JURASSIC ISLAND 2 [S!Dh] 131

” അപ്പോ ഞങ്ങളിറങ്ങുന്നു.…. സിദ്ധു… എത്രയും വേഗം യാത്രക്കുളളതെല്ലാം ഒരുക്കിക്കോളു…. സമയമില്ല നാല് മണിയാകുമ്പോൾ ഹർബറിൽ എത്തണം.…. ”
ഡയാനേച്ചി ഞങ്ങളെ നോക്കി പറഞ്ഞ് കൊണ്ടിറങ്ങി.. :

ഞങ്ങളഞ്ചു പേരും എൻ്റെ റൂമിലക്ക് കയറി.…

കമ്പ്യൂട്ടറിനു മുന്നിലെ ചെയറിലിരുന്ന് കൊണ്ട് കൂടെ വന്ന നാലെണ്ണത്തിനേയും നോക്കി കൊണ്ട് ചോദിച്ചു…

” അവിടെക്ക് പോവുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയ്യാത്ത ആൾക്കാർ ഇപ്പോ എന്തു പറ്റി ”

അപ്പോഴുണ്ട് നാലെണ്ണവും എന്നെ നോക്കി
ഇളിക്കുന്നു …

” എടാ നീ അത് പറഞ്ഞപ്പോ ഞങ്ങൾക്ക് മനസിലായിരുന്നു നിനക്ക് അങ്ങോട്ട് പോവാനുള്ള ആഗ്രഹം… അത് ഞങ്ങൾക്കുമുണ്ട് ..

എന്നും ഇതുപോലേ ഉള്ള പരിപാടികൾ ഒരുമിച്ചല്ലെ…ഈ വീട്ടിൽ സമ്മതിക്കുമോ എന്ന് പേടിയുണ്ടായിരുന്നു ഇപ്പോ അതുമില്ല.….. ”

റിച്ചു പറഞ്ഞു…

” എതായാലും Island ലേക്ക് പോക്കുവാണ്… നിങ്ങൾക്ക് ആ സ്ഥലത്തേ പറ്റി വ്യക്തമായി അറിയുമോ.….

രാഹുൽ അത് ചോദിച്ചപ്പോഴാണ് island
നെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല എന്ന് ഓർമ്മ വന്നത് നേരെ pc on ചെയ്ത് net ൽ സേർച്ച് ചെയ്തു.…

നാലുപേരും എൻ്റെടുത്ത് വന്ന് ഇരുന്നു.…

അതിൽ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു കേട്ടതിനേക്കാൾ വല്ലതായിരുന്നു..

അവിടെ പേയാൽ ജീവനോടെ തിരുച്ചവരുന്നത് ബുദ്ധിമുട്ടേറിയതാണ്

അതിൽ എടുത്ത് പറഞ്ഞ കാര്യം Spino – Rex നെ കുറിച്ചായിരുന്നു….

അതിനെ കുറിച്ച് കേട്ടപ്പോൾ നേരിട്ട് കാണാൻ ഒരു ആഗ്രഹം.…. ഹാ…

കുറച്ച് കഴിഞ്ഞപ്പോൾ അവരെല്ലാം പോവാന്നുള്ള കാര്യങ്ങൾ റേഡിയാക്കാൻ
വീടുകളിലേക്ക് പോയി…………

ഞാൻ എൻ്റെ bag ൽ കുറച്ച് ഡ്രസ്സും ക്യാമറയും ഒക്കെ റെഡിയാക്കി പുറത്തിറങ്ങി…

അച്ഛനെ കാണാത്തതും ഞാൻ പോവുന്നതും അമ്മയെ ആകെ വിഷമത്തിലാക്കിയിരുന്നു…….

” എട്ടാ സൂക്ഷിക്കണേ അച്ഛനെയും രക്ഷിച്ച് വേഗം വരണേ..”

മോളൂ വന്ന് എന്നോട് വന്നു പറഞ്ഞൂ….

“. നീ പേടിക്കണ്ട അച്ഛനേയും കൊണ്ടേ ഞാൻ വരു..”

അവളടെ നേറുകയിൽ ഒരു ചുംബനം നൽകി കൊണ്ട് ഞാനിറങ്ങി.……

പുറത്ത് അവർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.…

എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ അഞ്ച് പേരും ഹാർബറിലേക്ക് നടന്നു…

അവർ പോകുന്നതും നോക്കി നിന്ന അച്ഛനമ്മമാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.….

24 Comments

  1. രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌… ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സിദ്ധു ഈ പാർട്ടും പൊളിച്ചു…

    നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..

    കമ്മോൻ സിദ്ധു ??

    1. മടി ഉണ്ട് ബട്ട്‌ എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….

  4. അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

    1. അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
      ❤❤❤❤

  5. Sidh ബ്രോ..

    അടിപൊളി ❤️

    വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
    എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
    പിന്നെ
    മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.

    അടുത്ത ഭാഗം പെട്ടന്ന് അയക്കണേ

    സ്നേഹത്തോടെ ❤️

    1. ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤

  6. നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?

  7. സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Nice pls continue ❤️❤️❤️

  9. വായിച്ചിട്ടില്ല….

    വായിക്കാം..
    എന്നിട്ട് പറയാം…?

    1. ആയിക്കോട്ടെ….?

  10. Super jurassic worldintae 2nd part polae thonnunnu

    1. Aa movieyum aayi ithin yathoru banthavaum illa…?

  11. പിന്നെ വായിക്കാം.

  12. kollaam machu…poliyayittund…

Comments are closed.