്കിലും കാണാൻ സാധിച്ചില്ല.

ഞാൻ വീണ്ടും പിറകിലോട്ട് നോക്കിയപ്പോൾ അവിടെ ഞാനൊരാളെ കണ്ടു അയാളുടെ മുഖം നന്നായി പ്രകാശിക്കുന്നുണ്ടായിരുന്നു അതിനാൽ കണ്ണുകൾ മാത്രമേ എനിക് കാണാൻ സാധിക്കുന്നുള്ളൂ. ആ കണ്ണ് എനിക് പരിജയമുണ്ട്‌ പക്ഷെ എവിടെ എന്ന് ഓർമ ഇല്ല. പെട്ടന്നയാൾ സംസാരിച്ചു.

“ ആരവ് നിനക്‌ തിരികെ പോകാനുള്ള സമയമായി. ഇവിടെ ഈ ഇരുട്ടിൽ ഇത്രയും കാലം ഒന്നും അറിയാതെ നീ ഉറങ്ങി. ആ ഉറക്കത്തിൽ നിന്നും നിന്നെ ഉണർത്തി തിരികെ അയക്കാനാണ് ഞാൻ നിന്റെ മുമ്പിൽ വന്നിരിക്കുന്നത് “.
“ ഞാൻ,,, ഞാൻ എവിടെ ആയിരുന്നു…. ഇത്രയും നാൾ…… എങ്ങോട്ടാ പോകേണ്ട എനിക്ക് “. ഒന്നാലോചിച്ചു അയാളുടെ കല്പനക്ക് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിക്കി വിക്കി ചോദിച്ചു.

“ നീ എവിടെ ആയിരുന്നു എന്നൊന്നും നീ ഇപ്പൊ അറിയേണ്ട ഒരു ഉറക്കത്തിൽ ആയിരുന്നു എന്ന് മാത്രം കരുതിയാൽ മതി. പോകേണ്ട സ്ഥലം നിനക്കറിയില്ലായിരിക്കും അതിന്റെ വഴിയും പക്ഷെ എനിക്കറിയാം നിന്നെ എങ്ങോട്ടാണ് പറഞ്ഞയക്കേണ്ടതെന്നും എങ്ങനെ അയക്കണമെന്നും “. അത് പറയുമ്പോ അയാളുടെ കണ്ണുകളിൽ ഒരു തീക്ഷണത ഞാൻ കണ്ടു.

പെട്ടെന്ന് ഞാൻ നിന്നിടത്തെ മേഘങ്ങൾ മാറി. ഞാൻ താഴ്ചയിലേക് വീണു.

“ ആ…… “. ഒരു അലർച്ചയോടെ ഞാൻ കണ്ണുകൾ അടച്ചു.

21 Comments

  1. അഭിജിത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. മനോഹരമായ തുടക്കം..ആകാംഷ ജനിപ്പിക്കുന്ന അവതരണം..തുടരുക കൂട്ടേ..
    ആശംസകൾ??

  4. ബ്രോ..

    അടിപൊളി ? നല്ല തുടക്കം.

    ഇത്ര നല്ല കഥക്ക് എന്തിനാ മുൻ‌കൂർ ജാമ്യം എടുത്തത്. ഇമ്മാതിരി ഐറ്റത്തിനോക്കെ ആര് കുറ്റം പറയാൻ ആണ്. പൊളി സ്റ്റോറി

    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് അയക്കണേ.

    സ്നേഹത്തോടെ, ❤️❤️

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒരു രസത്തിന് മുൻ‌കൂർ ജാമ്യം യെടുത്തതാ,
      സെക്കന്റ് പാർട്ട് യെഴുതാൻ കുറച്ചു ബുദ്ധിമുട്ടി ചില പ്രേശ്നങ്ങൾ കാരണം അതു കൊണ്ട് അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല, എന്തായാലും എഴുതിയത് അയച്ചു കൊടുത്തിട്ടുണ്ട്.

      zayed masood ലൂസിഫർ സിനിമയിൽ ഖുറേഷി അബ്രഹാമിന്റെ വലം കൈ അല്ലെ,
      എന്തായാലും അഭിപ്രായത്തിന് താങ്ക്സ്,,

      ഖുറേഷി അബ്രഹാം,,,,

  5. നല്ല അവതരണം ഒരു സസ്പെൻസ് ത്രില്ലറിനുള്ള എല്ലാ സംഭവങ്ങളും ഉണ്ട്, നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്, വേഗം പോരട്ടെ അടുത്തഭാഗവും…

    1. ഖുറേഷി അബ്രഹാം

      കമന്റിന് റീപ്ലേ തരാൻ വൈകിയതിൽ ക്ഷെമിക്കണം, കഥ ഇഷ്ട്ടപെട്ടതിൽ താങ്ക്സ്, സസ്പെൻസ് ത്രില്ലെർ ഒന്നും ഉദ്ദേശിച്ചിട്ടില്ല വേറെ ഒരു വായിക്കാൻ എന്റെ ചിന്ത പക്ഷെ ഇപ്പൊ അകെ ചെറിയ പ്രേശ്നത്തിൽ കിടക്ക അതോണ്ട് എങ്ങനെ ആകും ബാക്കിയെന്ന് പറയാൻ പറ്റില്ല.

