സഖാവ് ഗിരീഷ് ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി ആണ്.. അശോകൻ സാർ വിചാരിച്ചാൽ ഇതൊക്കെ നിസ്സാരം തന്നെ..
അന്ന് വൈകുന്നേരം അശോകൻ സാറിന്റെ വീട്ടിൽ പോയി.. ഇപ്പോൾ ഇടക്കിടക്ക് പോവാറുണ്ട്, ശ്രീയെയും കൂട്ടി.. ഇന്റർവ്യൂവിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞു.. കോളേജിന്റെ കാര്യം പറഞ്ഞപ്പോൾ അശോകൻ സാർ പറഞ്ഞു,
” അതൊന്നും ഞാൻ പറയില്ല.. എവിടെ ആണെന്ന് വെച്ചാൽ ജോയിൻ ചെയ്തോ.. ”
സാറിനെ ഒരിത്തിരി ദേഷ്യത്തിൽ നോക്കിയിട്ട് ആന്റി പറഞ്ഞു, ” അശോകേട്ടൻ പറഞ്ഞില്ലെങ്കിൽ ഞാൻ പറയാം.. അല്ലെങ്കിലും ജനറൽ സെക്രട്ടറിയുടെ വാക്കിനേക്കാൾ വില ചെയർപേഴ്സനുണ്ട്.. ഞാൻ പറഞ്ഞാൽ ഗിരീഷ് സഖാവ് കേൾക്കും.. ”
ആന്റിക്ക് എന്നെ ഒരുപാട് കാര്യം ആണ്, അശോകൻ സാറിനു ശ്രീയെയും..
ഏതായാലും ആദ്യത്തെ അപ്പോയ്ന്റ്മെന്റ്റ് പറഞ്ഞ പോലെ ഞങ്ങളുടെ കോളേജിൽ തന്നെ ആയിരുന്നു.. അധികം വൈകാതെ തന്നെ അശോകൻ സാറിന്റെ ഗൈഡൻസിൽ ഞാൻ പി.എച്.ഡി.ക്ക് പാർട്ട് ടൈം ആയി ജോയിൻ ചെയ്‌തു..
ശ്രീ ഗേറ്റ് നല്ല റാങ്കോടെ പാസ് ആയെങ്കിലും എം.ടെക്കിനു പോയില്ല,. ഒരു വര്ഷം കൂടി ഇരുന്നു പഠിച്ചു ഇസ്രോ യിൽ ഇലക്ട്രോണിക്സ് എഞ്ചിനീയർ ആയിട്ട് ജോയിൻ ചെയ്തു.. തിരുവനന്തപുരത്തു തന്നെ..
എയർപോർട്ടിൽ എത്തിയിരുന്നു.. ശ്രീയെ ഇറക്കി കാർ പാർക്കിംഗ് ഏരിയയിൽ ഇട്ടു അറൈവൽ ടെർമിനലിലേക്ക് നടന്നു. ഇന്ന് ഞങ്ങൾക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ വരുന്നുണ്ട് – ഗൗരി.
ഏറെ നാളുകൾക്ക് ശേഷം ആണ് കാണുന്നത്.. ഡൽഹിയിൽ പോയി, അവിടെ റിസർച് ഫെല്ലോ ആയിട്ട് ജോയിൻ ചെയ്തു.. രണ്ടു വര്ഷം കഴിഞ്ഞപ്പോൾ അവിടെ തന്നെ പി.എച്.ഡി.. എല്ലാം കഴിഞ്ഞു ഇപ്പോൾ നോർവെയിലെ ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടരേറ്റ് ഫെല്ലോ ആയിട്ട് പോവുകയാണ്..ഡൽഹിയിലേക്ക് പോവുന്ന അന്ന് ഒരു മെസ്സേജ് അയച്ചിരുന്നു..അവിടെ ചെന്നാൽ നമ്പർ മാറ്റുമെന്ന്.. ഇടക്ക് ചില വിശേഷങ്ങൾ ഒക്കെ ഗീതേച്ചി അമ്മയോട് പറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. വല്ലപ്പോഴും ആണ് നാട്ടിൽ വരാറ്.. എന്നോട് പറയാത്തതുകൊണ്ട്, കാണാൻ താൽപര്യം ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ നിർബന്ധപൂർവം കാണാനും ഞാൻ ശ്രമിച്ചില്ല.. ഇതിപ്പോൾ ഒരു അഞ്ചാറ് മാസം ആയതേ ഉള്ളൂ വീണ്ടും വിളിച്ചിട്ട്.. അങ്ങനെ ആണ് നോർവേയിലേക്ക് പോവുന്നതിന്റെ മുമ്പ് ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചത്.. ഡൽഹിയിൽ നിന്നും പോവുന്നതിനു പകരം ട്രിവാൻഡ്രം വന്നു, ഇവിടെ നിന്ന് മസ്‌കറ്റ് ഫ്രാങ്ക്ഫർട് വഴി ആണ് ഫ്‌ളൈറ്റ്.. മൂന്നരക്കാണ് ഫ്‌ളൈറ്റ്.. കാണാനും സംസാരിക്കാനും ഒന്ന് രണ്ടു മണിക്കൂർ സമയമുണ്ട്..
അറൈവൽ ബോർഡിൽ ഡൽഹിയിൽ നിന്നുള്ള ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത് കാണിക്കുന്നുണ്ട്.. പുറത്തേക്ക് വരുന്ന ആളുകൾക്കിടയിലൂടെ ഞാൻ ഗൗരിയെ പ്രതീക്ഷിച്ചു നിന്നു.. തൊട്ടടുത്ത് മോളെയും എടുത്തു ശ്രീയുണ്ട്. തിരക്കെല്ലാം കഴിഞ്ഞു, ഗൗരിയെ മാത്രം കണ്ടില്ല.. എന്ത് പറ്റി?? ഇനിയിപ്പോൾ വന്നില്ലേ?? ഓരോന്ന് ആലോചിച്ചു ശ്രീയെ കൂട്ടി തിരക്കിൽ നിന്നും മാറി നിന്ന് ഗൗരിയുടെ ഫോണിലേക്ക് വിളിച്ചു.. ഫോണെടുക്കുന്നില്ല.. ശ്രീ ചുറ്റും നോക്കുന്നുണ്ട്..
” ഏട്ടാ.. അത് ഗൗരി ചേച്ചി അല്ലേ?? ” കുറച്ചു ദൂരെയായി ഒരു വലിയ ട്രോളിയുടെ അടുത്ത് ഞങ്ങളെ ഒരു ചെറുചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുന്ന പെണ്ണിനെ ചൂണ്ടിയാണ് ശ്രീ ചോദിച്ചത്..
മെലിഞ്ഞ ശരീരം, ഒരു ജീൻസും ഷർട്ടും ആണ് വേഷം, കഴുത്തിലൂടെ ഒരു സ്കാർഫ് ചുറ്റിയിട്ടിരിക്കുന്നു… ഞാൻ നോക്കിയപ്പോൾ കൈ ഉയർത്തിക്കാണിച്ചു..ശ്രീയെയും കൂട്ടി അടുത്തേക്ക് ചെന്നു.. അല്ല, ഇത് പഴയ ഗൗരി അല്ല.. ആകെ മാറിയിരിക്കുന്നു.. കയ്യിലോ കഴുത്തിലോ ആഭരങ്ങൾ
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request