ജീവിതം 1 [കൃഷ്ണ] 173

കാക്ക കുളിയും പാസാക്കി കല്യാണത്തിന്റെ പിറ്റേ ദിവസം ഫാമിലി ഒക്കെ ആയിട്ട് വരാം എന്ന് പറഞ്ഞു പോയി…

ഉച്ചക്ക് ഫുഡ്‌ ഒക്കെ അടിച്ചു കഴിഞ്ഞ് ഇരുന്നപ്പോ ആണ് ആരോ വന്നത് പോലെ തോന്നിയത് ചിറ്റപ്പനും അപ്പച്ചിയും ആണെന്ന് വിചാരിച്ചു ചെന്ന ഞാൻ കണ്ടത് ഒരു അങ്കത്തിനു ഒള്ള ആൾക്കാരെ ആണ് എന്റെ ബാക്കി 2 അപ്പച്ചിമാരും ചേട്ടന്മാരും അമ്മയും അച്ഛനും എന്റെ അനിയത്തി കൃഷ്ണപ്രിയയും എല്ലാം കൂടെ ഒരു ഗാങ്….

അന്തം വിട്ടു നിന്ന എന്നോട് അവർ ഒരേ സമയം ചോദിച്ചു ‘അല്ല ഇവിടെ ഞങ്ങളെപ്പോലെ ചിലർ ഒക്കെ ഉണ്ടെന്നു അറിയാവോ നിനക്ക്, എവിടെ അവൻ പൈസ ഒണ്ടാകാൻ ഒള്ള ഓട്ടത്തിൽ അല്ലാരുന്നോ ഇല്ലേൽ നിന്റെം കൂടി കല്യാണം നടകേണ്ടതാ ഇപ്പോ ‘

ഞാൻ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കാണിച്ചു

എന്റെ കാത്തുമോൾ (എന്റെ അനിയത്തീടെ പേരാണ് ) നേരെ വന്നു മുടിച്ചു പിടിച്ചു 5 ഇടിയും തന്നിട്ടാണ് സംസാരിക്കാൻ തുടങ്ങിയത് തന്നെ.

എവിടാരുന്നു കണ്ണേട്ടൻ ഒന്ന് വിളിച്ചു സംസാരിക്കതു പോലും ഇല്ല ദുഷ്ടൻ. എന്ത് കൊലവ ചേട്ടാ ഇത് അവൾ ചിരിച്ചോണ്ട് പറഞ്ഞു അപ്പോഴാണ് ഞാനും അത് ശ്രെദ്ധിക്കുന്നെ മുടി എല്ലാം നല്ല പോലെ വളർന്നു താടിയും എല്ലാം കൂടെ ഒരു കാട്ടുമാക്കാൻ ലുക്ക്‌..?

അമ്മയും അത് തന്നെ പറഞ്ഞു

ഞാനും ചേട്ടൻമാരും ഗ്രൂപ്പ്‌ ആയി ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു

അപ്പോഴാണ് വലിയേട്ടൻ (എന്റെ മൂത്ത cousin) രതീഷ് ഏട്ടൻ പറഞ്ഞത് എടാ ഞങ്ങൾ വീട്ടിൽ പോവാ അമ്മ ഇവിടെ കാണും പിന്നെ അടുത്തല്ലേ കിടക്കാൻ ബുദ്ധിമുട്ട് വന്നാൽ അങ്ങോട്ട് പോന്നേക്

50 Comments

Comments are closed.