ഉള്ളത്?? നേരാം വണ്ണം ഒരു സർക്യൂട്ട് നോക്കി വരയ്ക്കാൻ അറിയാത്ത താൻ ഒരു പുതിയ സർക്യൂട്ട് ഡിസൈൻ ചെയ്തു, വരച്ചു അതിൽ ഒരു തീസിസ് ചെയ്തില്ലേ… ?? ”
അതെ…പണ്ട് എന്തെങ്കിലും ചോദിച്ചാൽ അറിയില്ല എന്ന് തലയാട്ടി നിൽക്കുന്ന അവസ്ഥ എനിക്കില്ല, ഒരുവിധം എല്ലാ വിഷയങ്ങളെ കുറിച്ചുമുള്ള ഒരു ബോധം എനിക്കുണ്ടായിട്ടുണ്ട്..
” ആ കുട്ടി വീട്ടിൽ ഇരുന്നാൽ താൻ ഒന്നും ചെയ്യില്ല എന്നറിയാവുന്നത് കൊണ്ടാണ് ഞാൻ അവളെ പഠിപ്പിക്കാൻ നിർബന്ധിച്ചു പറഞ്ഞയച്ചത്..അല്ലങ്കിലും ഏതെങ്കിലും സോഫ്റ്റ് വെയർ കമ്പനിയിൽ കിടന്നു, പഠിച്ചതെല്ലാം മറക്കാൻ ഉള്ള ആളല്ല ആ കുട്ടി.. നല്ല വിവരം ഉള്ള കുട്ടിയാ.. അവളെ പോലുള്ളവരെ ആണ് ഈ നാടിനു ഒരു എഞ്ചിനീയർ ആയിട്ട് ആവശ്യം ”
അടുത്ത അറിവ്.. അപ്പോൾസാർ പറഞ്ഞിട്ടാണ് ശ്രീ കോച്ചിങിനും പഠിപ്പിക്കാനും ഒക്കെ പോയത്…
ഉടൽ മുഴുവൻ തരിച്ചു ഒരക്ഷരം മിണ്ടാതിരിക്കുന്ന എന്നെ നോക്കിയിട്ട് ആന്റി സാറിനോട് പറഞ്ഞു..
” മതി അശോകേട്ടാ.. അവനെല്ലാം മനസിലായി… അശോകേട്ടൻ അവനെ കൊണ്ട് ചെന്നാക്കിയെ…നേരം ഒരുപാടായി… ” ആന്റി മോളെ എടുത്തുകൊണ്ട് അകത്തേക്ക് പോയി..ഞാനും ബാഗ് എടുത്തു പുറത്തേക്കിറങ്ങി.. സാർ കാറിൽ കേറി മുറ്റത്തിട്ടു വണ്ടി തിരിക്കുന്നുണ്ട്…
പുറത്തേക്ക് വന്ന ആന്റിയെ നോക്കി ” വരട്ടെ ” എന്ന് പറഞ്ഞു…
” ഇനി വരുമ്പോൾ രണ്ടാളും കൂടി വരണം.. ഞാനും ഫോട്ടോ കണ്ടിട്ടേ ഉള്ളൂ.. മോന് വേണ്ടി അശോകേട്ടനെ എന്തൊക്കെ പറഞ്ഞെന്നോ ആ കുട്ടി .. പാവം സത്യം അറിഞ്ഞപ്പോൾ എത്ര പ്രാവശ്യം സോറി എന്നും പറഞ്ഞു അശോകേട്ടന്റെ പിറകെ നടന്നെന്നോ… അവസാനം ഇതൊന്നും മോനോട് പറയരുത് എന്ന് സത്യം ചെയ്യിപ്പിച്ചാണ് അശോകേട്ടൻ ആ കുട്ടിയെ വിട്ടത്..മോന് വേണ്ടി കുറെ കഷ്ടപ്പെട്ടിട്ടുണ്ട്…
പോയിട്ട് വാ.. നാളെ പ്രെസെന്റേഷൻ അല്ലേ, നന്നായിട്ട് ചെയ്യ്.. ടെൻഷൻ ഒന്നും ഇല്ലാതെ.. ” എന്റെ മുഖത്ത് മൃദുവായി തട്ടിക്കൊണ്ട് ആന്റി പറഞ്ഞു.
നിറഞ്ഞു വന്ന കണ്ണുകൾ ഒന്ന് അടച്ചുതുറന്നു ഞാൻ സാറിന്റെ കൂടെ കാറിൽ ചെന്ന് കേറി.. കോളേജ് എത്തുന്ന വരെ രണ്ടാളും ഒന്നും സംസാരിച്ചില്ല.. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.. എന്റെ ചുറ്റും എന്തൊക്കെ നടക്കുന്നു..അതൊന്നും തിരിച്ചറിയാൻ എനിക്ക് കഴിവില്ലാതായിപ്പോയോ?? ശ്രീക്ക് എന്നോടുള്ള സ്നേഹവും, അശോകൻ സാറിനു ഞങ്ങളോടുള്ള വാത്സല്യവും ഒന്നും തിരിച്ചറിയാൻ പറ്റാതായിപ്പോയി..
കോളേജിന് മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ആണ് യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നത്.. ഞാൻ ഒരുപാട് ബഹുമാനത്തോടെ, അതിലുപരി സ്നേഹത്തോടെ അശോകൻ സാറിനെ നോക്കി.
