ഹരിചരിതം 4 [Aadhi] [Climax] 1145

പ്രോജക്റ്റ് അസിസ്റ്റന്റ് ആയി ജോയിൻ ചെയ്തു.. കുറച്ചു ഡിസൈൻ പാർട്ട് ഒക്കെ ഉള്ളത് കോളേജിലെ ഒരു ഹൈ പെർഫോമൻസ് കമ്പ്യൂട്ടർ ഉണ്ട്, അതിൽ മാത്രമേ ചെയ്യാൻ പറ്റൂ.. അതൊഴികെ ബാക്കി എല്ലാം വേണമെങ്കിൽ വീട്ടിൽ ഇരുന്നു ചെയ്തു അശോകൻ സാറിനെ ഇടക്ക് കൊണ്ടുപോയി കാണിച്ചാൽ മതി എന്ന് പറഞ്ഞു.. അത് നല്ലൊരു കാര്യം ആയിരുന്നു.. ഞാൻ വീണ്ടും ശ്രീയോടൊത്തു അവളുടെ റൂമിൽ തന്നെ ഇരിക്കാൻ തുടങ്ങി, പ്രൊജക്റ്റിലെ ചില പാർട്ട് ഒക്കെ അവളും അവളുടെ ലാപ്പിൽ ചെയ്യാൻ തുടങ്ങി..ബാക്കി ഉള്ള സമയം അവൾ ഗേറ്റ് എക്‌സാമിന്‌ പഠിക്കാൻ തുടങ്ങി.. ഞാനും അവളുടെ കൂടെ ഒരു കമ്പനിക്ക് ഇരുന്നു.. രണ്ടു പേരും കൂടി ഇരുന്നു പഠിക്കുമ്പോൾ വലിയ ബുദ്ധിമുട്ടില്ല..പതിയെ പതിയെ ഞങ്ങൾ പഴയ ചോദ്യപ്പേപ്പർ ഒക്കെ സോൾവ് ചെയ്യാൻ തുടങ്ങി.. ചില കാര്യങ്ങൾ ഒക്കെ ഇത്ര എളുപ്പം ആയിരുന്നോ എന്ന് തോന്നി.. പണ്ട് ഞാൻ എഴുതിയപ്പോൾ ഇതൊക്കെ കാണുമ്പോൾ തന്നെ പേജ് മറിച്ചു പോവുന്നതായിരുന്നു പതിവ്..

ഗൗരിയോട് സംസാരിക്കുന്നുണ്ട് ഇടക്കൊക്കെ..കുറേക്കാലം ആയി ശ്രീയുടെ കാര്യങ്ങൾ ഒക്കെ ആയി തിരക്കിൽ ആയിരുന്നത് കൊണ്ട് എനിക്ക് കൂടുതൽ ശ്രീയുടെ വിശേഷങ്ങൾ മാത്രമേ പറയാനുള്ളൂ…. അവൾ പക്ഷെ കാര്യമായിട്ട് അവളുടെ കരിയർ പ്ലാനും പഠിക്കുന്നതിന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു..ഒരു ദിവസം എന്തോ ഒരു എക്‌സാമിന്‌ വേണ്ടി അവൾ തിരുവനന്തപുരത്തേക്ക് വന്നു. എക്സാം കഴിഞ്ഞു എന്നെ വിളിച്ചപ്പോൾ ഞാൻ കാറെടുത്തു അവളെ പിക്ക് ചെയ്തു..

” എനിക്ക് നല്ല വിശപ്പ് ഉണ്ട്, രാവിലെ ലേറ്റ് ആവേണ്ടെന്നു വിചാരിച്ചു ഒന്നും കഴിക്കാതെ കേറിയതാ…”

” ഇപ്പൊ കഴിക്കണോ?? അതോ വീട്ടിൽ എത്തിയിട്ട് മതിയോ?? ”

” ഇപ്പൊ കഴിക്കായിരുന്നു… ”

നല്ലൊരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങി.. സത്യം പറഞ്ഞാൽ വിശപ്പൊന്നുമില്ല..

