ജീവിതം
Author : കൃഷ്ണ
ഹായ് ഫ്രണ്ട്സ്…❤️
എന്റെ പേര് കൃഷ്ണ ഇത് എന്റെ ആദ്യ കഥയാണ്…. അതുകൊണ്ട് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് കമന്റ് ബോക്സിൽ പറയണം pls….✌️
എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് മാലാഖയുടെ കാമുകൻ, ചെകുത്താനെ സ്നേഹിച്ച മാലാഖ, Arrow, rahul രക്, demon king അങ്ങനെ ഒരുപാട് പേരൊണ്ട് ഇവരുടെ രചനകൾ കണ്ട് ഇഷ്ടം തോന്നിയിട് കൂടി ആണ് ഞാൻ ഈ സഹസത്തിന് മുതിരുന്നത്..
അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ അത് നല്ലതായാലും ചീത്ത ആയാലും comment boxil അറിയിക്കണം pls
സ്നേഹപൂർവ്വം
കൃഷ്ണ…❤️
” ജീവിതം അത് ഒരിക്കലും നമ്മൾ വിചാരിക്കുന്നത് പോലെ നടക്കണം എന്നില്ല നമ്മുടെ എല്ലാ ആഗ്രഹങ്ങളും നടന്നാൽ അതിനെ ജീവിതം എന്ന് വിളിക്കാൻ സാധിക്കത്തെ വരും അല്ലെ….. സന്തോഷവും ദുഖവും എന്നും ഒരു പോലെ ഉണ്ടാകുന്ന ജീവിതം ”
തമ്പാനൂർ…. തമ്പാനൂർ….. ആളിറങ് ആളിറങ്….. ഞാൻ അപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത് ഒന്ന് മയങ്ങി പോയിരുന്നു… ഇത്രപെട്ടന്ന് തിരുവനന്തപുരം എത്തിയോ…. വളരെ പെട്ടന്ന് ആണല്ലോ സമയം പോയത് ‘അല്ലെങ്കിലും സമയം അത് ആർക് വേണ്ടിയും കാത്ത് നിൽക്കില്ലല്ലോ അല്ലെ ‘
ഞാൻ ചിന്തിച് കൊണ്ട് സ്റ്റാൻഡിനു വെളിയിലെക് ഇറങ്ങി നോക്കി…
“ശേ ഒരു കടപോലും കാണുന്നില്ലല്ലോ നാട്ടിൽ ഇത്രേം ശോകം ഇല്ല സിറ്റിയിൽ വന്നാൽ ഇതാണ് അവസ്ഥ restaurants ഇനും മാളുകക്കും കുറവില്ല ഒരു ചായ കൂടിക്കാൻ പോലും ഹോട്ടലിൽ പോണം ” ദാരിദ്ര്യം ?
¤¤¤¤¤¤
ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ല അല്ലെ എന്റെ പേര് കൃഷ്ണ full name കൃഷ്ണൻ. J computer engineering ഇൽ ബിടെക് ഉം mtech ഉം കഴിഞ്ഞ് ഇരിക്കുന്നു… എന്റെ വീട് ആലപ്പുഴയിൽ മാവേലിക്കര നിങ്ങൾക് അറിയാരിക്കും അല്ലെ വിശ്വാപ്രസിദ്ധം ആയ ചെട്ടികുളങ്ങര കുംഭഭരണി…. ഞങ്ങൾ ഓണാട്ടുകാരക്കാരുടെ ദേശിയ ഉത്സവം….❣️
¤¤¤¤¤¤
ഞാൻ സ്റ്റാൻഡിൽ നിന്ന് നടന്നു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഒരു ചെറിയ കട കണ്ടു ഒരു പെട്ടി കട… കണ്ടിട്ട് ചായയും തിന്നാനും ഒക്കെ ഉണ്ടെന്നു തോന്നുന്നു….. ഞാൻ നേരെ ചെന്നു ചോദിച്ചു
ചേട്ടാ ഒരു പാക്കറ്റ് കിങ്സ് (കട നോക്കിയ കാര്യം മനസിലായല്ലോ അല്ലെ ?)
??