ഹരിചരിതം 4 [Aadhi] [Climax] 1145

” അങ്ങനെ പറഞ്ഞോ..എന്നാ നീ കഴിക്കണ്ട… ” ഞാൻ പ്ളേറ്റ് എടുത്ത് മാറ്റി..

പാവത്തിന്റെ മുഖം മാറി സങ്കടം വരാൻ ആയി..

” എന്താ ഇത്.. പാവം, കഴിച്ചോട്ടെ… “, ഗൗരി എന്നോടായി പറഞ്ഞു..

ശ്രീ മുഖം വീർപ്പിച്ചു എന്നെ നോക്കി.. നല്ല രസമുണ്ട് കാണാൻ.. തലയിലെ ബാൻഡേജ് എല്ലാം എടുത്തിട്ടുണ്ട്, നെറ്റിയിലും തലയുടെ ഒരു സൈഡിലും ആയി മുറിവുണ്ട്..അത് മരുന്ന് വെച്ച് ഒരു കെട്ടിയതാണ്.. കുളിച്ചിട്ടൊക്കെ എത്രയോ ദിവസം ആയിട്ടുണ്ട്.. ദിവസവും ആന്റി മുടിയൊക്കെ നനഞ്ഞ തുണി മുക്കി തുടച്ചുകൊടുക്കാറുണ്ട്..

അവളുടെ പ്ളേറ്റിലെ ചിക്കൻ പീസിൽ നിന്നും എല്ലെല്ലാം മാറ്റി വെച്ച് അവൾക്ക് കൊടുത്തു.. ഒരു ചിരിയോടെ കയ്യിൽ നിന്നും വാങ്ങി കഴിക്കാൻ തുടങ്ങി..

ഭക്ഷണം എല്ലാം കഴിഞ്ഞു ഞങ്ങൾ ഇരുന്നു ഓരോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.. ഞാൻ ബെഡിൽ ഇരുന്നു ഒരു ഓറഞ്ച് പൊളിച്ചു അവൾക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്.. ഗൗരിക്ക് രാത്രി 7 മണിക്കാണ് ട്രെയിൻ..

കുറെ നേരം ഇരുന്നപ്പോൾ ഗൗരി ഇവിടെ ഒന്നും കണ്ടിട്ടില്ലലോ, ഒന്ന് കറങ്ങിയിട്ട് വാ എന്ന് പറഞ്ഞു ഞങ്ങളെ എഴുന്നേൽപ്പിച്ചു.. പോവാൻ തീരെ താൽപര്യം ഇല്ല, പക്ഷെ ഗൗരി ആയത് കൊണ്ടും, ശ്രീ പറഞ്ഞത് കൊണ്ടും ഞാൻ ഓക്കേ പറഞ്ഞു.. ഇറങ്ങുമ്പോൾ അവളുടെ ഹെഡ്‍സെറ്റും ലാപ്‌ടോപ്പും എടുത്തു ദൂരേക്ക് മാറ്റി വെച്ച്, വീട്ടിലെ വൈഫൈ കൂടി ഓഫ് ചെയ്തു. എന്നിട്ട് ഒരു ബുക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു.. അല്ലെങ്കിൽ ഇരുന്ന് എന്തെങ്കിലും കണ്ടുകൊണ്ടിരിക്കും.. രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാൽ എക്സാം ആണ്..

ഗൗരി ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുന്നുണ്ട്…ഇറങ്ങാൻ നേരം തിരിച്ചു വരുമ്പോൾ ഐസ് ക്രീം വാങ്ങിച്ചുകൊണ്ട് വരുമോ എന്ന് ചോദിച്ചു.. സാധാരണ അവൾ അങ്ങനെ ഒന്നും ചോദിക്കാത്തത് ആണ്..അങ്ങോട്ട് എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ തന്നെ വേണ്ട എന്നേ പറയൂ.. നിനക്ക് ഒന്നും വാങ്ങിത്തരില്ല, ഇതൊക്കെ മാറട്ടെ എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി..

* * * * * * * *

കുറച്ചു നേരം അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്നു മ്യൂസിയത്തിൽ പോയി ഇരുന്നു.. കുറെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.. ഒരിക്കലും ചോദിക്കില്ല എന്ന് വിചാരിച്ച എന്റെ ഉത്തരം കിട്ടാത്ത ചോദ്യം ഞാൻ വീണ്ടും ചോദിച്ചു ഗൗരിയോട്..

” ഞാൻ അത് പറയാൻ തന്നെയാ വന്നത്.. പറയാം..ഇനിയും സമയം ഉണ്ടല്ലോ ” അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..

എനിക്ക് സന്തോഷമായി.. അങ്ങനെ ഗൗരിയെന്നോട് അവളുടെ ഇഷ്ടം തുറന്നു പറയാൻ പോവുന്നു..  ദൂരെ ഒരു ഐസ് ക്രീം വണ്ടി കിടക്കുന്നുണ്ട്.. ഞാൻ പോയി രണ്ടു ബട്ടർ സ്‌കോച്ച് കോൺ വാങ്ങിക്കൊണ്ട് വന്നു.

” എനിക്ക് ചോക്ലേറ്റ് ആയിരുന്നു ഇഷ്ടം “, എന്റെ കയ്യിൽ നിന്നും ഐസ്‌ക്രീം വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു..

” എനിക്കറിയില്ലല്ലോ..നിന്റെ റിപ്ലൈ കിട്ടട്ടെ, അത് കഴിഞ്ഞു നിനക്ക് ഇഷ്ടമുള്ളത് ഞാൻ വാങ്ങിത്തരാം… ” ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു..

” ശ്രീക്ക് ഇഷ്ടം ഇതായിരിക്കുമല്ലേ?? ”

” മ്.. അതെ.. അങ്ങനെ ആണ് എനിക്കിത് ഇഷ്ടമായത്.. സാധാരണ പെൺകുട്ടികൾക്ക് ഇഷ്ടം ഉള്ളതൊന്നും ആ പെണ്ണിന് പറ്റില്ല.. വല്ലാത്തൊരു സാധനം ആണ് അത്.. ” ഞാൻ ചിരിയോടെ പറഞ്ഞു..

* * * * * * * *

രാത്രി റെയിൽവേ സ്റ്റേഷനിൽ ഒരേ ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ… 

93 Comments

  1. ♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
    നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️

  2. Vaayikan vaykiyatil kshama chodikunnu
    Super aayitund

  3. ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????

  4. മാലാഖയെ പ്രണയിച്ചവൻ

    ഒറ്റയിരുപ്പിന്‌ വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.

  5. മാലാഖയെ പ്രണയിച്ചവൻ

    Kollaam adipoli kadha othiri ishtaayi ❤️

  6. തൃലോക്

    Amazing story❤️❤️ JO

  7. Ithupoolethe stories suggest chyuo

  8. ❤️?

  9. വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?

    1. ????

  10. Dear Adhi

    കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

  11. Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️

  12. ❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️

  13. സ്ലീവാച്ചൻ

    ആദി ബ്രോ.
    ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി

  14. Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️

    -Menon Kutty

    1. ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
      എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
      സ്നേഹം???❤️

      1. Next story appo varum
        Time undakki azuthan sramikkamo
        it’s a request

Comments are closed.