കൂടെ [ഖുറേഷി അബ്രഹാം] 104

 

ഒരു അലർച്ചയോടെ ഞാൻ ബെഡിൽ എണീറ്റ്‌ ഇരുന്നു. കണ്ണ് തുറന്നപ്പോൾ പെട്ടെന്ന് എവിടെ ആണെന്ന് എനിക് മനസിലായില്ല. ചുറ്റും കണ്ണോടിച്ചപ്പോൾ. എന്റെ മുറിയാണ് എന്ന് മനസിലായി. ഞാൻ ഇപ്പോൾ എന്താണ് കണ്ടത് ഞാൻ എവിടെ ആയിരുന്നു? ആരാണയാൾ? എന്നിങ്ങനെ ചോത്യങ്ങൾ മനസിലേക് വന്നു.

എന്റെ പെട്ടെന്നുള്ള എണീക്കലും ഒച്ചയും
കേട്ട് എന്റെ റൂമിൽ ഉണ്ടായിരുന്ന ഒരു പെൺ കുട്ടി എന്നെ ഒന്നു നോക്കിയിട്ട് അന്താളിച്ചു നിന്നു. പെട്ടെന്നവൾ സോബോധത്തിലേക് തിരിച്ചു വന്ന് അവൾ റൂമിന്റെ ഡോറും തുറന്നു പുറത്തേക് ഓടി.

അവളെ ഞാനിതുവരെ കണ്ടിട്ടില്ല. ആരാണവൾ? എന്തിന് എന്റെ റൂമിൽ വന്നു? ഞാൻ എണീറ്റത് കണ്ടപ്പോൾ അവൾ എന്തിനാണ് അത്ഭുത പെട്ടതും ഓടിയതും? എനിക്കെന്താണ് ഇതും കൂടി ആയപ്പോൾ പല ജാതി ചോത്യങ്ങളും മനസ്സിൽ വന്നു കൊണ്ടിരുന്നു. ഞാൻ റൂം ചുറ്റും ഒന്ന് നോക്കി.

എന്റെ റൂമിന് എന്തൊക്കെയോ മാറ്റങ്ങൾ വന്നിരിക്കുന്നു. ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല.

എന്റെ ബെഡിന്റെ ലെഫ്റ്റ്‌ സൈഡിലായി ഹോസ്പിറ്റലിൽ കാണുന്നപോലെ ഗുൾകോസ് കയറ്റാനുള്ള ഇരുമ്പിന്റെ സ്ട്രക്റ്റർ ഇരിക്കുന്നു അതിൽ ഒരു ഗുൾകോസിന്റെ കുപ്പിയും ഒപ്പം അതിൽ നിന്നും ഒരു പൈപ് തായെക് ഇറങ്ങി വന്ന് അതെന്റെ കയ്യിന്റെ കൈപ്പത്തിയുടെ തൊട്ട് തായേ ഘടിപ്പിച്ചിരിക്കുന്നു.

എന്റെ വേഷവും മറ്റ്‌ എന്തോ വസ്ത്രമാണ്. ഞാൻ വസ്ത്രത്തിലേക് നോക്കി ഇരികുമ്പോളാണ് എന്റെ അമ്മ റൂമിലേക് ഓടി വരുന്നത് കൂടെ നേരത്തെ കണ്ട ആ പെണ്ണും.

എന്നെ കണ്ടതും ഒരു നിമിഷം വാതിലിൽ ‘അമ്മ ഒന്ന് നിന്നു. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു കവിളിലൂടെ കണ്ണുനീർ ഒലികുകയും ചെയ്യുന്നുണ്ട് അതോടൊപ്പം കണ്ണുകൾ ചുവന്നിട്ടാണ് ഇരിക്കുന്നത്.

അമ്മ എന്റെ അടുത്തേക് ഓടി വന്ന് എന്നെ കെട്ടി പിടിക്കുകയും കവിളിലും നെറ്റിയിലും മുഖത്തെ ഓരോ ഭാഗങ്ങളിലും ഉമ്മ വക്കുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു. വീണ്ടും എന്നെ ആ നെഞ്ചിലേക് അടുപ്പിച്ചു കെട്ടി പിടിച്ചു കരഞ്ഞോണ്ട് ഇരുന്നു.

