ഹരേഃ ഇന്ദു 2 [ചാത്തൻ] 47

“അഞ്ജലി ഡോക്ടറിനെ ഞാൻ ഒന്നു കണ്ടിട്ടു വരാം.. എന്നിട്ട് നമുക്ക് കാന്റീനിലേക്ക് പോകാം.” അവൻ സ്വിച്ചിട്ട പോലെ പെട്ടെന്നു നിന്നു.

“ഇല്ല ഹരിയേട്ടാ ഡോക്ടറിന്റെ കൺസൾട്ടിംഗ് ടൈം  തീർന്നു. ഇനി നാളെ രാവിലെ വരൂ. അപ്പൊ നമുക്ക് കണ്ടു സംസാരിക്കാം. “അഞ്ജലി പ്രതീക്ഷയോടെ പറഞ്ഞു.

“എങ്കിൽ കാന്റീനിലേക്ക് പോകാം. “അവൻ അവളുടെ ഒപ്പം നടന്നു.

ക്യാന്റീനിലെത്തിയ അവർ അവിടെ കണ്ട മേശക്കു ചുറ്റും ആയി ഇരുന്നു. ഹരി കഴിക്കാനുള്ള ഫുഡ് ഓർഡർ ചെയ്തു. എന്നാൽ അഞ്ജലി ഒരു ചായ മാത്രമാണ് ആവശ്യപ്പെട്ടത്.

“അഞ്ജലി നിനക്കെന്താ എന്നോട് പറയാനുള്ളത്.? “ഫുഡിന് വേണ്ടി വെയിറ്റ് ചെയ്തു കൊണ്ടിരുന്ന ഹരി പെട്ടെന്ന് എന്തോ ഓർത്ത പോലെ ചോദിച്ചു.

” ഫുഡ് കഴിക്ക്  ഹരിയേട്ടാ എന്നിട്ട് ഞാൻ വിശദമായി പറയാം.. “അവൾ ഒരു ദീർഘനിശ്വാസം എടുത്തു പറഞ്ഞു.

പറയാൻ പോകുന്ന കാര്യം കേട്ടാൽ ഹരി ഏട്ടനു  ഫുഡ് പോലും ഇറങ്ങില്ല എന്ന് അവൾക്കറിയാം. അതുകൊണ്ടുതന്നെ ഹരി ഫുഡ് കഴിക്കുന്നത് വരെ അവൾ വെയിറ്റ് ചെയ്തു. എങ്കിലും പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ ഹരി എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു അവളിൽ ഒരു ഭയം ജനിച്ചു. ഹരി ഫുഡ് കഴിച്ചു കഴിയുന്നവരെ അവൾ സാവധാനം കാത്തിരുന്നു. ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞു കാന്റീനിൽ പൈസയും കൊടുത്തു അഞ്ജലിയെയും കൂട്ടി ആശുപത്രി പരിസരത്തുള്ള ഒരു ബിൽഡിംഗിന്റെ വരാന്തയിലൂടെ  നടക്കുമ്പോൾ അഞ്ജലി അവന്റെ കയ്യിൽ കോർത്ത് പിടിച്ചു. അത് അവൾക്ക് ഒരു ബലം നൽകി. ഹരി അഞ്ജലിയുടെ കരം ബലമായി പിടിച്ചു. ഒന്നുകൊണ്ടും പേടിക്കേണ്ട ഞാൻ കൂടെ തന്നെയുണ്ട് എന്ന അർത്ഥത്തിൽ  അവൻ ധൈര്യം നൽകി. അത് അവൾക്ക് ഒരുപാട് ആശ്വാസം നൽകി. പതിയെ അവൾ ഡോക്ടർ പറഞ്ഞ കാര്യം ഹരി ഏട്ടനോട് പറയാൻ തീരുമാനിച്ചു.  കാര്യം തുറന്നുപറയാൻ  ആഗ്രഹിച്ചെങ്കിലും വായിൽ നിന്നും ശബ്ദം വന്നില്ല. വാക്കുകളൊക്കെ എവിടെയോ തടഞ്ഞു നിൽക്കുന്ന പോലെ. അവൾ ചെറുതായി വിയർക്കാൻ തുടങ്ങി. നെറ്റിയിൽ നിന്നും ഊർന്നു വരുന്ന വിയർപ്പ് അവൾ കർച്ചീഫ് ഉപയോഗിച്ച് തുടച്ചുമാറ്റി. ഈ സമയം അഞ്ജലിക്ക് വന്ന മാറ്റം നിരീക്ഷിച്ചുകൊണ്ടിരിക്കുവായിരുന്നു ഹരി. അവൻ അവളോട് എന്തുപറ്റിയെന്ന് ഉദ്വേഗത്തോടെ ചോദിച്ചു. അവൻ അവളെ തനിക്ക് അഭിമുഖമായി പിടിച്ചുനിർത്തി. അവളുടെ കണ്ണുകളിൽ അവൻ നോക്കിനിന്നു. അവന്റെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ അവൾ താഴേക്ക് നോക്കി തല കുമ്പിട്ടു നിന്നു. പതിയെ അവൻ അവന്റെ കൈവിരലുകൾ അവളുടെ താടിയിൽ  പിടിച്ച് പതിയെ മുകളിലേക്ക് പൊന്തിച്ചു. അഞ്ജലി പറയുന്നത് എന്താണെന്ന് അറിയുവാൻ അവൻ കാതോർത്തു നിന്നു. പതിയെ മുഷ്ടി ചുരുട്ടി പിടിച്ച അവൾ ധൈര്യം സംഭരിച്ചു. ശേഷം അവൾ ഹരിയോട് പതിഞ്ഞ ശബ്ദത്തിൽ  പറഞ്ഞു

