എന്റെ നെഞ്ച് പെരുമ്പറ കൊട്ടി ചേരല്ലേ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു ഞാൻ നാട്ടിലേക് വരാത്ത പ്രധാന കാരണം ആണ് എന്റെ കല്യാണം ആലോചിക്കും എന്നുള്ളത് കൊണ്ടാണ്… എനിക്ക് ലൈഫ് ഇനിയും ആഘോഷിക്കണം..
തന്ത്രി മേൽശാന്തി ഓട് ആലോചിച്ചു പറയുവാൻ തുടങ്ങി
” പുരുഷ ജാതകത്തിൽ മൃത്യു കാണുന്നു അതിനൊള്ള ഏക പരിഹാരം വിവാഹം ആണ് ”
“വളരെ അപൂർവമായേ ഇങ്ങനെ സംഭവിക്കു സ്ത്രിയുടെ ജാതകവുമായി പുരുഷജാതകത്തിനു 10ഇൽ 10 പൊരുത്തം ഒണ്ട്…”
എന്റെ എല്ലാ കിളികളും ഒന്നിച്ചു പറന്നു
തന്ത്രി -ധൈര്യമായി വിവാഹം നടത്തിക്കോളൂ ഒരു പ്രേശ്നവും കാണുന്നില്ല സൗഭാഗ്യം മാത്രം ആണ് കാണുന്നത്…
പിന്നെ വിവാഹ ശേഷം ഭാര്യ അനുഷ്ഠിക്കേണ്ട ചില കർമങ്ങൾ ഒണ്ട് അത് പറഞ്ഞു തരാം….
എല്ലാവരും അവരെ തൊഴുതു….. ബാക്കി എല്ലാം വളരെ പെട്ടന്ന് ആരുന്നു ചേട്ടന്മാർ എല്ലാംകൂടെ എന്നെ റെഡി ആക്കി മുണ്ടും ഷർട്ടും ആക്കി അടിപൊളി ആക്കി ഞാൻ എല്ലാത്തിനും പ്രതിമ കണക്കെ നിന്ന് കൊടുക്കുന്നു
പണ്ട് ഞാനും ഉണ്ണിചേട്ടനും പറയുമാരുന്നു ഞങ്ങടെ കല്യാണം ഒരേ ദിവസം ഒരേ മണ്ഡപത്തിൽ ചേച്ചിയേം അനിയത്തിയേം ചേട്ടനും അനിയനുമായ ഞങ്ങൾ കേട്ടുമെന്ന് ആ കുട്ടികാലത്തു പറഞ്ഞത് ഇന്ന് യഥാർദ്യം ആകുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല…
ആദ്യം എന്നേം ചേട്ടനേം ഒരുപോലെ സ്വീകരിച്ച് മണ്ഡപത്തിലേക് കൊണ്ടുപോയി ഞാൻ ആകെ ടെൻഷൻ അടിച്ചു ഇപ്പൊ ചാകും എന്നാ അവസ്ഥ വരെ എത്തി അമ്മയും അപ്പച്ചിമാരും എന്നോട് പറയുന്നുണ്ട് വിഷമിക്കണ്ടടാ സുന്ദരി കൊച്ചാണെന്ന്… എനിക്ക് പക്ഷെ ആ സമയം എന്താ ചെയ്യണ്ടേ എന്ന് ഒരു ബോധവും കിട്ടില്ല…
??