ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

വലിയ വാതിൽ കിടന്ന് അകത്തേക്ക് കയറിയതും വലിയ ഒരു ഹാൾ പോലുള്ള മുറിയിൽ ആണ്..അവിടെ ഒരു പഴയ മോഡൽ ടിവി ഇരിക്കുന്നത് കണ്ടൂ.പുതിയ മോഡൽ സോഫ,കസേരകൾ ഒക്കെ ഉണ്ട്..അത് കൂടാതെ അതിൻ്റെ അടുത്ത് തന്നെ ഒരു ടേബിൾ ഉണ്ട്..അതും തടി കൊണ്ട് തന്നെ നിർമിച്ചതാണ്..അത് ട്രോഫി വെക്കാൻ വേണ്ട് ഉണ്ടാക്കിയതാണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും..അതിൽ നിറയെ പല തരത്തിലെ ട്രോഫികളും കാണാം..

എന്നെ ആകർഷിച്ചത് അതോകെയാണ്..ഞാൻ പതിയെ അതിൻ്റെ അടുത്തേക്ക് നടന്നു..പല രൂപത്തിൽ ഉള്ള ട്രോഫികൾ..എല്ലാത്തിലും ഒരേയൊരു പേര് മാത്രം..ആരാധ്യ ശ്രീകുമാർ..നാടോടി നൃത്തം ഫസ്റ്റ്..ക്ലാസ്സിക്കൽ ഡാൻസ് ഫസ്റ്റ്..അങ്ങനെ പല പല ട്രോഫികൾ…

അതിൻ്റെ അപ്പുറത്ത് ഭിത്തിയിൽ കുറച്ച് ഫ്രെയിം ചെയ്ത ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ കണ്ടൂ..ആദ്യത്തേതിൽ കുഞ്ഞിൻ്റെ ഫോട്ടോ ആണ്.ഒരു പെൺകുഞ്ഞ് ആണ്.കുഞ്ഞുടുപ്പു ഒക്കെ ഇട്ട് മുട്ടിൽ നീന്തുന്നത്..അതിൻ്റെ അടുത്ത് എന്തൊക്കെയോ കളിപ്പാട്ടവും ആയി മല്ലിടുന്ന ഫോട്ടോ…പിന്നെ ഒരു പട്ടുപാവാട ഇട്ട ഫോട്ടോ.അതിൽ ആള് എണീറ്റ് നൽകുന്നുണ്ട്.മുടി രണ്ടും രണ്ടു കൊമ്പ് പോലെ കെട്ടി വെച്ചിട്ടുണ്ട്..പിന്നെ ഉള്ളതിൽ ചെറുപ്പത്തിലേ ഒരു ക്ലാസ്സിക്കൽ നൃത്തത്തിന് പോവാൻ ഒരുങ്ങി നിൽക്കുന്ന ഫോട്ടോ.അതിൽ മുടി ഒക്കെ കുറച്ചുകൂടി നീളം വെച്ചിട്ടുണ്ട്.കുണ്ടലങ്ങൾ എല്ലാം ഇട്ടു അത് മുൻപിലേക്ക് ഇട്ടിട്ടുണ്ട്…അതിൻ്റെ കൂടെ തന്നെ സമ്മാനം കൈയിൽ പിടിച്ച് നികുന്ന ഒരു ഫോട്ടോ കൂടി ഉണ്ട്…ഇതെല്ലാം ഞാൻ നോക്കി നിൽക്കുകയായിരുന്നു.

പെട്ടെന്നാണ് ചിന്നു ഓടി പഴയ കോണിപ്പടി ഇറങ്ങി എൻ്റെ അടുത്തേക്ക് വന്നത്..കണ്ടിട്ട് കരയാൻ വെമ്പി നില്കുന്നത് പോലെ ഉണ്ട്..കണ്ണ് ഒക്കെ നിറഞ്ഞ് നിൽക്കുന്നുണ്ട്.

“വാ ചേട്ടായി നമ്മുക്ക് വീട്ടിൽ പോവാം..”
വന്ന പാടെ പറഞ്ഞത് ഇതാണ്..

