അറിയാവുന്നവർ, പോരെങ്കിൽ സെയിം പ്രൊഫെഷൻ..എല്ലാം കൊണ്ടും ചേരുന്ന ബന്ധം…രണ്ടുപേരുടെയും പഠിത്തം എല്ലാം കഴിഞ്ഞു അവർക്ക് തോന്നുമ്പോൾ കല്യാണം കഴിച്ചോട്ടെ എന്ന തീരുമാനത്തിൽ അതെത്തി..
അങ്ങനെ അഭിക്ക് ഡൽഹിക്ക് പോവേണ്ട ദിവസം എത്തി..വരുൺ കൂടെ പോവുന്നുണ്ട്.. രണ്ടുപേരുടെയും സീനിയർ ആയി പഠിച്ച ഒരാൾ ഡൽഹിയിൽ ജോലി ചെയ്യുന്നുണ്ട്.. അടുത്ത അഡ്മിഷൻ സമയം വരെ വരുണിനു അവിടെ പ്രാക്റ്റീസ് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കാം എന്ന് പുള്ളി പറഞ്ഞിരുന്നു..
എയർപോർട്ടിൽ അഭിയെ വിട്ടു മടങ്ങുമ്പോൾ ആന്റിയും ശ്രീയും ഒക്കെ കരയുന്നുണ്ടായിരുന്നു.. എനിക്കും കരച്ചിൽ വന്നെങ്കിലും ഞാനത് അടക്കിപ്പിടിച്ചു.. എല്ലാം അവളുടെ നല്ലതിന് വേണ്ടി ആണ്.. രണ്ടോ മൂന്നോ വര്ഷം കഴിഞ്ഞാൽ അവൾ തിരിച്ചു ഇങ്ങോട്ട് തന്നെ വരുമല്ലോ…
* * * * * * * *
ഗൗരി വീണ്ടും മെസ്സേജ് അയക്കാനും വിളിക്കാനും ഒക്കെ തുടങ്ങിയിരുന്നു..അന്നത്തെ ദേഷ്യത്തിന് പറഞ്ഞതാണെന്നു അവൾക്ക് മനസ്സിലായിട്ടുണ്ട്.. എന്നാലും രണ്ടു പേർക്കും പഠിക്കാനൊക്കെ ഉള്ളതുകൊണ്ട് മറ്റു സംസാരങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി.. ഇനിയൊരിക്കലും ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞതിന്റെ മറുപടി ചോദിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. അവൾക്ക് ഇഷ്ടമാണെങ്കിൽ അവൾ തിരിച്ചു ഇഷ്ടപ്പെടട്ടെ, പറയട്ടെ.. എന്റെ മുന്നിൽ പ്രണയത്തിനു ഒരൊറ്റ ഉദാഹരണമേ ഉണ്ടായിരുന്നുള്ളൂ..അഭിയും വരുണും.
* * * * * * * *
വീണ്ടും കോളേജിൽ ഒരു ഇലക്ഷൻ കാലം കൂടി വന്നെത്തി.. ശ്രീ കോളേജിൽ നിന്നും പോയതിനു ശേഷം പാർട്ടി പ്രവർത്തനങ്ങളും സമരവും ഒന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ലാതായി മാറി.. ആദ്യമെല്ലാം ആതിര കാണുമ്പോൾ വന്നു ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു, സ്ട്രൈക്കിനൊക്കെ വിളിച്ചുകൊണ്ട് പോയിരുന്നു.. പിന്നീട് എനിക്ക് പാർട്ടി കാര്യങ്ങളിൽ താല്പര്യം ഇല്ലെന്നു മനസ്സിലാക്കി ആവണം അവൾ എന്നോട് അതെല്ലാം പറയുന്നത് നിർത്തി.. കഴിഞ്ഞ തവണ ശ്രീക്കുണ്ടായിരുന്ന അതേ സമ്മതി ആണ് ഇത്തവണ ആതിരക്ക്.. അവളാണ് ചെയർമാൻ സ്ഥാനാർഥി. പിജി റെപ്രസെന്റേറ്റിവ് ആയി എന്നോട് മത്സരിക്കാൻ പറഞ്ഞെങ്കിലും പ്രോജക്ടിന്റെ കാര്യങ്ങൾ പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി പകരം വിശാലിനെ നിർദേശിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരാഴ്ച്ച ഞാനും ഇറങ്ങി, വിശാലും ആതിരയും ഉണ്ട്.. അവർക്ക് വേണ്ടി വോട്ടെല്ലാം ചോദിച്ചു..എങ്കിലും കോളേജിൽ ശ്രീയുടെ അഭാവം എനിക്ക് നന്നായിട്ട് ഫീൽ ചെയ്യുന്നുണ്ടായിരുന്നു .. വീട്ടിലെത്തി വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അവൾക്കും കോളേജ് നന്നായിട്ട് മിസ് ചെയ്യുന്നെന്ന് എനിക്ക് മനസ്സിലായി..
ഇലക്ഷനും ഫെസ്റ്റുകളും എല്ലാം കഴിഞ്ഞു എന്റെ കോളേജ് ജീവിതവും ലക്ഷ്യത്തിലേക്ക് അടുക്കാറായി..അതിനിടയിൽ ചെന്നൈ ബേസ്ഡ് ആയ ഒരു കമ്പനിയിൽ എനിക്ക് ക്യാമ്പസ് പ്ലെസ്മെന്റ് കിട്ടി, തരക്കേടില്ലാത്ത സാലറി ഉണ്ട്…
മറ്റന്നാൾ എന്റെ ഫൈനൽ പ്രെസെന്റേഷൻ ആണ്.. ഇതുവരെ ചെയ്ത എല്ലാ വർക്കും പ്രെസെന്റേഷനിൽ ഉൾക്കൊള്ളിച്ചു അവസാനമായി ഒന്നും വിട്ടുപോയിട്ടില്ലെന്നു ഉറപ്പുവരുത്തി ഞാൻ ലാപ് അടച്ചുവെച്ചു.. നാളെ ഇത് അശോകൻ സാറിനെ കാണിച്ചു അപ്പ്രൂവൽ വാങ്ങിച്ചു മറ്റന്നാൾ പ്രെസെന്റ് ചെയ്യുന്നതോടു കൂടി രണ്ടു വർഷത്തെ കലാലയജീവിതത്തിനു വീണ്ടും വിട..
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request