എയർപോർട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്, രാത്രി എത്തുമെന്ന് പറഞ്ഞു..
എനിക്കും ആന്റിക്കും വേണ്ടി അഭിയുടെ ജൂനിയേഴ്സ് വന്നു ഒരു റൂം റെഡി ആക്കിത്തന്നു, നിർബന്ധിച്ചു ഞങ്ങളെ അവിടെ കൊണ്ടിരുത്തി.. കരഞ്ഞുകൊണ്ടിരിക്കുന്ന ആന്റിയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ അവിടെ ഇരുന്നു..
രാത്രി രണ്ടുമണി ആയപ്പോൾ അഭിയും വരുണും എത്തി.. വരുൺ ഡ്യൂട്ടി ഡോക്റ്ററെ പോയിക്കണ്ടു വിവരങ്ങൾ അന്വേഷിച്ചു.. സെഡേഷനിൽ ആണ്, ബോധം വരുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞു..എങ്കിലും വരുണും അഭിയും അവളെ ICU വിൽ കേറിക്കണ്ടു..
രാവിലെ ആയപ്പോൾ ശ്രീയെ കേറിക്കണ്ടു.. അമ്മയും അച്ഛനും എത്തിയിരുന്നു.. അങ്കിൾ ഉച്ചക്കെത്തും..
ബോധം വന്നെങ്കിലും അവൾക്ക് ഒന്നും സംസാരിക്കാൻ വയ്യായിരുന്നു.. ബാൻഡേജിൽ പൊതിഞ്ഞ അവളുടെ കുഞ്ഞു മുഖത്തു കഠിനമായ വേദന നിഴലിക്കുന്നുണ്ടായിരുന്നു..
രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക് മാറ്റി.. ഇനി പേടിക്കാൻ ഒന്നുമില്ല, നേഴ്സിങ് കെയർ മാത്രം മതിയെന്ന് അറിയിച്ചു… എന്നാലും ഇൻഫെക്ഷനു സാധ്യത ഉള്ളതിനാൽ ഹോസ്പിറ്റലിൽ തന്നെ തുടർന്നു.. സംസാരിക്കാൻ ഒന്നും ആയിട്ടില്ലെങ്കിലും അവൾ ചിരിച്ചുകൊണ്ട് പറയുന്നതെല്ലാം കേട്ടിരുന്നു..
അഭിയുടെ ബാച്ച് മേറ്റ് ഷംനയും അവരുടെ അമ്മയും സിറ്റിയിലെ ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്.. ഗവൺമെൻറ് ഹോസ്പിറ്റലിനേക്കാൾ കൂടുതൽ സൗകര്യം അതാണല്ലോ എന്ന് കരുതി ശ്രീയെ അങ്ങോട്ട് മാറ്റി..
എയർ കണ്ടീഷൻ ചെയ്ത വിശാലമായ റൂം ആണ്..രോഗിക്ക് കിടക്കാനുള്ള അഡ്ജസ്റ്റബിൾ ബെഡ് കൂടാതെ ബെസ്റ്റാൻഡർക്കുള്ള ഒരു ബെഡ് കൂടി ഉണ്ട്.. ഞാൻ കുളിക്കാനും ഡ്രസ്സ് മാറാനും വീട്ടിൽ പോവുന്നതൊഴികെ മുഴുവൻ സമയവും അവളോട് കൂടെ ഇരുന്നു..
ഒരു ദിവസം രാവിലെ ശ്രീക്കുള്ള ഇൻജെക്ഷൻ എടുക്കാൻ വന്ന ഗീത സിസ്റ്റർ ആണ് അവളുടെ ബെഡിലേക്ക് തല വെച്ച് കസേരയിൽ ഇരിക്കുന്ന എന്നെ തട്ടിവിളിച്ചത്…
” കൂട്ടിരിക്കാൻ വന്നിട്ട് കിടന്നുറങ്ങുന്നോ ?? “, ഒരു ചിരിയോടെ തലയുയർത്തി നോക്കി.. ശ്രീ ഉണർന്നു കിടക്കുന്നുണ്ട്, ക്യാൻഡുല ഇട്ട കൈകൊണ്ട് എന്റെ തലയിലൂടെ കയ്യോടിക്കുകയാണ്…
ശ്രീയെ പ്രത്യേകം ശ്രദ്ധിക്കാൻ വേണ്ടി ഷംന ഡോക്റ്റർ ഏർപ്പാടാക്കിയതാണ് ഗീത സിസ്റ്ററെ.. ഡ്യൂട്ടി ഇല്ലെങ്കിൽ പോലും ഇടക്കിടക്ക് വന്നു അന്വേഷിക്കും..
” അല്ല..സിസ്റ്ററെ, ഇവളിനി എണീറ്റ് നടന്നില്ലെങ്കിൽ കാലു മുറിക്കേണ്ടി വരുമോ ?? ” ഞാൻ അവളെ നോക്കി സിസ്റ്ററോട് ചോദിച്ചു..
” കാലു മുറിക്കാനോ.. ?? എന്തിനു?? ” ഒരു സംശയത്തോടെ എന്നെ ഒന്ന് നോക്കിയതിനു ശേഷം അവർ ചോദിച്ചു.
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണെന്ന് മനസിലാക്കി സിസ്റ്റർ പറഞ്ഞു, ” ഒരു ക്യാൻഡുല കുത്തുമ്പോ ഉള്ള ശ്രീക്കുട്ടീടെ വേദന കാണാൻ വയ്യാതെ റൂമിനു പുറത്തു ഇറങ്ങിപ്പോയ ആളാണ് കാലു മുറിക്കുന്നതിനെപ്പറ്റി പറയുന്നത്.. ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിച്ചോ ” അവളുടെ കയ്യിൽ മരുന്നു ഇൻജെക്ട് ചെയ്തു സിസ്റ്റർ പോയി..
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request