“ഇപ്പൊ ഓട്ടം ഓക്കേ ഉണ്ടോടാ വിച്ചുവെ..?”
പൈസ എടുത്ത് ബാക്കി തരുന്നതിൻ്റെ കൂടെ രവിയേട്ടൻ ചോദിച്ചു.
“ഇപ്പൊ വല്യ കുഴപ്പമില്ലാതെ പോവുന്നുണ്ട് രവിയേട്ടാ..എന്നാലും വേറെ എന്തേലും നോക്കണം ഇനി..”
കമ്പനി അധികം നാള് ഉണ്ടാവില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞു.
“അതേ..ഞാനും ആരോ പറയുന്നത് കേട്ടു..അവര് പൂട്ടാൻ പോവാ അല്ലേ..?”
കടയിൽ എല്ലാ വാർത്തയും അപ്പപ്പോ തന്നെ കിട്ടുന്നത് കൊണ്ട് രവിയേട്ടൻ ഞാൻ വിചാരിച്ചത് പോലെ എല്ലാം അറിഞ്ഞിരുന്നു..അങ്ങനെ കുറച്ച് നേരം ഓരോന്ന് ഒക്കെ പറഞ്ഞു നേരെ വീട്ടിലേക്ക് വണ്ടി വിട്ടു.
പതിവുപോലെ മുറ്റത്ത് എത്തിയപ്പോഴേ സീരിയൽ മുറയ്ക്ക് നടക്കുന്നുണ്ട്.രാവിലെ വന്ന പടിയെ കരയാൻ പോയ ആൾക്ക് ഇപ്പോഴും വല്യ മാറ്റം ഉണ്ടായി കാണില്ല എന്ന് ഞാൻ ഓർത്തു..ദേവികുട്ടി വന്നു വാതിൽ തുറന്നു..ഞാൻ പതിയെ അകത്തേക്ക് കയറി..
“ചിന്നു എന്തിയേ ദേവികുട്ടി…?ഇപ്പോഴും കരച്ചിലാ..?”
കയറിയ പാടെ ഞാൻ അമ്മയോട് ചോദിച്ചു.
“ഇതേ നേരം ഒന്നും മിണ്ടാതെ ഇരിപ്പായിരുന്നു..ഇപ്പൊ ആരോ വിളിച്ചത് കൊണ്ട് ഫോൺ ആയിട്ട് റൂമിലേക്ക് പോയിട്ടുണ്ട്..”
അമ്മ എന്നോട് പറഞ്ഞിട്ട് വീണ്ടും സീരിയലിൽ മുഴുകി..
ഞാൻ ചിന്നുവിൻ്റെ മുറിയുടെ വാതിൽക്കൽ എത്തി.വാതിൽ പകുതിയേ ചാരിയിട്ടുള്ളു..അകത്തേയ്ക്ക് കയറാൻ വേണ്ടി കതകിൽ കൈ വെയ്ക്കൻ പോയപ്പോ ആണ് അകത്ത് നിന്നും ഫോണിലൂടെ ആരുടെയോ ശബ്ദം കേട്ടത്..
“”മോൾക്ക് ചേച്ചിയോട് ദേഷ്യാണ് ല്ലേ…അതേ… ഇനി എല്ലാവരും അങ്ങനെ കണ്ടാ മതി ന്നെ…മോൾക്ക് എല്ലാം മനസ്സിലാവുന്ന ഒരു ദിവസം വരും…അതിന് ഇനി അധികം താമസം ഇല്ല….ചേച്ചി പറഞ്ഞത് എൻ്റെ കുട്ടിക്ക് ഒരുപാട് സങ്കടം ആയിന്ന് അറിയാം..അത് എല്ലാം മറന്നേക്കൂ…ഇനി ന്നെ ആരും കാണേണ്ട…എനിക്ക് നീ എന്നും എൻ്റെ സ്വന്തം ആണ്…എന്നെ ഇനി ആരും കാണേണ്ട…””
പിന്നീട് അപ്പുറത്തെ ആള് കരയുന്നത് ഫോണിലൂടെ കേൾക്കാം..പറഞ്ഞത് ഒക്കെ വച്ച് ഇത് ഇന്ന് കാണാൻ പോയ ആരാധ്യ ആണ് എന്ന് എനിക്ക് മനസ്സിലായി..