  6. Avashymillatha karyagal enthinanu ezhuthunnath. Nala kadhaal ellam e grupil ullavar sweekarichityaeyullu. Ethu vayichit nalla kadhayayittanu thonnunnath. Ath yadarthikam akattae nalla thudakkam. Njagal enganae karuthumennu karuthi thankal vishamikkanda. Manasilullath nannayi ezhuthuka. Thudakkam polae bhakkiyulla bhagaggal ethilum gambheeramakattae ennu ashamsichukond. Bye

    1. ഖുറേഷി അബ്രഹാം

      നല്ല കഥ ആകുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നില്ല അതാ എഴുതിയെ ഒന്ന് ക്ഷേമിച്ചേക്. രണ്ടു പാർട്ടിനും കൂടി ഉള്ള പ്ലോട്ട് ഒക്കെ മനസിൽ ഉണ്ട് പക്ഷെ അതിന് ശേഷമുള്ളത് വന്നിട്ടില്ല വരുമെന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം,,,,

  7. കൊള്ളാം ബ്രോ ??????❤❤❤

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മണിയെ

  8. ഖുറേഷി എബ്രഹാം,

    കഥ നല്ല പൊളി ആയിട്ടുണ്ട്. എന്തിനാണ് വേണ്ടാത്ത ജാമ്യം ഒക്കെ. തുടക്കം ഗംഭീരം ആയിട്ടുണ്ട്. ത്രില്ല് അടിപ്പിച്ചു നിർത്താൻ ഉള്ള മുതൽ ഉണ്ട്. തുടർന്നു എഴുതുക. മികച്ച അവതരണം തന്നെ ഉണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക ?❤️

    1. ഖുറേഷി അബ്രഹാം

      ജാമ്യം യെന്തിനാണ് വച്ച ഞാൻ ഇതെഴുതിയത് മിനിയാന്ന് രാത്രിയിലാ അത് ഇന്നലെ ചെറിയ മാറ്റങ്ങളോടെ കുട്ടേട്ടൻ അയച്ചു കൊടുത്തു അപ്പൊ സോഭാവികമായും തെറ്റ് ഉണ്ടാവും, അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം അത്രേ ഉള്ളു. ബാക്കി ഇപ്പൊ യെഴുതാൻ തുടങ്ങും എന്നിട്ട് നാളെ അയച്ചു കൊടുക്കണം എന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം

  9. തുടരൂ bro…

    നല്ല എഴുതു…

    ആശംസകൾ ???

    1. ഖുറേഷി അബ്രഹാം

      താങ്ക് താങ്കു,,

      ഖുറേഷി അബ്രഹാം,,,,

  10. ༻™തമ്പുരാൻ™༺

    വായിച്ചിട്ട് പറയാം.,.,.??

    1. ༻™തമ്പുരാൻ™༺

      കൊള്ളാം ബ്രോം.,..,

      നല്ല മൂഡിൽ അങ്ങനെ പോകുന്നുണ്ട്.,.,.,
      തുടർന്ന് എഴുതുക.,.,.,
      കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.,.,

      സ്നേഹപൂർവ്വം
      തമ്പുരാൻ??

      1. ഖുറേഷി അബ്രഹാം

        ബാക്കി ഇന്നെഴുതീട്ട് നാളെ അയച്ചു കൊടുക്കും.

        ഖുറേഷി അബ്രഹാം,,,,,

  11. ജീനാ_പ്പു

    വളരെ നല്ല തുടക്കം ബ്രോ ….

    തീർച്ചയായും ? തുടർന്ന് എഴുതുക ,,,

    ആരാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു …❣️❣️

    ശുഭദിനം ☕❣️ സഹോ ❣️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, വെറുതെ ഒന്ന് പരീക്ഷിച്ചതാ. വായനക്കാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാമെന്ന് വിചാരിച്ചു

      ഖുറേഷി അബ്രഹാം

  12. ଜୀବ ଆପ୍ପୁ

    കൊള്ളാമല്ലോ ? വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ ?❣️

Comments are closed.