” മോൾടെ പണിയാ… “, സെറ്റിയിൽ കിടക്കുന്ന കളിപ്പാട്ടങ്ങൾ നീക്കിവെച്ചുകൊണ്ട് അവർ പറഞ്ഞു.
” ഇരിക്ക്..ഞാൻ ചായ എടുക്കാം.. ” അകത്തേക്കു പോയപ്പോൾ ഞാൻ അന്തം വിട്ടിരിക്കുകയാണ്..
ഇവരെന്തൊക്കെ ആണ് പറയുന്നത്, എന്നെ എന്തിനാണ് നോക്കി ഇരിക്കുന്നത് ??? കുറച്ചു കഴിഞ്ഞപ്പോൾ സാർ ഡ്രസ്സ് എല്ലാം മാറ്റി ഒരു മുണ്ടും പഴയൊരു ഷർട്ടും ഇട്ട് മൂന്നു നാല് വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞിന്റെ കൈപിടിച്ച് നടത്തിച്ചുകൊണ്ട് ഹാളിലേക്ക് വന്നു.. സാറിന്റെയും നേരത്തെ കണ്ട സ്ത്രീയുടെയും ഛായ അല്ല…ചാടി എണീറ്റ എന്നെ നോക്കി,
” ഇത് കോളേജല്ലെടോ..എന്റെ വീടാ..അവിടിരിക്ക്.. ” എന്ന് പറഞ്ഞു.. സാറിന്റെ ഭാര്യ ആണ് അത്..
ചായ കൊണ്ട് തന്നപ്പോൾ ” താങ്ക് യൂ മാഡം ” എന്ന് പറഞ്ഞു..
എനിക്കെതിരെ ഓപ്പോസിറ്റ് ആയി ഇരുന്നു മാഡം ചിരിച്ചുകൊണ്ട് പറഞ്ഞു, ” മാഡം എന്നൊന്നും വിളിക്കല്ലേ… മോന്റെ അമ്മയുടെ പ്രായം ഒക്കെയേ എനിക്കും ഉള്ളൂ…ആന്റി എന്ന് വിളിച്ചാൽ മതി ”
തലയാട്ടിക്കൊണ്ട് ചായ ഒന്ന് സിപ് ചെയ്തു..എന്താ മണം…നല്ല ഏലക്ക ഇട്ടു ഉണ്ടാക്കി എടുത്തതാണ്.. ഇതുപോലൊരു ചായ ഞാൻ എവിടെ നിന്നും കുടിച്ചിട്ടില്ല.. ഹോട്ടലിൽ കിട്ടുന്ന ഫ്ലെവേഡ് ചായ അല്ല…ശരിക്കുമുള്ള ഏലക്ക.. ഞാൻ ചുണ്ടിൽ വിടർന്ന പുഞ്ചിരിയോടെ ഒന്നുകൂടി മൊത്തി.. സാർ കുഞ്ഞിനെ മടിയിൽ ഇരുത്തി കളിപ്പിച്ചുകൊണ്ട് ആന്റിയുടെ അടുത്തായി ഇരുന്നു..
” രണ്ടാളും നല്ല മാച്ച് ആണല്ലേ??? ” ആന്റി സാറിനോടായി ചോദിച്ചു. ഒന്ന് തലയാട്ടിയതല്ലാതെ സാറൊന്നും പറഞ്ഞില്ല..
ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ കോളജിനെ കുറിച്ചും നാടിനെ കുറിച്ചുമൊക്കെ ആന്റി ചോദിച്ചുകൊണ്ടിരുന്നു..
” തനിക്കെന്നോട് ഭയങ്കര ദേഷ്യം ഉണ്ട് അല്ലെടോ ?? ” സാർ എന്നെ നോക്കാതെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..
ഞാൻ ഒന്നും മിണ്ടാതെ ഒരു ഊള ചിരി ചിരിച്ചു..
” താൻ പണ്ടെന്നൊട് ചോദിച്ചില്ലേ ആ കുട്ടിക്ക് എന്തിനാ സീറ്റ് വാങ്ങിക്കൊടുത്തതെന്ന്?? ”
” മ്.. ചോദിച്ചു സാർ.. ”
” എന്നിട്ട് തനിക്ക് മനസ്സിലായോ ?? ”
ഞാൻ ഇല്ല എന്ന് തലയാട്ടി.. ആന്റി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്..
” താൻ ആ ഷെൽഫിൽ നിന്ന് അറ്റത്തായി വെച്ച മാഗസിൻ ഇങ്ങെടുത്തേ… “,
തിരിഞ്ഞു നോക്കിയപ്പോൾ ആണ് എന്റെ തൊട്ടുപിറകിലായി ഒരു ബുക്ക് ഷെൽഫ് കണ്ടത്..
എഴുന്നേറ്റ് സാർ പറഞ്ഞ മാഗസിൻ എടുത്തു.. ” വാകമരം പൂത്തപ്പോൾ “, ഒരു പഴയ മാഗസിൻ ആണ്..ഇല പെയ്തൊഴിഞ്ഞ ഒരു മരത്തിനു താഴെ നിന്ന് ദൂരെ ഉള്ള ഒരു പൂമരം നോക്കുന്ന കുറെ കൊച്ചുകുട്ടികൾ.. പഴമ കൊണ്ടാവും കൈകൊണ്ടു വരച്ച ആ ചിത്രത്തിന് മങ്ങൽ വന്നിട്ടുണ്ട്.. ബുക്ക് സാറിന്റെ നേരെ നീട്ടി..
” എനിക്കല്ലെടോ… താൻ അത് മറിച്ചു നോക്ക് ”
മഞ്ഞ പിടിച്ചു തുടങ്ങിയ താളുകൾ മറിച്ചു.. ഞങ്ങളുടെ കോളജിൻറെ പഴയ മാഗസിൻ ആണ്.. കോളേജിന്റെ ഫോട്ടോ വരച്ചുവെച്ച ഫസ്റ് പേജ് … ‘എഡിറ്ററിൽ നിന്ന്’ കഴിഞ്ഞു കോളേജ് യൂണിയൻ ഭാരവാഹികളുടെ ഫോട്ടോ ആണ്.. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പാസ് പോർട്ട് സൈസ് ഫോട്ടോകൾ..
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request