” ഗൗരി..നമുക്ക് പാർസൽ വാങ്ങാം, പത്തു മിനുട്ട് കൊണ്ട് വീട്ടിലെത്തും, അവിടുന്ന് കഴിക്കാം…”, കേറാൻ തുടങ്ങിയപ്പോൾ അവളോട് പറഞ്ഞു ഞാൻ മൂന്നു പേർക്കുള്ള ഫുഡ് പാർസൽ വാങ്ങിച്ചു.. ആന്റി ഹോട്ടലിൽ നിന്നുള്ള ഫുഡ് അങ്ങനെ കഴിക്കാറില്ല.. ശ്രീ ആണെങ്കിൽ ഇതൊക്കെ കഴിച്ചിട്ട് എത്ര കാലം ആയി..

വീട്ടിലെത്തി ആന്റിക്ക് ഗൗരിയെ പരിചയപ്പെടുത്തിക്കൊടുത്തു ശ്രീയുടെ റൂമിലേക്ക് കേറി.. ഏതോ ഒരു സിനിമ കണ്ടുകൊണ്ട് കട്ടിലിൽ ചാരി ഇരിക്കുകയാണ്…

” ഒരക്ഷരം പഠിക്കണ്ട… ഏത് നേരവും സിനിമ കണ്ടിരുന്നോ..” പറഞ്ഞിട്ട് അവളുടെ ചെവിയിൽ നിന്നും ഹെഡ്‌സെറ്റ്‌ വലിച്ചെടുത്തു..

ഒരു ദേഷ്യത്തോടെ എന്നെ ഒന്നു നോക്കിയപ്പോൾ ആണ് കൂടെ കേറി വരുന്ന ഗൗരിയെ കണ്ടത്…

” ഗൗരി..ഇതാണെന്റെ ശ്രീ.. ശ്രീ, ഇത് ഗൗരി “, ഞാൻ രണ്ടുപേരെയും പരിചയപ്പെടുത്തി..

ഗൗരി ശ്രീയുടെ അടുത്തായി ഒരു ചെയറിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി.

ആ സമയം കൊണ്ട് താഴെ പോയി പ്ളേറ്റ് എല്ലാം എടുത്ത് പാർസൽ പൊട്ടിച്ചു ഞാൻ രണ്ടുപേർക്കും കൊടുത്തു…ശ്രീയുടെ മുന്നിൽ ഒരു ലാപ്ടോപ്പ് സ്റ്റാൻഡ് ഉണ്ട് ബെഡിൽ വെക്കുന്ന ടൈപ്പ്.., അതിൽ വെച്ചാണ് ഭക്ഷണം കഴിക്കാറ്.. ആരും വാരിക്കൊടുക്കുന്നതൊന്നും അവൾക്ക് ഇഷ്ടമല്ല..

” ബിരിയാണി ആണോ?? ഞാൻ വിചാരിച്ചതേ ഉള്ളൂ ഇന്ന്.. അമ്മയോട് പറഞ്ഞപ്പോൾ കുറച്ചുദിവസം കൂടി കഴിയട്ടെ, വല്ലാതെ ചവച്ചരക്കാൻ ഉള്ളതൊന്നും വേണ്ട എന്ന് പറഞ്ഞു.. “, പ്ളേറ്റിൽ നിന്ന് ഒരു ചിക്കൻകഷ്‌ണം പൊട്ടിച്ചുകൊണ്ട് ശ്രീ പറഞ്ഞു..

93 Comments

  1. ♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
    നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️

  2. Vaayikan vaykiyatil kshama chodikunnu
    Super aayitund

  3. ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????

  4. മാലാഖയെ പ്രണയിച്ചവൻ

    ഒറ്റയിരുപ്പിന്‌ വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.

  5. മാലാഖയെ പ്രണയിച്ചവൻ

    Kollaam adipoli kadha othiri ishtaayi ❤️

  6. തൃലോക്

    Amazing story❤️❤️ JO

  7. Ithupoolethe stories suggest chyuo

  8. ❤️?

  9. വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?

    1. ????

  10. Dear Adhi

    കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

  11. Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️

  12. ❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️

  13. സ്ലീവാച്ചൻ

    ആദി ബ്രോ.
    ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി

  14. Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️

    -Menon Kutty

    1. ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
      എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
      സ്നേഹം???❤️

      1. Next story appo varum
        Time undakki azuthan sramikkamo
        it’s a request

Comments are closed.