എന്തിനാണ് അമ്മ എന്നെ ഇപ്പൊ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക് മനസിലായില്ല. പെട്ടെന്ന് എന്നെ അടർത്തി മാറ്റി എന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിൽ കളഞ്ഞു പോയ നിധി കിട്ടിയ ആളുടെ സന്തോഷമായിരുന്നു ഞാൻ കണ്ടത്.

വീണ്ടും അമ്മ എന്നെ ചുംബിക്കാൻ തുടങ്ങി.

“ അമ്മെ അമ്മക്ക് എന്താ പറ്റിയെ “. ഞാൻ അമ്മയുടെ ഈ പ്രവർത്തി കണ്ടു ചോദിച്ചു.

“ എനിക്കൊന്നും ഇല്ല, നിന്നെ… തിരിച്ചു കിട്ടിയ… സന്തോഷമാണ് “. സംസാരത്തിന് ഇടയിലും അമ്മയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

“ അമ്മ എന്തോകെയാ പറയുന്നേ “.
“ ഒന്നുമില്ല മോൻ ഇവിടെ ഇരിക്‌ ഞാനിപ്പോ വരാം “. അതും പറഞ്ഞു അമ്മ റൂമിൽ നിന്നും ഇറങ്ങി പോയി.

അപ്പോളാണ് നേരത്തെ കണ്ട പെൺകുട്ടിയെ അവിടെ നില്കുന്നത് കണ്ടത്. അവളുടെ മുഖത്തും സന്തോഷം നിൽക്കുന്നതായി ഞാൻ കണ്ടു.

അവളെ ഒരു നോട്ടം നോക്കി ഞാൻ കണ്ണ് പിൻവലിച്ചു റൂം മുഴുവൻ വീക്ഷിക്കാൻ തുടങ്ങി അപ്പോളാണ് നേരത്തെ എന്റെ കയ്യിൽ ഫിറ്റ് ചെയ്തിരുന്ന പൈപ് വീണ്ടും സ്രെദ്ധയിൽ പെട്ടത്. ഞാനത് ഊരാൻ നോക്കി അത് അവൾ കണ്ടതും എന്റെ അടുത്ത് വന്ന് അവളത് ഊരി തന്നിട്ട് ഒന്ന് പുഞ്ചിരിച്ചു. ഞാൻ തിരിച്ചും

21 Comments

  1. അഭിജിത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. മനോഹരമായ തുടക്കം..ആകാംഷ ജനിപ്പിക്കുന്ന അവതരണം..തുടരുക കൂട്ടേ..
    ആശംസകൾ??

  4. ബ്രോ..

    അടിപൊളി ? നല്ല തുടക്കം.

    ഇത്ര നല്ല കഥക്ക് എന്തിനാ മുൻ‌കൂർ ജാമ്യം എടുത്തത്. ഇമ്മാതിരി ഐറ്റത്തിനോക്കെ ആര് കുറ്റം പറയാൻ ആണ്. പൊളി സ്റ്റോറി

    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് അയക്കണേ.

    സ്നേഹത്തോടെ, ❤️❤️

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒരു രസത്തിന് മുൻ‌കൂർ ജാമ്യം യെടുത്തതാ,
      സെക്കന്റ് പാർട്ട് യെഴുതാൻ കുറച്ചു ബുദ്ധിമുട്ടി ചില പ്രേശ്നങ്ങൾ കാരണം അതു കൊണ്ട് അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല, എന്തായാലും എഴുതിയത് അയച്ചു കൊടുത്തിട്ടുണ്ട്.

      zayed masood ലൂസിഫർ സിനിമയിൽ ഖുറേഷി അബ്രഹാമിന്റെ വലം കൈ അല്ലെ,
      എന്തായാലും അഭിപ്രായത്തിന് താങ്ക്സ്,,

      ഖുറേഷി അബ്രഹാം,,,,

  5. നല്ല അവതരണം ഒരു സസ്പെൻസ് ത്രില്ലറിനുള്ള എല്ലാ സംഭവങ്ങളും ഉണ്ട്, നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്, വേഗം പോരട്ടെ അടുത്തഭാഗവും…

    1. ഖുറേഷി അബ്രഹാം

      കമന്റിന് റീപ്ലേ തരാൻ വൈകിയതിൽ ക്ഷെമിക്കണം, കഥ ഇഷ്ട്ടപെട്ടതിൽ താങ്ക്സ്, സസ്പെൻസ് ത്രില്ലെർ ഒന്നും ഉദ്ദേശിച്ചിട്ടില്ല വേറെ ഒരു വായിക്കാൻ എന്റെ ചിന്ത പക്ഷെ ഇപ്പൊ അകെ ചെറിയ പ്രേശ്നത്തിൽ കിടക്ക അതോണ്ട് എങ്ങനെ ആകും ബാക്കിയെന്ന് പറയാൻ പറ്റില്ല.

