JURASSIC ISLAND 2 [S!Dh] 131

എൻ്റെ തീരുമാനം കേട്ടതും അവരെല്ലാം നിശബ്ദമായി എന്നോട് പറഞ്ഞാൽ മനസിലാവില്ല എന്ന് തോന്നിയത് കൊണ്ടാവും .…

“എടാ നിൻ്റെ മനസികാവസ്ഥ എനിക്ക് മനസിലാവും … അച്ഛന് അപകടം പറ്റൂമ്പോൾ എല്ലാവരും ഇങ്ങനെയെ പെരുമാറും….

ഡയാന അത് പറഞ്ഞതും ഞാൻ ഇടയിൽ കയറി…

” മറ്റുള്ളവരുടെ കാര്യം നോക്കണ്ട … അവിടെക്ക് പോവുന്നത് ഞാൻ ഇന്നലെ തീരുമാനിച്ചതാണ്

ഇപ്പോ അതിന് അവസരം വന്നിരിക്കുന്നു …
അച്ഛനേയും നാടിനെയും രക്ഷിക്കാൻ. ഞാൻ ഉണ്ടാവും നിങ്ങളുടെ കൂടെ… ”

” OK നീ ഞങ്ങളുടെ വന്നോ ഇന്ന് രാത്രി ഇവിടുന്ന് പുറപ്പെടണം.… ”

അജു പറഞ്ഞു തീർന്നില്ല … അതിന് മുന്നേ …

“ഞങ്ങളും ഉണ്ട് നിങ്ങടൊപ്പം.… ”

നാല് പേരും ഒരുപോലെ പറഞ്ഞു..…

” വേണ്ട”

മറ്റുള്ളവർ എന്തെങ്കിലും പറയുന്നതിന് മുൻപ് എൻ്റെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു……

എല്ലാവരും എന്നേ തന്നെ നോക്കി…

” ഇതിന് നിങ്ങൾ വരണ്ട അപകടം നിറഞ്ഞതാണ് അതുകൊണ്ട്.……. ”

പറഞ്ഞ് തീരുന്നതിന് മുന്നേ റിച്ചു കൈ കൊണ്ട് നിർത്താൻ പറഞ്ഞു…

” ഞങ്ങൾക്ക് അപകടം പറ്റും എന്ന് വിചാരിച്ച് നീ വരണ്ട എന്ന് പറഞ്ഞു അതുപോലെയല്ലേ നീയും നിനക്ക് എന്തെങ്കിലും പറ്റിയാലോ ”

ജെനിയതും പറഞ്ഞ് കണ്ണ് തുടച്ചു.

” പണ്ട് തൊട്ടെ എന്തിനും എതിനും ഒരുമിച്ചല്ലായിരുന്നോ ഇനിയും അങ്ങോട്ട് അങ്ങനെ മതി.…

അച്ഛനെയും ഈ നാടിനേയും നമ്മൾ രക്ഷിക്കും…. ”

രാഹുൽ അതും പറഞ്ഞ് എന്നെ കെട്ടിപിടിച്ചു.. കൂടെ ബാക്കിയുള്ളവരും.…..

അത് കണ്ട് ചുറ്റും നിന്നവരിൽ ഒരു പുഞ്ചിരി വിരിഞ്ഞു.…..

” പക്ഷേ മക്കളെ ഇവര് രണ്ടു പേരും പെൺകുട്ടികളല്ലേ ഇവരെ കൊണ്ടു പോണോ.….. ”

അമ്മുവിൻ്റെ അമ്മ ഞങ്ങളെ നോക്കി ചോദിച്ചു…

അത് കേട്ടപോഴെ ഞാൻ നോക്കി അമ്മുവിൻ്റെയും ജെനിയുടെയും മുഖത്തേക്കാണ്.…

രണ്ടിനും ആ പറഞ്ഞത് തീരെ ദഹിച്ചിട്ടില്ല.….

ഞങ്ങളിൽ ഏറ്റവും തൻ്റേടവും ധൈര്യവും അവർക്കുണ്ട് ചെറുപ്പം മുതലേ കരാട്ടേയും…. Boxing ഓക്കെ പിഠിക്കുന്നവരാണ്.….

ചെറുപ്പം തൊട്ടെ സാഹസിക യാത്രകൾ ഇഷ്ട്ടപ്പെടുന്നവരാണ് ഞങ്ങൾ അതു കൊണ്ട് അവരില്ലാതെ ഞങ്ങൾ പോവില്ല എന്ന് അവർക്കറിയാം.…..

” അമ്മയെന്തിനാ പേടിക്കുന്നത് ഞങ്ങൾക്കൊന്നും സംഭവിക്കില്ല ഇത്രയും കാലം ഒരുമിച്ചല്ലായിരുന്നോ ഇനിയും അങ്ങനെ തന്നെ.… ”

അമ്മുവാണ് മറുപടി പറഞ്ഞത്.……

24 Comments

  1. രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌… ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സിദ്ധു ഈ പാർട്ടും പൊളിച്ചു…

    നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..

    കമ്മോൻ സിദ്ധു ??

    1. മടി ഉണ്ട് ബട്ട്‌ എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….

  4. അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

    1. അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
      ❤❤❤❤

  5. Sidh ബ്രോ..

    അടിപൊളി ❤️

    വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
    എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
    പിന്നെ
    മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.

    അടുത്ത ഭാഗം പെട്ടന്ന് അയക്കണേ

    സ്നേഹത്തോടെ ❤️

    1. ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤

  6. നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?

  7. സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Nice pls continue ❤️❤️❤️

  9. വായിച്ചിട്ടില്ല….

    വായിക്കാം..
    എന്നിട്ട് പറയാം…?

    1. ആയിക്കോട്ടെ….?

  10. Super jurassic worldintae 2nd part polae thonnunnu

    1. Aa movieyum aayi ithin yathoru banthavaum illa…?

  11. പിന്നെ വായിക്കാം.

  12. kollaam machu…poliyayittund…

Comments are closed.