വീട്ടിലെത്തി ശ്രീയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ബെഡിലേക്ക് വീണു.. അവൾ എന്റെ തല മടിയിൽ എടുത്തു വെച്ച് പുറത്തു തട്ടിക്കൊണ്ടിരുന്നു…
* * * * * * * *
രണ്ടു ദിവസം കൊണ്ട് ടോപ്പിക്ക് എല്ലാം ശരിയാക്കി അപ്പ്രൂവൽ വാങ്ങിച്ചു പ്രോജക്റ്റ് ചെയ്യാൻ തുടങ്ങി.. ശ്രീ വീട്ടിൽ തന്നെ ഉള്ളത് ഒരു ഹെല്പ് ആയി, എനിക്ക് വേണ്ട കാര്യങ്ങൾ ഒക്കെ അവൾ ഇരുന്നു ചെയ്തു കോളേജിൽ പോവാൻ ആവുമ്പോഴേക്കും എനിക്ക് പഠിപ്പിച്ചു തരും.. പക്ഷെ അതും അധികം കാലം നീണ്ടില്ല, അവൾ ഗേറ്റ് കോച്ചിങ്ങിനു വേണ്ടി സിറ്റിയിൽ തന്നെ ജോയിൻ ചെയ്‌തു.. അതിന്റെ കൂടെ ഒന്നിടവിട്ട ദിവസങ്ങളിൽ വേറൊരു ഇന്സ്റ്റിട്യൂട്ടിൽ പഠിപ്പിക്കാൻ പോവാനും തുടങ്ങി, വൈകുന്നേരങ്ങളിൽ… അതോടെ അവളെ അധികം ബുദ്ധിമുട്ടിക്കാതെ എന്റെ കാര്യങ്ങൾ മാക്സിമം ഞാൻ തന്നെ ചെയ്തു തീർക്കാൻ തുടങ്ങി..
വിചാരിക്കുന്നത് പോലെ അല്ല, ഒറ്റക്ക് ഒരു ടോപ്പിക്ക് ചെയ്യുക എന്ന് പറഞ്ഞാൽ കഷ്ടപ്പാട് തന്നെ ആണ്.. കുറെ ബുക്കും ഇന്റർനെറ്റും ഒക്കെ റെഫർ ചെയ്തു ഓരോ ദിവസവും കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. അതിനിടയിൽ മറ്റുള്ള വർക്കുകളും ചെയ്തുപോന്നു…
ഒരു ദിവസം കോളജിൽ നിന്നും വീട്ടിലെത്തിയപ്പോൾ ആണ് മുറ്റത്തു ഒരു കാർ കിടക്കുന്നത് കണ്ടത്.. വരുണിന്റെ കാർ ആണ്. ട്രീറ്റ്മെന്റ് കഴിഞ്ഞു തിരിച്ചു വരുന്നു എന്ന് അഭി പറഞ്ഞിരുന്നു.. ഹാളിലേക്ക് കേറിയപ്പോൾ ആന്റിയും വരുണിന്റെ അച്ഛനും അമ്മയും ഇരുന്നു ചായ കുടിക്കുന്നു..സംസാരിക്കുന്നു. ഞാനും കൂടെ ഇരുന്നു ഒന്ന് പരിചയപ്പെട്ടു.. അവരോട് ബൈ പറഞ്ഞു റൂമിലേക്ക് കേറി, ബാൽക്കണി തുറന്നിട്ടിരിക്കുകയാണ്.. അഭിയും വരുണും സംസാരിക്കുന്നത് കാണാം.. ഒന്ന് മുരടനക്കിക്കൊണ്ട് അങ്ങോട്ട് ചെന്നു.. സ്‌കൈപ്പിലൂടെ കണ്ടിട്ടുള്ളത് കൊണ്ട് അധികം മുഖവുരയുടെ ആവശ്യം ഒന്നുമില്ലായിരുന്നു..വരുണിന്റെ മുടി അന്ന് കണ്ടതിനേക്കാൾ കൂടുതൽ വന്നിട്ടുണ്ട്.. ശരീരം മെലിഞ്ഞെങ്കിലും മുഖത്ത് നല്ല തെളിച്ചമുണ്ട്.. ഓരോ കാര്യങ്ങൾ സംസാരിച്ചു നിന്നു. അതിനിടയിൽ അഭി ഇപ്പൊ വരാം എന്നും പറഞ്ഞു താഴേക്ക് പോയി.
” ശങ്കൂന്നല്ലേ ഇവരൊക്കെ വിളിക്കാറ്?? ” വരുൺ ചോദിച്ചു.
” മ്.. അതെ, പണ്ട് മുതലേ ഇവരെന്നെ ഇങ്ങനെയാ വിളിച്ചിരുന്നത്.. ”
” ഇനി മുതൽ ഞാനും അങ്ങനെയേ വിളിക്കൂ… പിന്നെ, എനിക്ക് ശങ്കുവിനോട് ഒരു ക്ഷമ പറയാനുണ്ട്…”
” ക്ഷമയോ എന്തിനു.. ? ”
” അഭി എന്നോടെല്ലാം പറഞ്ഞിരുന്നു.. അന്നത്തെ ആ സംഭവം… ”
” ഏയ്.. വേണ്ട..അതിനെ കുറിച്ച് ഒന്നും പറയണ്ട.. അതിൽ നിങ്ങൾ തന്നെ ആയിരുന്നു ശരി.. എനിക്കൊന്നും അതിൽ അഭിപ്രായം പറയാൻ തന്നെ വോയ്‌സില്ല.. ”
അഭി ബെഡ് റൂമിലേക്ക് കേറി വരുന്നത് കണ്ടു ഞങ്ങൾ ആ സംസാരം അവിടെ നിർത്തി.. വരുണിന്റെ കാര്യം വീട്ടിൽ സൂചിപ്പിക്കാനാണ് അവർ വന്നത്.. അങ്കിളിനും ആന്റിക്കും എതിരഭിപ്രായം ഒന്നുമില്ല.. വര്ഷങ്ങളായി
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request