“എന്താ മോളെ…എന്ത് പറ്റി..? ചേച്ചിയെ കണ്ടില്ലേ..?”

സംശയം വിട്ടു മാറാതെ ഞാൻ അവളോട് ചോദിച്ചു..വന്നപ്പോ ഉള്ള അവളുടെ ഉത്സാഹം കണ്ട ഞാൻ ഇന്ന് വൈകുന്നേരം ആവുമ്പോഴേ തിരിച്ച് പോക്ക് ഉണ്ടാവൂ എന്ന്  മനസ്സിൽ ഓർത്തിരുന്നൂ.

“വേണ്ട… എനിക്ക്… ആരേം കാണേണ്ട..വാ നമ്മുക്ക് പോവാം ചേട്ടായി..”

അവൾക് നല്ലവണ്ണം സങ്കടം വരുന്നുണ്ട്..ഞാൻ ചിന്നുവിൻ്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി…വണ്ടി സ്റ്റാർട്ട് ചെയ്തപ്പഴാണ് അവിടുത്തെ അമ്മ ചായ ആയിട്ട് വന്നത്..ചിന്നു ആണെങ്കിൽ  വണ്ടിയിൽ കയറി എൻ്റെ പുറത്ത് കിടക്കുകയാണ് എന്ന് പറയാം..കണ്ണ് നിറഞ്ഞു വരുന്നതും അത് തുടയ്ക്കുന്നത് വരെ എൻ്റെ ഷർട്ടിലാണ്..ഞാൻ അവരോടു യാത്ര പോലും പറയാതെ വണ്ടി വിട്ടു പോന്നു…പകുതി ദൂരം പോന്നു കഴിഞ്ഞാണ് ഞാൻ പതിയ ചിന്നുവിനെ വിളിക്കുന്നത്..

“എന്താ ചിന്നു..?എന്താ പെട്ടെന്ന് പോന്നത്..?എന്തിനാ കരയുന്നത്?”

കുറച്ച് നേരം ഒന്നും അവള് മിണ്ടിയില്ല..എന്നിട്ട് പതിയെ പറയാൻ തുടങ്ങി…ഏങ്ങലടിച്ചു കൊണ്ടാണ്‌ എല്ലാം പറയുന്നത്.

“അത്…അത്.. ഞാൻ അങ്ങ് ചെന്നപ്പോ ചേച്ചി ഒരു റൂമിൽ ആയിരുന്നു..അത്  അകത്ത് നിന്ന് പൂട്ടി ഇട്ടിരുന്നു..ഞാൻ … ചിന്നുവാ ചേച്ചി..വാതിൽ തുറക്കൂ ചേച്ചി എന്നൊക്കെ പറഞ്ഞിട്ടും ചേച്ചി വാതില് തുറന്നില്ല…ആദ്യം ചേച്ചി…ഒന്നും പറഞ്ഞില്ല..പിന്നെ ചേച്ചി  പറഞ്ഞു…ചേച്ചിയ്ക്ക് ആരെയും കാണേണ്ടന്ന്…ആരും ചേച്ചിയെ ഇനി കാണാനും വരേണ്ടന്ന് പറഞ്ഞു..”

ഇതും പറഞ്ഞ് മുഴുവിക്കാൻ ആവാതെ അവള് എൻ്റെ പുറത്ത് കിടന്നു കരഞ്ഞു..ചിന്നു കരയുന്നത് എപ്പോ കണ്ടാലും എനിക്ക് സങ്കടം ആണ്..ഇപ്പോഴും എൻ്റെ സ്ഥിതി മറിച്ചല്ല…പിന്നെ അവളുടെ സങ്കടം അങ്ങനെ തന്നെ തീരട്ടെ എന്ന് ഞാനും വിചാരിച്ചു..

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?

  6. Next part??
    Waiting aan!
    ??

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo?♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..??

  10. മൻസനല്ലേ പുള്ളേ?

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️?

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam ?

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????

    1. വിഷ്ണു ⚡

      ????✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ?

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???

    1. വിഷ്ണു ⚡

      പിവി?
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി?

Comments are closed.