പുറത്തിറങ്ങി പൂച്ചക്കണ്ണിയോടൊക്കെ എങ്ങനത്തെ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്, എന്തൊക്കെ പഠിക്കണം എന്നൊക്കെ സംസാരിച്ചുകൊണ്ടു നിന്നപ്പോൾ ആണ് റൂം പൂട്ടി അശോകൻ സാർ വരുന്നത്…
” ഹരി… എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ? ”
” ഇല്ല സാർ.. ഫ്രീ ആണ്… എന്ത് പറ്റി ?? ”
” എന്നാൽ ഒന്നെന്റെ കൂടെ വരൂ..ഒരു സ്ഥലം വരെ പോവാനുണ്ട്.. ”
ഇനി എങ്ങോട്ടാണെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ സാറിന്റെ പിറകെ നടന്നു. ഒരു പഴയ സ്വിഫ്റ്റ് ഡിസയർ ആണ് സാറിന്റേത്.. സാർ ഡിക്കി തുറന്നു ബാഗ് അകത്തേക്ക് വെച്ചു… കുറെ പുസ്തകങ്ങളും റെക്കോഡുകളും ഒക്കെ ഡിക്കിയിൽ ചിതറിക്കിടക്കുന്നു..
സാർ ഡ്രൈവിങ് സീറ്റിലേക്ക് കേറി ഇരുന്നു..
” സാർ..എന്റെ കയ്യിൽ ബൈക്കുണ്ട്..ഞാൻ വന്നോളാം.. ” ഞാൻ ഡോർ തുറന്നു പിടിച്ചുകൊണ്ട് പറഞ്ഞു.
” തനിക്ക് അറിയാത്ത സ്ഥലം ആണ്..ഞാൻ തിരിച്ചു ഇവിടെ ഡ്രോപ്പ് ചെയ്യാം. താൻ കേറിക്കോ.. ”
സീറ്റിലേക്ക് കേറിഇരുന്നു..ക്യാമ്പസിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ സാർ മ്യൂസിക് പ്ലെയർ ഓൺ ചെയ്തു.. പണ്ടത്തെ മലയാളം നൊസ്റ്റാൾജിയ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എന്നെ ഞെട്ടിച്ചു കാറിനുള്ളിൽ ലിങ്കിന് പാർക്കും, അയൺ മെയ്ഡനും മുഴങ്ങാൻ തുടങ്ങി.. ഈ കോലത്തിൽ നടക്കുന്ന മനുഷ്യൻ കേൾക്കുന്നത് ഇംഗ്ലീഷ് റോക്കോ ?? ഞാൻ അമ്പരന്നു സാറിനെ നോക്കി…സാർ ഇതൊന്നും മൈൻഡ് ചെയ്യാതെ ലിറിക്സിനൊപ്പം ചെറിയ സൗണ്ടിൽ പാടിക്കൊണ്ട് സ്റ്റിയറിങ്ങിൽ താളം പിടിച്ചു മുന്നോട്ട് നോക്കി വാഹനം ഓടിച്ചു.
കോളേജിൽ നിന്നും കുറച്ചുമാറി ഒരു ഒറ്റനില വീടിന്റെ മുന്നിലാണ് കാർ ചെന്നു നിന്നത്..
” ഇറങ്ങെടോ.. ” ഡോർ അടച്ചുകൊണ്ട് ഒരു ചിരിയോടെ സാർ പറഞ്ഞു.. ആദ്യമായാണെന്നു തോന്നുന്നു അശോകൻ സാർ ചിരിക്കുന്നത് ഞാൻ കാണുന്നത്.. സിറ്റിയിൽ നിന്നും അകന്നു ഒരു ഗ്രാമാന്തരീക്ഷം പോലുള്ള സ്ഥലത്താണ് വീട്.. മുറ്റത്തു വിവിധ തരത്തിലുള്ള പൂച്ചെടികൾ പൂത്തു നിൽക്കുന്നു.. മതിലിൽ നിന്നും വടിയും നെറ്റും ഒക്കെ ഇട്ടു പൊക്കി അതിലൂടെ പയറും മത്തനും എല്ലാം പടർത്തിയിരിക്കുന്നു.. മൊസെയ്ക്ക് ഇട്ട സിറ്റ് ഔട്ടിലേക്ക് കേറി സാർ കാളിങ് ബെല്ലടിച്ചു.. ഞാൻ മുറ്റത്തു തന്നെ നിന്നതേ ഉള്ളൂ… നരച്ചു തുടങ്ങാറായ ഒരു കോട്ടൺ സാരി ഉടുത്തു ഒരു സ്ത്രീ വന്നു ഡോർ തുറന്നു.. അവരുടെ മുടിയുടെ വശങ്ങളെല്ലാം നരച്ചു തുടങ്ങിയിട്ടുണ്ട്.. മുഖത്തു വളരെ ശാന്തമായ ഒരു ഭാവം..
” കേറി വാടോ…” വീട്ടിലേക്ക് കേറിക്കൊണ്ട് സാർ പറഞ്ഞു..
” എന്താ ഇത്..? അവനെ പേടിപ്പിക്കല്ലേ.. “, വാതിൽ തുറന്ന സ്ത്രീ സാറിനോടായി പറഞ്ഞു.. എന്നിട്ടെന്നെ നോക്കി സ്നേഹത്തോടെ,
” കേറി വാ മോനെ.. ഞാൻ നോക്കി ഇരിക്കുകയായിരുന്നു… ” ഒരൽപം അത്ഭുതത്തോടെ ഞാൻ അകത്തേക്ക് കേറി.. ഹാളിൽ അധികം വൃത്തി ഒന്നുമില്ല.. കുറെ കളിപ്പാട്ടങ്ങൾ ഒക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്, ഒരു ട്രൈസൈക്കിൾ മറിഞ്ഞുകിടക്കുന്നു…
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request