“ചേച്ചി കരയല്ലേ…. ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ചിന്നുന് സങ്കടം വന്നിട്ടാണ് ഇങ്ങ് പോന്നത്…ചേച്ചി എൻ്റെ ചേച്ചി തന്നെ അല്ലേ…എനിക്ക് ചേച്ചിയെ കാണണം…ഞാൻ വരും ഇനിം..ചേച്ചിയ്ക്ക് എന്താ പറ്റിയത്…എന്താ ഇപ്പോ കോളേജിലേക്ക് വരാത്തത്…ചേച്ചി എന്തിനാ ഇങ്ങനെ ഓക്കേ പറയുന്നത്…”
ഇതും പറഞ്ഞ് അവളും കരച്ചിൽ ആയി…അങ്ങനെ ഒരു കരച്ചിൽ മയം ആയത്കൊണ്ട് ഞാൻ പതിയെ എൻ്റെ മുറിയിലേക്ക് പോന്നു.ഇട്ടിരുന്ന ഷർട്ട് അഴിച്ച് അഴയിൽ ഇട്ടപോഴാണ് അപ്പുറത്ത് കിടന്ന വേറെ ഒരെണ്ണം താഴെ വീണത്..അത് എടുത്തപ്പോ അതിൻ്റെ പോക്കറ്റിൽ എന്തോ തടയുന്നത് പോലെ തോന്നി.അത് ഒരു കാർഡ് ആണ് പേര് വായിച്ചപ്പോ തന്നെ ആളെ എനിക്ക് കിട്ടി..അങിനെ മറന്നു പോവേണ്ട ആളല്ലല്ലോ അത്..
ബാബു സർ..ചേച്ചി, കുട്ടികൾ..എല്ലാവരെയും കണ്ടതും എല്ലാം മനസ്സിലേക്ക് വന്നു. അന്ന് നടന്ന സംഭവവും വിളിക്കാം.. എന്ന് ചേച്ചിയ്ക്ക് വാക്ക് കൊടുത്തിട്ട് പൊന്നതും… എല്ലാം മനസ്സിൽ വന്നുകൊണ്ടെ ഇരുന്നു.
അന്ന് ചിന്നു മിസിങ് ആയി എന്ന് അറിഞ്ഞപ്പൊ.. ആ ഒരു ടെൻഷനും എല്ലാം കാരണം അവരെ കണ്ടതും ഒക്കെ ഞാൻ മറന്നു പോയിരുന്നു..ഞാൻ നേരെ ഒരു കുളി ഒക്കെ പാസാക്കി വീണ്ടും ഹാളിലേക്ക് വന്നു..അപ്പോഴേക്കും അമ്മയുടെ സീരിയൽ ഒക്കെ ഏകദേശം തീർന്നു..
അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?
Bro next part…….
Adutha part varrille
Adutha part ennu varum bro???
Super aan bro
Waiting for next part?
ഒരുപാട് സ്നേഹം♥️♥️♥️
അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?
Next part??
Waiting aan!
??
ഇനി അധികം വൈകില്ലാ അഭി❤️
Adutha part ennu varum?
ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?
Good story bro
Thanks dev broo?♥️
Bro
അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…
തരാം ബ്രോ..??
മൻസനല്ലേ പുള്ളേ?
നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?
അതെന്ത് വർത്താനാണ് മുത്തെ
ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും
ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?
കൊള്ളാം ഡാ…
അടിപൊളി…
ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?
ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…
എന്തായാലും കാത്തിരിക്കുന്നു…
Anas♥️
അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….
ഒരുപാട് സ്നേഹം♥️?
haha…
varghese ettan…
Pinne..
samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..
Set aakam ?
ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???
ഹൈദർ മുത്തെ♥️
നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..
അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?
അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു
അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?
Next part vegam tharan shremikkane….
അധികം വൈകില്ല ബ്രോ…
♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????
????✨
വിഷ്ണു..
വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ഇന്ദുസെ?
കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️
ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?
ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️
ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???
ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???
പിവി?
ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?
ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?
അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..
ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??
പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..
അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️
വായിയ്ക്കാം…
വായിച്ചാൽ മതി?