” ഇത് അങ്ങനെ ഒന്നും അല്ലെടോ.. ഒരു ഫോർമൽ അറേഞ്ച്‌ഡ് ലവ് മാര്യേജ്.. അന്ന് എന്നോട് നോ പറഞ്ഞു പോയ ദിവസം ഓര്മ ഉണ്ടോ?? ”
” മ്..” അവൾ എന്റെ മുഖത്തേക്ക് നോക്കി..
>>>>>>>> എന്റെയും ശ്രീയുടെയും കല്യാണത്തിന് കുറച്ചുമാസങ്ങൾക്ക് മുമ്പ് <<<<<<<<<
വിശാലിന്റെയും പൂച്ചക്കണ്ണിയുടെയും എൻഗേജ്‌മെന്റ് കഴിഞ്ഞു വീട്ടിൽ എത്തിയതേ ഉള്ളൂ.. ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ ആണ് അമ്മ വിളിക്കുന്നത്.. സാധാരണ രാത്രി മാത്രമേ വിളിക്കാറുള്ളൂ… എന്താ പ്രത്യേകിച്ച്??
” ആ..അമ്മേ പറയ്.. ”
” നീ വീട്ടിൽ എത്തിയോ?? ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ.. ”
” ആ എത്തി അമ്മെ..പറഞ്ഞോ.. ”
” ഡാ..നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്, കുട്ടി എഞ്ചിനീയറാ… ”
അന്ന് ഗൗരിയുടെ നെഗറ്റിവ് മറുപടിക്ക് ശേഷം എനിക്ക് കല്യാണത്തെ കുറിച്ച് കേൾക്കുന്നതെ ദേഷ്യം ആണ്.. ശ്രീയോട് കൂടെ ഇരുന്നു റൊമാന്റിക് സിനിമ ഒക്കെ കാണുമ്പോൾ എണീറ്റ് പോരാൻ തോന്നും, പക്ഷെ അവൾ നിർബന്ധിച്ചു പിടിച്ചിരുത്തും..
” എനിക്കൊരു എഞ്ചിനീയറെം ഡോകറ്ററെം വേണ്ട..അമ്മക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ?? “, കുറച്ചു ദേഷ്യത്തിൽ തന്നെ ആണ് ചോദിച്ചത്…
” ഡോക്ടറെ ഇനി കിട്ടില്ല, ആ കുട്ടീടെ കല്യാണം നേരത്തെ നിശ്ചയിച്ചതാ.. ഇത് അവളുടെ അനിയത്തിയാ… ഡാ ശ്രീക്കുട്ടീടെ കാര്യം ആണ് ഞാൻ പറയുന്നത്… ”
” അമ്മക്കെന്താ…?? അവൾ കേൾക്കണ്ട, എന്റെ അമ്മ ആണെന്നൊന്നും നോക്കില്ല ആ പെണ്ണ്.. ” ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു…
” അവൾ എന്നെ ഒന്നും ചെയ്യില്ല..എന്റെ മോനായിട്ട് ചെയ്യാഞ്ഞാ മതി.. നീ പറ ചെക്കാ.. നിനക്ക് അവളെ ഇഷ്ടമല്ലേ?? ഞങ്ങൾ ഇത് പ്രൊസീഡ് ചെയ്യട്ടെ?? ”
” അമ്മേ..അവൾ എന്താ വിചാരിക്കുക?? എനിക്ക് ഇഷ്ടം ആയാലും അവൾക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ല… ”
” ആര് പറഞ്ഞു??? ഞാൻ മോളോട് ചോദിച്ചു.. അവൾക്ക് നിന്നെ ഇഷ്ടം ആണ്… ഇനി അവിടെ നിന്ന് ഓരോന്ന് കാണിച്ചുകൂട്ടി അത് കളയാഞ്ഞാ മതി “, അമ്മ ഫോൺ വെച്ചു…
അമ്മ അവളോട് സംസാരിച്ചോ?? എനിക്ക് കാര്യങ്ങൾ ക്ലിയർ ആയി മനസ്സിലാവുന്നില്ല…
ആലോചിച്ചു നോക്കി.. എന്നായാലും കല്യാണം വേണം, അത് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന, എന്നെ ഞാനായിട്ട് സ്നേഹിക്കാൻ പറ്റുന്ന ആളാവണം.. പക്ഷെ, ശ്രീ… പണ്ട് ഗൗരിയോട് ഇഷ്ടം പറയുന്ന വരെ ഗൗരി ആണോ ശ്രീ ആണോ മുഖ്യം എന്നൊരു സംശയം ഉണ്ടായിരുന്നു.. പിന്നെ അത് മാറി.. എന്നാലും ഗൗരിയുടെ ‘നോ’ ക്ക് ശേഷമുള്ള കാലത്തു ശ്രീ ആയിരുന്നു എനിക്കെല്ലാം.. ഇടക്ക് വീണ്ടും ഗൗരിയുടെ കാര്യം ആലോചിച്ചു കരയാറുള്ള എന്നെ കൂടെ നിന്ന് അതൊക്കെ മറന്നു വീണ്ടും മുന്നോട്ട് പോവാൻ പ്രേരിപ്പിച്ചത് അവളാണ്.. സത്യം പറഞ്ഞാൽ പഴയ ഹരിയെ ഇന്നത്തെ ഹരി ആക്കിയത് അവളാണ്.. ഇടക്കെപ്പോഴോ എനിക്കും അവളോട് ഒരിഷ്ടം തോന്നിയിട്ടില്ലേ??
‘ ഉണ്ടെടാ… ഉണ്ട്.. നിനക്ക് അവളോട് സ്നേഹമാണ്.. ‘, ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ… വേറാരും അല്ല, മനസ്സാക്ഷി…
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request