ജീവിതം 1 [കൃഷ്ണ] 173

കല്യാണദിവസം രാവിലെ ഞാൻഉം ഹരി ചേട്ടന്നുടെ വണ്ടി റെഡി ആകുന്ന പരുപാടി ആരുന്നു…. അങ്ങനെ എല്ലാം ഒക്കെ ആയപ്പോൾ വണ്ടി ഓടിക്കാൻ ഒള്ള ചുമതലയും എന്റെ തലേൽ ആയി…. ?

ഈ വണ്ടിയിൽ ഞാനും അനിയത്തിയും ചേട്ടനും അമ്മേം കേറി എന്റെ വണ്ടി ഹരി ചേട്ടൻ എടുത്തു അതിൽ അപ്പച്ചിയും എല്ലാം കേറി ഞങ്ങൾ വണ്ടി എടുത്തു….

അവിടൊള്ള ഒരു അമ്പലത്തിൽ വെച്ചാണ് താലികെട്ട് വൈകിട്ട് ഗ്രാൻഡ് ഫങ്ക്ഷന് ഒരു റിസോർട്ടിൽ വെച്ചും ഫുൾ ഹാപ്പി മോഡ്…..

അങ്ങനെ അമ്പലത്തിൽ ചെന്നു ഞാൻ വണ്ടി പാർക്ക്‌ ചെയ്തപ്പോഴേക്കും ചേട്ടനെ അവർ സ്വീകരിച്ച് അകത്തേക്കു കൊണ്ട് പോയി… ഞങ്ങൾ ബാക്കി കസിൻസ് എല്ലാരുടെ ഓരോ ചളിയും അടിച്ചു അവിടെ ഇരുന്നു കൊറച്ചു കഴിഞ്ഞപ്പോൾ ചിറ്റപ്പനും അച്ഛനും കൂടെ ദൃതി പിടിച്ചു വരുന്നു ഞങ്ങൾ എന്താ കാര്യം എന്ന് ചോദിച്ചു എടാ ഒരു പ്രശ്നം ഒണ്ട് സീരിയസ് ആ പെട്ടന്ന് വാ…. അവർ പറഞ്ഞു… ഞങ്ങൾ മുഖത്തോട് മുഖം നോക്കി അവരോട് ഒപ്പം പോയി.

അവിടെ ചെന്നപ്പോ ഉണ്ണി ചേട്ടൻ എന്റടുത്തേക് വന്നു പറഞ്ഞു എടാ ഒരു വിഷയം ഞങ്ങൾ എല്ലാരും എന്താണെന്ന് ചോദിച്ചു

എടാ രശ്മിടെ അനിയത്തീടെ കല്യാനോം ഉണ്ടെന്നു പറഞ്ഞില്ലാരുന്നോ പക്ഷെ ചെറുക്കൻ ഇന്നലെ രാത്രി നാട് വിട്ടു… അവനു വേറെ പ്രേമം ഒണ്ടാരുന്നെന്ന്

ഓ… ഇവനൊക്കെ എന്നാ നേരത്തെ അങ്ങ് പറഞ്ഞു തുലച്ചുടെ ഇതൊക്കെ വെറുതെ മനുഷ്യനെ മെനകെടുത്താൻ… അപ്പൊ ചേട്ടന്റെ കല്യാണാവോ…. ഞാൻ ചോദിച്ചു

അപ്പോഴാണ് ചിറ്റപ്പനും അച്ഛനും വേറൊരു പുള്ളിയും കൂടെ ഇങ്ങോട്ട് വരുന്നത് ഞാൻ കണ്ടത് ഞങ്ങൾ അവര്ക് നേരെ തിരിഞ്ഞു

50 Comments

Comments are closed.