സത്യം പറഞ്ഞാൽ ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടു പോവുന്ന ഒരു സന്തോഷം എന്റെ മനസ്സിൽ ഉണ്ട്.. ഇനി പ്രോജക്ട്, മറ്റു വർക്കുകൾ എന്നൊന്നും പറഞ്ഞു ആരും ശല്യം ചെയ്യില്ല.. സൈൻ ചെയ്യേണ്ട, മിനിമം അറ്റൻഡൻസ് വേണ്ട..ജോലി എടുത്തു ശമ്പളവും വാങ്ങി ഫ്രീ ആയി അടിച്ചു പൊളിച്ചു നടക്കാം.. ചിലരൊക്കെ പിഎച്ച്ഡി ക്ക് അപ്ലൈ ചെയ്തിട്ടുണ്ട്..പൂച്ചക്കണ്ണി ഒക്കെ ഉണ്ട്, വിശാൽ എവിടെ എങ്കിലും ജോലിക്ക് കേറിയാൽ മതി എന്ന ചിന്തയിലാണ്.. അവൻ യൂണിയനിൽ ഒക്കെ ഉള്ളതുകൊണ്ട് പ്ലേസ്‌മെന്റിനൊന്നും ഇരുന്നില്ല..എത്ര നിർബന്ധിച്ചിട്ടും ഇതൊന്നും നമുക്ക് പറ്റുന്ന പണിയല്ലേ എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞുമാറി.
ഈ രണ്ടുവർഷത്തെ കഷ്ടപ്പാടുകൾ ഓർത്തുകൊണ്ടിരുന്നപ്പോൾ ആണ് ശ്രീ റൂമിലേക്ക് കേറി വന്നത്..
” എന്തായി മോനെ..?? വർക് എല്ലാം കഴിഞ്ഞോ?? ”
” മ്…ഇനി നാളെ ഇതാ അശോകന്റെ മുന്നിൽ കൊണ്ടുവെച്ചാൽ അയാളെന്ത് പറയും എന്നാണ്… ഇനി എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ ഞാൻ അയാളുടെ തലക്കടിക്കും… നാറി ”
അവൾ എന്റെ തലക്കിട്ടൊന്നു തന്നിട്ട് പറഞ്ഞു, ” ടീച്ചേഴ്‌സിനെ കുറിച്ച് ഇങ്ങനെ ആണോ പറയുന്നത് ശങ്കൂ… നാളെ സാർ ഓക്കേ പറയും.. അതോടെ എല്ലാം തീർന്നല്ലോ.. ”
കഴിഞ്ഞ കുറെ കാലങ്ങളായി അവൾക്ക് ഒരു മാറ്റം വന്നിട്ടുണ്ട്..ഞാൻ അശോകൻ സാറിനെ പറയുന്നത് അവൾക്ക് അങ്ങോട്ട് പിടിക്കുന്നില്ല.. അവൾ പഠിപ്പിക്കാൻ പോക്ക് തുടങ്ങിയത് മുതലാണ്.. അല്ലെങ്കിലും സ്വന്തം പ്രൊഫെഷനെ കുറ്റം പറയുമ്പോൾ ആർക്കും പിടിക്കില്ലല്ലോ..
” നാളെ രാവിലെ എന്നെ ബസ് സ്റ്റാൻഡിൽ വിടണം..എന്റെ ഒരു ഫ്രണ്ടിന്റെ നിക്കാഹ് ആണ്… കോട്ടയത്താ… ഞാൻ അത് കഴിഞ്ഞു നാളെ അവിടെ നിന്ന് മറ്റന്നാളേ വരൂ.. ”
” ഓ..ആയിക്കോട്ടെ, ഒരു ദിവസം ശല്യം ഇല്ലാതെ ഇരിക്കാലോ.. ” ഞാൻ തല തടവിക്കൊണ്ട് അവളെ നോക്കി..
വെറുതെ ചിരിച്ചുകൊണ്ട് അവൾ എന്റെ തലയിൽ തടവാൻ തുടങ്ങി..എന്തൊക്കെ പറഞ്ഞാലും അവളെ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണെന്നു അവൾക്കറിയാം..ഇടക്ക് എന്തെങ്കിലും പറഞ്ഞു അടിയുണ്ടാക്കാൻ അവൾ തന്നെ വേണം..
* * * * * * * *
രാവിലെ നേരത്തെ അവളെ കൊണ്ടുവിട്ടു കോളേജിലേക്ക് വന്നു.. പ്രെസെന്റേഷൻ കുറെ പേർക്ക് തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആറു പേരാണ്..സെമിനാര് ഹാളിൽ വെച്ച്.. എന്റെ പ്രെസെന്റേഷൻ നാളെ ആണ്. അശോകൻ സാർ പ്രോജക്ട് കോർഡിനേറ്റർ ആയത് കൊണ്ട് സാറും വേറൊരു കോളേജിൽ നിന്നും വന്ന മറ്റൊരു പ്രൊഫസ്സറും ആണ് പ്രെസെന്റേഷൻ കേൾക്കാൻ ഇരിക്കുന്നത്..
എല്ലാവര്ക്കും നല്ല ടെൻഷൻ ഉണ്ട്.. എല്ലാവരെയും ചോദ്യങ്ങൾ ഒക്കെ ചോദിച്ചു വെള്ളം കുടിപ്പിച്ചാണ് പുറത്തേക്ക് വിടുന്നത്.. പൂച്ചക്കണ്ണിയൊക്കെ കരഞ്ഞുകൊണ്ടാണ് ഹാളിനു പുറത്തേക്ക് ഇറങ്ങിയത്..
അന്നത്തെ പ്രെസെന്റേഷൻ കഴിഞ്ഞു ഞാൻ സാറിനു എല്ലാ സ്ലൈഡും കാണിച്ചുകൊടുത്തു, ഒരു പ്രാവശ്യം നാളെ പറയാൻ പോവുന്ന കാര്യങ്ങളും വിവരിച്ചു കൊടുത്തു.. എല്ലാം കെട്ടുകഴിഞ്ഞപ്പോൾ സാർ ഒന്ന് മൂളിക്കൊണ്ട് എന്റെ റിപ്പോർട്ടിൽ സൈൻ ചെയ്തു തന്നു..അങ്ങനെ ഒരു കടമ്പ കഴിഞ്ഞു..ഇനി നാളത്തെ പ്രെസെന്റേഷൻ..
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request