ഞാൻ കരഞ്ഞു.. ഇടക്ക് ശ്രീക്ക് ഭക്ഷണം കൊണ്ടുവന്ന ആന്റി ശ്രീയുടെ മടിയിൽ കിടന്നു കരയുന്ന എന്നെ കണ്ടു ആശ്ചര്യത്തോടെ നോക്കി.. ഒന്നുമില്ല, അമ്മ പൊയ്ക്കോ എന്ന് പറഞ്ഞു അവൾ ആന്റിയെ പറഞ്ഞയച്ചു.
രാത്രി എപ്പോഴോ കരഞ്ഞു കരഞ്ഞു മതിയായപ്പോൾ ഞാൻ അവളോട് എല്ലാം പറഞ്ഞു..ക്ഷമയോടെ എല്ലാം കേട്ടിരുന്നിട്ട് അവൾ പറഞ്ഞു..
” പോവുന്നവർ പോട്ടെ ശങ്കൂ… ഏട്ടന് ഞാനില്ലേ.. ഓരോരുത്തർ വരും പോവും..ഒന്നുമില്ലെങ്കിലും ആ ചേച്ചിക്ക് ഏട്ടനെ ഇഷ്ടം അല്ലെന്നല്ലല്ലോ പറഞ്ഞത്.. ഏട്ടനെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് വേണം എന്നല്ലേ.. അതങ്ങനെ തന്നെ ആവട്ടെ.. ഏട്ടൻ കരയരുത്, എനിക്കത് സഹിക്കില്ല… ” അവൾ എന്റെ തലയിൽ തലോടിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു..
അടുത്ത കുറച്ചു ദിവസം ഒന്നും ചെയ്യാതെ സങ്കടപ്പെട്ട് വീട്ടിൽ ഇരിക്കാൻ നിന്നിരുന്ന എന്നെ നിർബന്ധിച്ചു അവൾ കോളേജിലേക്ക് പറഞ്ഞയച്ചു.. അവിടുത്തെ തിരക്കുകളിൽ മുഴുകി ഞാൻ പതുക്കെ ഗൗരി പറഞ്ഞത് മറക്കാൻ ശ്രമിച്ചു.. അന്നത്തെ സംസാരത്തിനു ശേഷം ഗൗരി പിന്നെ എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ഒന്നും ചെയ്തിട്ടില്ല… ഞാനും ഇനി ഒന്നും ചോദിക്കേണ്ട പറയേണ്ട എന്ന് വെച്ചു..വീടും കോളേജുമായി എന്റെ ജീവിതം മുന്നോട്ട് പോയി.. കയ്യിലുള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി, നഷ്ടപ്പെട്ടതിനെ മനപ്പൂർവം ഓർക്കാതെ ഇരുന്നു…
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശ്രീയുടെ പ്ലാസ്റ്റർ എല്ലാം വെട്ടി.. എനിക്ക് ആക്സിഡന്റ് പറ്റിയ പോലെ അല്ല, അവൾ കുറെ കാലം പ്ലാസ്റ്റർ ഇട്ടിരുന്നത് കൊണ്ട് ഫിസിയോതെറാപ്പി ആവശ്യമായിരുന്നു.. ദിവസവും അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവലും തിരിച്ചു വന്നു പ്രോജക്റ്റ് വർക്കും കൂടെ ഉള്ള പഠിത്തവും ഒക്കെ ആയി ജീവിതം മുന്നോട്ട് പോയി.. അതിനിടയിൽ അശോകൻ സാർ നിർബന്ധിച്ചു PSC ക്ക് അപ്ലൈ ചെയ്യിപ്പിച്ചു എന്നെയും ശ്രീയെയും…
>>>>>>>> ആറു വർഷങ്ങൾ കഴിഞ്ഞു <<<<<<<<<<<<<
” നിങ്ങൾ ഇറങ്ങുന്നില്ലേ?? ” കയ്യിൽ രണ്ടു വയസുള്ള മോളെയും എടുത്ത് അഭി റൂമിനു ഉള്ളിലേക്ക് വന്നു.. അവൾക്ക് നടക്കാൻ ഒരിത്തിരി ബുദ്ധിമുട്ടുണ്ട്.. പ്രഗ്നൻറ് ആണ്.
” എന്റെ അല്ലല്ലോ, ഈ മനുഷ്യന്റെ ഒരുക്കം കഴിയണ്ടേ?? അല്ലെങ്കിലേ ലേറ്റ് ആയിട്ടാണ് എണീറ്റത്.. എന്നിട്ടോ ഒടുക്കത്തെ മടിയും.. ”
ഷർട്ട് ഇൻ ചെയ്ത് ബെൽറ്റ് കെട്ടിക്കൊണ്ടിരുന്ന എന്നെ നോക്കി ശ്രീ പറഞ്ഞു..
” അല്ല, നിനക്കിന്നു പോവണ്ടേ ?? ”
” ഇല്ല..ഇന്ന് ചെക്കപ് ഉണ്ട്.. കുറച്ചു കഴിഞ്ഞു വരുൺ വരും.. ”
” ആ ഡോക്ടർമാർ ആയാൽ ഇങ്ങനെ വേണം, സ്വന്തം സ്പെഷലൈസേഷൻ ഒക്കെ ആണെങ്കിലും വേറെ ആരെ എങ്കിലും കാണിക്കണം.. ”
” അതല്ലെടീ… ആദ്യത്തേതിന് തന്നെ അവളെ കാണിച്ചില്ലെന്നും പറഞ്ഞു ഷംന കുറെ ചീത്ത പറഞ്ഞതാ.. ഇടക്കൊക്കെ അവളുടെ അടുത്ത് പോയാൽ അവൾക്കും ഒരു സന്തോഷം ആവും.. ” അഭി ചിരിച്ചുകൊണ്ട് പറഞ്ഞു.
” കുഞ്ഞൻ എവിടെടീ ” കണ്ണാടിയിൽ നിന്നും തിരിഞ്ഞു ഞാൻ അഭിയോട് ചോദിച്ചു.കുഞ്ഞൻ അഭിയുടെ മോനാണ്.. രണ്ടര വയസ്സായി.
” അവൻ വീട്ടിൽ ഉണ്ട്.. നിങ്ങൾ ഇറങ്ങിക്കോ.. ഒരു മണിക്കൂർ കൂടിയേ ഉള്ളൂ ഫ്ളൈറ്റിന്.. ”
അഭിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ശ്രീ എന്റെ കൂടെ ഇറങ്ങി.. പോർച്ചിൽ കിടക്കുന്ന കാറിൽ കേറി..
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request