ഒന്നുമില്ല.. ആകെ ഉള്ളത് ഒരു വാച്ചാണ്.. കയ്യിലും കഴുത്തിലും ഒക്കെ ടാറ്റൂ അടിച്ചിട്ടുണ്ട്.. എണ്ണ തേച്ചു തുളസിക്കതിർ ചൂടിയിരുന്ന അവളുടെ ഏറ്റവും പ്രിയപ്പെട്ട ആ നീണ്ട മുടി കഴുത്തിന് മുകളിൽ വെച്ച് ക്രോപ് ചെയ്തിട്ടുണ്ട്…മുഖത്ത് അത്യാവശ്യം മേക്ക് അപ് ഒക്കെ ഉണ്ട്… വിലയേറിയ ഒരു കൂളിംഗ് ഗ്ലാസ് നെറ്റിയുടെ മുകളിലേക്കായി കയറ്റി വെച്ചിരിക്കുന്നു..
അത്ഭുതത്തോടെ അവളെ നോക്കി നിൽക്കുന്ന ഞങ്ങളെ നോക്കി അവൾ ചോദിച്ചു, ” കണ്ടിട്ട് മനസ്സിലായില്ലല്ലേ..?? ഞാൻ ഇറങ്ങിവരുമ്പോൾ കണ്ടിരുന്നു രണ്ടാളും കൂടി നോക്കി നിൽക്കുന്നത്… ”
” ചേച്ചി ആകെ മാറിപ്പോയല്ലോ…ആര് കണ്ടാലും മനസ്സിലാവില്ല, പിന്നെ ആണോ ഇത്രയും കൊല്ലം കഴിഞ്ഞുകാണുന്ന ഞങ്ങൾ ”
ഒരു ചിരിയോടെ ശ്രീയുടെ കയ്യിലിരുന്ന മോളുടെ നേരെ ഗൗരി കൈ നീട്ടി.. പരിചയം ഇല്ലാത്ത ആളെ കണ്ടതുകൊണ്ടാവും, അവൾ വേഗം ശ്രീയുടെ തോളിൽ മുഖമമർത്തി ഒളിച്ചിരുന്നു…
” അവളങ്ങനെയാ.. പരിചയം ഇല്ലാത്ത ആൾക്കാരെ കണ്ടാൽ അപ്പൊ ഒളിക്കും.. പക്ഷെ കരച്ചിലൊന്നുമില്ല… മോളെ, ആന്റി വിളിക്കുന്നു, ചെല്ല്…. “, ഒരല്പം നിര്ബന്ധത്തോടെ ശ്രീ മോളെ ഗൗരിയെ ഏൽപ്പിച്ചു…
കുഞ്ഞിന്റെ ഇരുകവിളിലും അമർത്തി ഉമ്മ വെച്ച് ചോദിച്ചു,
” സുന്ദരി മോൾടെ പേരെന്താ.. ?? ”
കേട്ടുനിന്ന ശ്രീയാണ് ഉത്തരം പറഞ്ഞത്,
” ഗൗരി ”
ഗൗരി ഒരു ഞെട്ടലോടെ എന്നെ നോക്കി, ഞാൻ ശ്രീയെയും…
ഒരു പൊട്ടിച്ചിരിയോടെ ശ്രീ പറഞ്ഞു,
” വെറുതെ പറഞ്ഞതാ ചേച്ചി, അഷിമ എന്നാ.. ആമി എന്ന് വിളിക്കും വീട്ടിൽ ”
അഭിയുടെ സെലെക്ഷൻ ആയിരുന്നു ആ പേര്..കുഞ്ഞന് ശ്രീ പേരിട്ടപ്പോൾ ആമിക്ക് അഭി പേരിട്ടു..
ഞങ്ങൾ അവിടെ തന്നെ ഉള്ള കോഫീ ഷോപ്പിൽ ചെന്നിരുന്നു.. കൊണ്ടുവെച്ച കോഫി കുടിച്ചുകൊണ്ട് ഗൗരി ഞങ്ങളുടെ വിശേഷങ്ങൾ ചോദിയ്ക്കാൻ തുടങ്ങി..
കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോൾ, മോളെ ചുറ്റും ഒന്ന് കാണിച്ചിട്ട് വരാമെന്നു പറഞ്ഞു ശ്രീ എണീറ്റുപോയി..
” എന്നിട്ട്.. ലൈഫ് ഒക്കെ എങ്ങനെ പോവുന്നു?? “, ഗൗരി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” ഇങ്ങനെ പോവുന്നു.. ഹാപ്പി.. നീയാകെ മാറിപ്പോയല്ലോ.. മുടിയും മുഖവും എല്ലാം മാറി… പണ്ടത്തെ ആളേ അല്ല.. ”
” പണ്ടത്തെ ആളേ അല്ല.. ശരിയാ… ” കണ്ണാടിച്ചില്ലിലൂടെ കോഫി ഷോപ്പിന്റെ മുന്നിൽ നിന്നും ചോക്കലേറ്റ് വാങ്ങുന്ന ശ്രീയെ നോക്കി അവൾ പറഞ്ഞു.
” ഹരിയും ഒരുപാട് മാറിയല്ലോ.. മീശയൊക്കെ വെച്ച് സ്റ്റൈൽ ആയല്ലോ.. തടിയും കൂടി…പക്ഷെ പണ്ടത്തെ ആ കള്ളച്ചിരി മാത്രം മാറിയിട്ടില്ല.. “, വീണ്ടും തിരിഞ്ഞു എന്നെ നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു..
മറുപടിയായി വെറുതെ ചിരിച്ചു..
” അല്ല.. നിങ്ങൾ എങ്ങനെയാ കല്യാണം വരെ എത്തിയത്?? ഹരി ഏതായാലും അവളോട് ഇഷ്ടം പറയില്ല എന്നെനിക്കറിയാമായിരുന്നു… “
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request