ട്രെയിൻ എടുക്കാൻ ഇനി ഒരഞ്ചു മിനിറ്റ് കൂടിയേ ഉള്ളൂ.. ഗൗരി ഒന്നും പറയുന്നില്ലല്ലോ.. ഒടുക്കത്തെ സസ്പെൻസ്.. ‘ ഒരു യെസ് അങ്ങോട്ട് പറയെടീ…’, ഞാൻ മനസ്സിൽ പറഞ്ഞു.
” എനിക്ക് മിക്കവാറും ഡൽഹി ഐഐടി യിൽ JRF കിട്ടും ” ഗൗരി പറഞ്ഞു..
” ആണോ.. കൺഗ്രാറ്റ്സ്.. നമ്മുടെ അഭി അവിടെ ഉണ്ട് AIIMS ഇൽ.. ”
” മ്.. പിന്നെ, അന്ന് ചോദിച്ച ചോദ്യമില്ലേ?? അതിന്റെ ഉത്തരം വേണ്ടേ.. ?? ”
ഞാൻ ആകാംഷയോടെ ഗൗരിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു..
” ഞാൻ അന്ന് പറഞ്ഞില്ലേ എനിക്ക് വേറൊരു റിലേഷൻ ഉണ്ടായിരുന്നു, ബ്രെക് അപ്പ് ആയി എന്നൊക്കെ.. കുറേ കാലം ആയല്ലോ, എന്നിട്ടും എനിക്കെന്തോ വീണ്ടും അതിനെക്കുറിച്ചു ചിന്തിക്കാൻ പറ്റുന്നില്ലായിരുന്നു .. ഒരു ഫ്രെണ്ട്ഷിപ്പിന്റെ അപ്പുറം എനിക്ക് പോവാൻ പറ്റുമെന്ന് ഉറപ്പില്ലായിരുന്നു…. ” ഒന്ന് നിർത്തി അവളെന്റെ മുഖത്തേക്ക് നോക്കി..
ഞാൻ അവളുടെ പറച്ചിൽ ഒരു നോ യിലേക്കാണോ പോവുന്നത് എന്ന ടെൻഷനിൽ ഗൗരിയുടെ മുഖത്തേക്ക് ഉറ്റുനോക്കി ഇരിക്കുകയാണ്..
” ഹരി എന്റെ നല്ലൊരു ഫ്രണ്ട് ആണ്.. അല്ല, എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. ഞാൻ ഹരിയോട് സംസാരിച്ച അത്രക്ക് ഓപ്പൺ ആയിട്ട് ആരോടും സംസാരിച്ചിട്ടില്ല, കൂടെ ഉള്ള ഗേൾസിനോട് പോലും.. ഞാനന്ന് സങ്കടപ്പെട്ട് ഇരുന്നപ്പോൾ എന്റെ സങ്കടം മുഖത്തു നോക്കി വായിച്ചെടുത്ത ആളാണ്.. എന്നെ ആ സങ്കടത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച ആളാണ്.. എന്നെ നന്നായിട്ട് മനസിലാക്കിയ ഒരാൾ.. അന്ന് ഹരി എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ എനിക്ക് പേടിയും ദേഷ്യവും ഒന്നുമല്ല തോന്നിയത്.. സന്തോഷം ആണ്.. വേറെ പലരും ഇതിനിടക്ക് പ്രൊപ്പോസ് ചെയ്തപ്പോഴും ഞാൻ അപ്പോൾ തന്നെ നോ പറഞ്ഞിട്ടുള്ളൂ.. പക്ഷെ എന്തോ..ഹരിയോട് എനിക്കത് പറയാൻ പറ്റാത്ത പോലെ ആയിരുന്നു…
പക്ഷെ ഇന്നത്തെ ഈ ദിവസം വരുമെന്ന് എനിക്ക് അറിയാമായിരിന്നു.. ഇന്നിതിന്റെ ഒരു ഉത്തരം പറയാൻ വേണ്ടിത്തന്നെയാ ഞാൻ ഇവിടെ എക്സാം സെന്റർ കൊടുത്തു ഇങ്ങോട്ട് വന്നത്… ഞാൻ ഒരുപാട് ദിവസം ആലോചിച്ചു, കുറെ അധികം ചിന്തിച്ചെടുത്ത ഉത്തരം ആണ്.. എന്റെ ഉത്തരമെന്തായാലും അത് നമ്മുടെ ഫ്രെണ്ട്ഷിപ്പിനെ ബാധിക്കരുത്… “, അവൾ എന്റെ നേരെ കൈനീട്ടി പ്രോമിസ് ചെയ്യാൻ ആയി.. ആദ്യമായാണ് ഗൗരി, ഹരി എന്ന് വിളിക്കുന്നത്..ഇന്ന് വരെ എന്റെ പേര് വിളിച്ചിട്ടില്ല..
പറയാതെ തന്നെ അവൾ പറയാൻ പോവുന്ന മറുപടി എനിക്ക് മനസ്സിലായി.. യാന്ത്രികമായി ഞാനും കൈ അവളുടെ നേരെ നീട്ടി..കൈയെല്ലാം തണുത്തിട്ടുണ്ട്…
” എനിക്ക് പറയാനുള്ളത് ഒരു NO ആണ്.. ഹരി നല്ല ആളാ..എനിക്ക് ഭയങ്കര ഇഷ്ടവും ആണ്, പക്ഷെ… എനിക്ക് ഹരിയെ അങ്ങനെ കാണാൻ പറ്റില്ല.. സോറി.. ” അവൾ എണീറ്റ് ബാഗ് എടുത്ത് ട്രെയിനിലേക്ക് കേറി..
ട്രെയിൻ മുന്നോട്ട് പോയതൊന്നും ഞാൻ അറിഞ്ഞില്ല.. ഞാൻ അവിടെ തന്നെ കുറച്ചുനേരം ഇരുന്നു.. ശ്രീയുടെ ഫോൺ ആണ് ഉണർത്തിയത്…
” ചേച്ചി പോയില്ലേ.. വേഗം വാ ഇങ്ങോട്ട്, എനിക്ക് ബോറടിക്കുന്നു.. ”
വരുന്നെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു..
ശ്രീയുടെ റൂമിലെത്തി. ഞാൻ ഐസ് ക്രീം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചാവും അകത്തേക്ക് കേറിയ പാടെ എന്നെ പ്രതീക്ഷയോടെ നോക്കി.. എന്നാൽ എന്റെ മുഖം കണ്ടാവും, എന്താ എന്ന് ചോദിച്ചു..
അടുത്തുള്ള ചെയറിൽ ഇരുന്നുകൊണ്ട് അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request