“ഹരിയേട്ടാ ഡോക്ടർ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു”

“എന്താ അഞ്ജലി ഡോക്ടർ എന്താ പറഞ്ഞേ? ”

“അത് ഹരിയേട്ടാ…”

“പറ അഞ്ജലി. എന്താണ് നിനക്ക് പറയാനുള്ളത്? ‘

“ഹരിയേട്ടാ അത്….. “പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിയുടെ ദേഹത്തേക്ക് ചാഞ്ഞു. അവന്റെ പുറകിലേക്ക് കൈകൾ കൊണ്ട് ബലമായി അവനെ കോർത്തുപിടിച്ച് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു. പെട്ടെന്ന് സ്വബോധത്തിലേക്ക്  വന്ന ഹരി അവളുടെ മുഖം പതിയെ അവന്റെ കൈകുമ്പിളിൽ കോരിയെടുത്തു. അഞ്ജലിയുടെ കണ്ണുകളിൽ നിന്നും ഊർന്നുവന്ന കണ്ണുനീർ ചാലു പോലെ കവിളിലൂടെ ഒഴുകി അവളുടെ മാറിലേക്ക് പറ്റിച്ചേർന്നു. ഹരി പതിയെ വിരലുകൾകൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു. കരച്ചിൽ ഒന്നടങ്ങിയ ശേഷം അവൾ ആ സത്യം അവനോടു പറയാൻ തുനിഞ്ഞു.

4 Comments

  1. Nannayitund …
    Keep writting ..
    Small chapter aayad kondulla cheriye problm maatrme njn kaanunollu …

    1. പ്രശ്നങ്ങൾ അടുത്ത പ്രാവശ്യം പരിഹരിക്കാം ട്ടോ.. സപ്പോർട്ടിന് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം…

  2. വായിക്കാൻ കുറച്ചു മാത്രം ഉള്ളത് പോലെ തോന്നി, വായിക്കുകയും ചെയ്തു എന്നാൽ മനസ്സിലേക്ക് എത്താനുള്ളത് ആയതും ഇല്ല, നന്നായി എഴുതി, അടുത്ത പാർട്ട് വേഗം എഴുതാൻ ആശംസകൾ…

    1. തീർച്ചയായും അടുത്ത തവണ പരിഹരിക്കാം ട്ടോ… ഒത്തിരി സ്നേഹം… സപ്പോർട്ടിന് നന്ദി…

Comments are closed.