” എന്നിട്ട് എന്താടീ നീ എന്നോട് പറയാതിരുന്നത് ?? “, ഞാൻ അവളെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചോട് ചേർത്തുകൊണ്ട് ചോദിച്ചു…
” അത്..എനിക്ക് പേടി ആയിരുന്നു.. എന്നെ എങ്ങനെയാ കാണുന്നത് എന്നറിയില്ലല്ലോ.. അപ്പൊ, ഞാൻ ഇത് പറഞ്ഞാൽ… എന്നോടുള്ള ഇഷ്ടം പോയാലോ ?? ” നെഞ്ചിൽ അമർത്തിയിരുന്ന മുഖം തെല്ലൊന്നു പൊക്കി എന്റെ കണ്ണിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു..
” എടീ.. നീയല്ലേ എനിക്കെല്ലാം..നീ കഴിഞ്ഞല്ലേ എനിക്കെല്ലാം ഉള്ളൂ… ”
” അപ്പൊ ഗൗരി ചേച്ചിയോ?? ”
” അത്…അവൾ നോ പറഞ്ഞല്ലോ.. എല്ലാം നല്ലതിനായല്ലോ… ”
ശരിയാണ്… ഗൗരി അന്നൊരു യെസ് പറഞ്ഞിരുന്നെങ്കിൽ ശ്രീയെ എനിക്ക് കിട്ടില്ലായിരുന്നു.. എന്നോടുള്ള ഇഷ്ടം മനസ്സിൽ വെച്ച് അവൾ വേറെ ആരുടെ എങ്കിലും കൂടെ ജീവിച്ചേനെ.
” നിനക്കെന്നു മുതലാടീ എന്നോട് ഇഷ്ടം ഒക്കെ തോന്നിയത്?? അതും എന്ത് കണ്ടിട്ടാണെന്നാ.. ”
” എന്നാ എന്നൊന്നും അറിയില്ല.. ഞാൻ എന്തൊക്കെ ചെയ്തു എന്റെ ഇഷ്ടം കാണിക്കാൻ… ?? ”
” എന്ത്.. ?? ”
” ഞാൻ കുറെ കാര്യങ്ങൾ ചെയ്തു..എന്തിനു, ജോലിക്ക് വരെ ഞാൻ പോവാണ്ടിരുന്നില്ലേ?? അതെങ്ങനെ. ഫുൾ ടൈം ആ ചേച്ചീടെ പേരും പറഞ്ഞല്ലായിരുന്നോ നടപ്പ്… എങ്ങനെ മനസ്സിലാവാനാ..”
ഞാനൊന്നു ചമ്മി… ശരിയാണല്ലേ?
” എന്നാലും എന്ത് കണ്ടിട്ടാ.. ?? ”
” ഉദാത്തമായ പ്രണയത്തിനു പറയുവാൻ കാരണങ്ങൾ ഇല്ല എന്നല്ലേ… ?? ”
” എന്ത്… ?? ”
” ഞാൻ കാലൊടിഞ്ഞു കിടന്നപ്പോൾ ഓരോ മലയാളം ബുക്ക് കൊണ്ടുവന്നു തരുമ്പോൾ ആലോചിക്കണമായിരുന്നു.. കാരണം ഒന്നും ഇല്ല…എനിക്കിഷ്ടമായി..എന്താ അത് പോരെ?? ” അവൾ ഒരു ചിരിയോടെ എന്റെ താടി പിടിച്ചു കുലുക്കി.
” എന്നാലും ആ ഗൗരിചേച്ചി എന്ത് കണ്ടാണാവോ എന്റെ ശങ്കൂനെ വേണ്ടാന്നു പറഞ്ഞത്… ”
” കഴിഞ്ഞത് കഴിഞ്ഞു.. ഇനി നമ്മൾ അതൊന്നും ആലോചിക്കേണ്ട… നീ എന്റെ ആണ്… എനിക്ക് നീയും നിനക്ക് ഞാനും.. ” അവളെ ഒന്നുകൂടി മുറുകെ പുണർന്നു നെറ്റിയിൽ ഒരുമ്മ കൊടുത്തു..
>>>>>>>> കോഫി ഷോപ് <<<<<<<<<<<<<
ഞാൻ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട് എന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ് ഗൗരി.. എന്താണ് അവളുടെ മുഖത്തുള്ള ഭാവം?? പണ്ടത്തെ പോലെ അല്ല, അവളുടെ ഭാവം എന്താണെന്നു വായിക്കാൻ എനിക്ക് പറ്റുന്നില്ല…
” എന്താ ഇങ്ങനെ നോക്കുന്നത്?? ”
” ഏയ്.. ഒന്നുമില്ല.. അല്ലെങ്കിലും എനിക്കറിയാമായിരുന്നു ഹരിക്ക് അവളോടുള്ള ഇഷ്ടം പറയാൻ കഴിയില്ലെന്ന്… ”
” അതെന്താ…?? “
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request