  6. Avashymillatha karyagal enthinanu ezhuthunnath. Nala kadhaal ellam e grupil ullavar sweekarichityaeyullu. Ethu vayichit nalla kadhayayittanu thonnunnath. Ath yadarthikam akattae nalla thudakkam. Njagal enganae karuthumennu karuthi thankal vishamikkanda. Manasilullath nannayi ezhuthuka. Thudakkam polae bhakkiyulla bhagaggal ethilum gambheeramakattae ennu ashamsichukond. Bye

    1. ഖുറേഷി അബ്രഹാം

      നല്ല കഥ ആകുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നില്ല അതാ എഴുതിയെ ഒന്ന് ക്ഷേമിച്ചേക്. രണ്ടു പാർട്ടിനും കൂടി ഉള്ള പ്ലോട്ട് ഒക്കെ മനസിൽ ഉണ്ട് പക്ഷെ അതിന് ശേഷമുള്ളത് വന്നിട്ടില്ല വരുമെന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം,,,,

  7. കൊള്ളാം ബ്രോ ??????❤❤❤

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മണിയെ

  8. ഖുറേഷി എബ്രഹാം,

    കഥ നല്ല പൊളി ആയിട്ടുണ്ട്. എന്തിനാണ് വേണ്ടാത്ത ജാമ്യം ഒക്കെ. തുടക്കം ഗംഭീരം ആയിട്ടുണ്ട്. ത്രില്ല് അടിപ്പിച്ചു നിർത്താൻ ഉള്ള മുതൽ ഉണ്ട്. തുടർന്നു എഴുതുക. മികച്ച അവതരണം തന്നെ ഉണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക ?❤️

    1. ഖുറേഷി അബ്രഹാം

      ജാമ്യം യെന്തിനാണ് വച്ച ഞാൻ ഇതെഴുതിയത് മിനിയാന്ന് രാത്രിയിലാ അത് ഇന്നലെ ചെറിയ മാറ്റങ്ങളോടെ കുട്ടേട്ടൻ അയച്ചു കൊടുത്തു അപ്പൊ സോഭാവികമായും തെറ്റ് ഉണ്ടാവും, അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം അത്രേ ഉള്ളു. ബാക്കി ഇപ്പൊ യെഴുതാൻ തുടങ്ങും എന്നിട്ട് നാളെ അയച്ചു കൊടുക്കണം എന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം

  9. തുടരൂ bro…

    നല്ല എഴുതു…

    ആശംസകൾ ???

    1. ഖുറേഷി അബ്രഹാം

      താങ്ക് താങ്കു,,

      ഖുറേഷി അബ്രഹാം,,,,

  10. ༻™തമ്പുരാൻ™༺

    വായിച്ചിട്ട് പറയാം.,.,.??

    1. ༻™തമ്പുരാൻ™༺

      കൊള്ളാം ബ്രോം.,..,

      നല്ല മൂഡിൽ അങ്ങനെ പോകുന്നുണ്ട്.,.,.,
      തുടർന്ന് എഴുതുക.,.,.,
      കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.,.,

      സ്നേഹപൂർവ്വം
      തമ്പുരാൻ??

      1. ഖുറേഷി അബ്രഹാം

        ബാക്കി ഇന്നെഴുതീട്ട് നാളെ അയച്ചു കൊടുക്കും.

        ഖുറേഷി അബ്രഹാം,,,,,

  11. ജീനാ_പ്പു

    വളരെ നല്ല തുടക്കം ബ്രോ ….

    തീർച്ചയായും ? തുടർന്ന് എഴുതുക ,,,

    ആരാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു …❣️❣️

    ശുഭദിനം ☕❣️ സഹോ ❣️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, വെറുതെ ഒന്ന് പരീക്ഷിച്ചതാ. വായനക്കാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാമെന്ന് വിചാരിച്ചു

      ഖുറേഷി അബ്രഹാം

  12. ଜୀବ ଆପ୍ପୁ

    കൊള്ളാമല്ലോ ? വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ ?❣️

Comments are closed.