ഹരിചരിതം 4 [Aadhi] [Climax] 1145

ഈശ്വരാ.. ശ്രീ ആണോ?? ” ചേട്ടാ.. ഒരു മിനിറ്റ്.. ഞാനിപ്പോ വിളിക്കാം… ”

ഫോൺ എടുത്തു ശ്രീയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു…

അപ്പുറത്തു ഫോണെടുത്തു…

” ഹലോ.. ശ്രീ.. ”

” സാറേ.. സാറിന്റെ പെങ്ങൾക്ക് ഒരു വണ്ടി തട്ടി..ഇപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് പോവുന്ന വഴിയാ..ഒന്ന് വേഗം വരാവോ?? ” നേരത്തെ കേട്ട അതെ സ്വരം…

” ചേട്ടാ..നേരത്തെ വിളിച്ച ആളുതന്നെ ആണ്.. എന്താ പറ്റിയത് അവൾക്ക്?? എങ്ങോട്ടാ കൊണ്ടുപോവുന്നത്?? “, വേവലാതിയോടെ ഞാൻ തിരക്കി.

‘ മെഡിക്കൽ കോളേജിലേക്ക് ആണെന്ന് പറ ചേട്ടാ… ‘ അപ്പുറത്തുനിന്നും ആരോ പറയുന്ന ശബ്ദം കേട്ടു…

” ഞാനിപ്പോ വരാം.. “, ഫോൺ കട്ട് ചെയ്തു തിരിഞ്ഞപ്പോഴേക്കും എന്റെ പരിഭ്രമം നിറഞ്ഞ സംസാരം കേട്ടിട്ടാവും, വിശാൽ അടുത്തേക്ക് വന്നു…

” എന്താടാ.. എന്താ?? ”

” എടാ..എന്നെ ഒന്ന് മെഡിക്കൽ കോളേജിലാക്ക്.. ശ്രീക്ക് എന്തോ പറ്റിയിട്ടുണ്ട്… ” ഒരു കരച്ചിലോടെ അവന്റെ തോളിലേക്ക് വീണു..

ഞങ്ങൾ എത്തിയപ്പോഴേക്കും അവളെ ICU വിലേക്ക് മാറ്റിയിരുന്നു. വരുന്ന വഴിക്ക് തന്നെ വിശാൽ ആതിരയെ വിളിച്ചും ആന്റിയെ വിളിച്ചും ഒക്കെ കാര്യങ്ങൾ പറഞ്ഞിരുന്നു.. കുറച്ചു കഴിഞ്ഞപ്പോഴേക്കും അഭി കരഞ്ഞുകൊണ്ട് ഫോൺ വിളിച്ചു…

” ഡാ.. എന്താടാ.. അവക്കെന്താ ഉണ്ടായേ?? ”

” അറിയില്ലെടീ.. ഞാൻ എത്തുന്നതെ ഉള്ളൂ..നീ അവിടെ ഉള്ള ആരെ എങ്കിലും വിളിച്ചു പറയ്… ” ഞാൻ കരഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു…

അഭി വിളിച്ചുപറഞ്ഞത് കൊണ്ടാവും, ഞങ്ങൾ എത്തുന്നതിനു മുമ്പ് തന്നെ അവളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റിയിരുന്നു.. ബസ് കാത്തുനിന്നപ്പോൾ ഓവർ സ്പീഡിൽ വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ചതാണ് അവളെ.. തല ഇടിച്ചു വീണതുകൊണ്ട് അധികം സാരമില്ലെങ്കിലും അത്യാവശ്യം നല്ലൊരു മുറിവുണ്ട്, ചെറിയൊരു ഓപ്പറേഷൻ വേണ്ടി വരും എന്നൊക്കെ പറഞ്ഞു എന്റെ കയ്യിൽ നിന്നും കുറെ ഫോം ഒക്കെ ഒപ്പിട്ടു വാങ്ങിച്ചുകൊണ്ട് പോയി..ഞാൻ OT യുടെ മുന്നിൽ തലക്ക് കൈകൊടുത്തു കരഞ്ഞുകൊണ്ടിരുന്നു… ആതിരയും വിശാലും ഒക്കെ കൂടെ ഇരുന്നു ആശ്വസിപ്പിക്കുന്നുണ്ട്.. കുറച്ചുകഴിഞ്ഞപ്പോഴേക്കും ആന്റി എത്തി.. ആന്റിയെ സമാധാനിപ്പിക്കാൻ ഞാൻ സ്ട്രോങ്ങ് ആയി നിൽക്കണമെന്ന് മനസ്സിലാക്കി ഞാൻ എന്റെ സങ്കടം അമർത്തിപ്പിടിച്ചു…

കുറച്ചുകഴിഞ്ഞു ഡോക്റ്ററുടെ റൂമിൽ ഇരിക്കുമ്പോൾ ആന്റി ഉണ്ടായിരുന്നു കൂടെ…

” അഭിരാമിയുടെ സിസ്റ്റർ ആണല്ലേ.. ?? പേടിക്കാൻ ഒന്നുമില്ല, ചെറിയൊരു ഇഞ്ചുറി ആയിരുന്നു.. ഷി ഈസ് ഒകെ നൗ.. പിന്നെ കൈക്കും കാലിനും ഫ്രാക്ച്ചർ ഉണ്ട്.. കുറച്ചുകാലം ബെഡ്‌റെസ്റ്റ് വേണം.. അത്രയേ ഉള്ളൂ… ഇന്നിപ്പോൾ ICU വിൽ കിടക്കട്ടെ.. നിങ്ങൾ പേടിക്കുകയൊന്നും വേണ്ട..ഒബ്സർവേഷന് വേണ്ടി ആണ്.. ”

ഡോക്ടറുടെ വാക്കുകൾ ആശ്വാസം ഉള്ളതായിരുന്നു.. അവരെ സംബന്ധിച്ച് ചെറിയ ഇഞ്ചുറിയും ഓപ്പറേഷനും ഒന്നും വലിയ കാര്യം അല്ലായിരിക്കും, പക്ഷെ നമുക്ക് അങ്ങനെ അല്ലല്ലോ…

ഫോൺ എടുത്ത് അഭിയെ വിളിച്ചു.. വരുൺ ആണ് ഫോൺ എടുത്തത്.. അവരെ ആദ്യം തന്നെ വിളിച്ചു കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.. രണ്ടു പേരും

93 Comments

  1. ♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
    നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️

  2. Vaayikan vaykiyatil kshama chodikunnu
    Super aayitund

  3. ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????

  4. മാലാഖയെ പ്രണയിച്ചവൻ

    ഒറ്റയിരുപ്പിന്‌ വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.

  5. മാലാഖയെ പ്രണയിച്ചവൻ

    Kollaam adipoli kadha othiri ishtaayi ❤️

  6. തൃലോക്

    Amazing story❤️❤️ JO

  7. Ithupoolethe stories suggest chyuo

  8. ❤️?

  9. വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?

    1. ????

  10. Dear Adhi

    കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു

    വിത് ലൗ

    കണ്ണൻ

  11. Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️

  12. ❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️

  13. സ്ലീവാച്ചൻ

    ആദി ബ്രോ.
    ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി

  14. Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️

    -Menon Kutty

    1. ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
      എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
      സ്നേഹം???❤️

      1. Next story appo varum
        Time undakki azuthan sramikkamo
        it’s a request

Comments are closed.