ജീവിതം 1 [കൃഷ്ണ] 173

പുള്ളി ഞങ്ങടെ അടുക്കൽ വന്നു പറഞ്ഞു          ഞാൻ രശ്മിടെ അച്ഛൻ ആണ്…. മോൻ ആണല്ലേ കൃഷ്ണൻ.. എന്നെ നോക്കി ചോദിച്ചു ഞാൻ അതെ എന്നും പറഞ്ഞു

മോന്റെ അച്ഛൻ പറഞ്ഞതനുസരിച് ഒരു കാര്യം ചോദിക്കാൻ ആണ് വന്നത് മോനു എന്നെ ഒന്ന് സഹായിക്കാമോ ഈ മാനകേഡിൽ നിന്നും എന്റെ ഇളയ മോളെ മോൻ കല്യാണം കണ്ടു കഴിക്കാമോ…. അദ്ദേഹം കരഞ്ഞു കൊണ്ട് ചോദിച്ചു

എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടില്ല

ചേട്ടന്മാരും അച്ഛനും ചിറ്റപ്പനും എന്നെ നിർബന്ധിച്ചു…… സത്യം പറഞ്ഞാൽ എനിക്ക് ഒരു താല്പര്യവും തോന്നില്ല ഈ ടൈംയിൽ ജീവിതം ആസ്വദിക്കണം ഒരുപാട് ഇടത് യാത്ര പോണം എന്നൊക്കെ വിചാരിച്ച ഞാൻ…..

പെട്ടന്ന് എന്റെ മനസിലേക്ക് വന്നു-ഞാൻ പറഞ്ഞു അങ്കിളെ എനിക്ക് കൊഴപ്പം ഒന്നും ഇല്ല പക്ഷെ ജാതകം ചേരാതെ എങ്ങനാ എന്റെ ജാതകത്തിൽ ആണേൽ മൃത്യുദോഷവും ഒണ്ടേ 25ആം വയസിൽ കല്യാണം നടന്നില്ലേൽ പിന്നെ 42 വയസില്ലേ ഒള്ളു…

ഇത് കേട്ടാൽ പുള്ളി പോകും എന്ന് എനിക്ക് ഉറപ്പ് ആരുന്നു…. മൃത്യു ദോഷം ഒള്ള ആരെ എങ്കിലും സ്വന്തം മകളുടെ ജീവിതം വെച്ച് റിസ്ക് എടുക്കില്ലല്ലോ

അപ്പൊ ഒരാൾ പറഞ്ഞു അമ്പലത്തിൽ ശാന്തിയും തന്ത്രിയും ഒണ്ട് അവരോട് ഒന്ന് പറയു ജാതകത്തിന്റെ കാര്യം….

ഞാൻ ആ പറഞ്ഞവനെ പ്രാകി…. പട്ടി…?

അവരെല്ലാം വേഗം തന്നെ അങ്ങോട്ടേക് ചെന്നു എന്റെ ജാതകം പിന്നെ എപ്പളും അമ്മേടെ ഫോണിൽ കാണും കല്യാണത്തിന് വേണ്ടിയെ അങ്ങനെ പുള്ളി പൊരുത്തം നോക്കി  പറയാൻ തുടങ്ങി

50 Comments

Comments are closed.