” തന്നോട് ഇതൊന്നും പറയണം എന്ന് വിചാരിച്ചതല്ല, പക്ഷെ താൻ ഇതറിയാതിരുന്നാൽ വീണ്ടും ഒരു ലക്ഷ്യബോധം ഇല്ലാതെ കളിചിരിയായി നടക്കും എന്ന് അനിത സഖാവ് പറഞ്ഞു.. പിന്നെ നാളെ താൻ പ്രെസെന്റേഷനു ഹാളിൽ കേറുമ്പോൾ എങ്കിലും എന്നെ ശപിക്കാതെ കേറണം എന്ന് എനിക്കും തോന്നി…” എന്റെ നേരെ നോക്കി പറഞ്ഞുകൊണ്ട് സാർ സെന്റർ ലോക്ക് അൺലോക്ക് ചെയ്തു.
ഞാൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി..സത്യം പറഞ്ഞാൽ അത്രയും കാലം സാറിനെ വെറുത്തതിനും ശപിച്ചതിനും ഒക്കെ ആ കാലിൽ വീണു മാപ്പ് ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു.. പക്ഷെ ഒന്നിനും കഴിയുന്നില്ല..
♥️♥️ഇനിയും എഴുതൂ കൂട്ടുകാരാ…..
നല്ല കഥകൾക്ക് കാത്തിരിക്കുന്നു.സ്നേഹത്തോടെ♥️♥️
Vaayikan vaykiyatil kshama chodikunnu
Super aayitund
ഇത് ഒരു ഹെവി ഡോസ് ഐറ്റം ആയി പോയി ഇത്രയും വേണ്ടാരുന്നു എന്തായാലും കിടിലൻ പ്രണയ സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്ട്ടായി ?????
Super
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.ഗൗരി ഒരു വിങ്ങൽ ആയി but ചേരേണ്ടവർ തന്നെ ചേർന്ന്.
Kollaam adipoli kadha othiri ishtaayi ❤️
Amazing story❤️❤️ JO
Ithupoolethe stories suggest chyuo
❤️?
വളരെ മനോഹരമായ പ്രണയ കഥ ആദി.. ഒഴുക്കോടെ വായിച്ച് തീർത്തു.. ഗൗരി എന്ന കഥാപാത്രം ഒരു നൊമ്പരമായി..ഒരിക്കലും ഹരിയെ കുറ്റപ്പെടുത്താൻ കഴിയില്ല.. ഇനിയും നല്ല രചനകൾ ഉണ്ടാകട്ടെ.. ആശംസകൾ ആദി?
????
Dear Adhi
കഥ പൗളിച്ചു ..ഞാൻ ഒറ്റ ഇരിപ്പിനാണ് മുഴുവൻ പാർട്ടും വായയിച്ചു തീർത്ത് ..ഒരുപാട് ഇഷ്ടമായി ..ശരിക്കും ഹരിക്ക് ഗൗരിയോട് ഉള്ളതിനേക്കാൾ സ്നേഹം ശ്രീയോട്ട് താനെ അല്ലെ ..അതു ഹരി മനസ്സിലാക്കാൻ വൈകിയത് അല്ലെ ..പിന്നെ ശ്രീ യുടെ സ്നേഹത്തിനു അതിരില്ലാത്ത കടൽ പോലെ അല്ലെ …അപ്പോൾ 100% അവർ തന്നെ അലെ ഒരുമിക്കേണ്ടത് …പിന്നെ അവസാനം ഗൗരിയെ കൊണ്ടു വന്നത് കുറച്ചു സെന്റി അയ്യിപോയയി.. എന്തായാലും കലക്കി …അടുത്ത കതക്കായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
???
Pand KK yil vayicha katha anu.. and one of my favs.. veendum vayikkan sadhichathil santhosham… Veendum puthiya srishttikal ayitt varu man❤️
❤️❤️❤️ nalloru story ayrnu bro..serikkum heart touching one? aathikareekamay parayanariyilla ennalum paraya..othiri ishtamay?✌️
ആദി ബ്രോ.
ഞാൻ ഈയടുത്താണ് ഇങ്ങനൊരു കഥ KK യിൽ വന്നിരുന്നു എന്നറിഞ്ഞത്. പുതിയ വായനക്കാർക്കായി ഇവിടെ ഇട്ടല്ലോ. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. ഹരിയും ശ്രീയും ഗൗരിയും അഭിയും എല്ലാം ഒരേ പൊളി
Adhi adipoli…??? kk il vayichathanu. Enkilum onnukoodi vayichu.eniyum ithupole manoharangalaya kathakal ezhuthuvan kazhiyatte… Oppam njangalkk vayikuvanum…♥️♥️♥️
-Menon Kutty
ആദ്യത്തെ കഥയാണ്?? അതിത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്??
എഴുത്തും വായനയും എല്ലാം ഒരുപാട് കുറവാണ് ഈയിടെയായി.. എന്നാലും തിരക്കുകളൊക്കെ ഒന്നൊതുങ്ങിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് ഇനിയും വരാം??
സ്നേഹം???❤️
???
Next story appo varum
Time undakki azuthan sramikkamo
it’s a request