ഹരേഃ ഇന്ദു 2 [ചാത്തൻ] 47

ആ കിടപ്പ് കണ്ടു ഹരിക്ക്  സഹിക്കാനായില്ല. അവൻ ഇന്ദു കിടക്കുന്ന ബെഡിലേക്ക് പാഞ്ഞു വന്നു. ചെറിയ മയക്കത്തിലാണ് അവൾ. എങ്കിലും ഒരു ചെറിയ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നു. എന്റെ പെണ്ണിനെ അപകടമൊന്നും ഉണ്ടാക്കാതെ തിരിച്ചു തന്നതിൽ അവൻ മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു. ചെറു പുഞ്ചിരിയോടെ അവൻ അവളുടെ ബെഡിൽ അവളുടെ ചാരെ ഇരുന്നു. പതിയെ അവളുടെ തിരുനെറ്റിയിൽ വിറയ്ക്കുന്ന അധരങ്ങളോടെ അവൻ ചുംബിച്ചു. മയക്കത്തിന്റെ  ആലസ്യം വിട്ടുണർന്ന ഇന്ദു തന്റെ മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ടു അവളുടെ മുഖം വിടർന്നു. അവൾ അവന്റെ കരങ്ങളിൽ മുറുകെ പിടിച്ചു. ഇന്ദുവിന്റെ കരങ്ങളിൽ വേദന ഏൽക്കാതിരിക്കാൻ അവൻ പാടു പെട്ടു.

“ഓടി പാഞ്ഞെത്തി അല്ലേ? “ചോദ്യ ഭാവേന ഇന്ദു ചോദിച്ചു.

“എന്റെ പെണ്ണിന്  എന്തേലും പറ്റിയെന്ന് അറിഞ്ഞാൽ ഞാൻ ഓടിയെത്തെണ്ടേ.? ” അവന്റെ വാക്കുകളിൽ വിഷമം തങ്ങിനിൽക്കുന്നതായി അവൾക്ക് തോന്നി.

“എനിക്ക് കുഴപ്പമൊന്നുമില്ല ഹരിയേട്ടാ. എന്റെ കൂടെ ഹരിയേട്ടൻ ഉണ്ടല്ലോ. പിന്നെ അച്ഛനും അഞ്ജലിയും ഒക്കെ ഉണ്ടല്ലോ. നിങ്ങൾ ആണല്ലോ എന്റെ ബലം.” ഹരിയെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവൾ മൊഴിഞ്ഞു.

“എന്തു പറ്റിയതാ നിനക്ക്..? എന്താ സംഭവിച്ചേ?”
അവൻ ശങ്കയോടെ ചോദിച്ചു.

“റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരു വശം മാത്രേ നോക്കിയുള്ളൂ. മറുവശത്തു നിന്നു  വന്ന വണ്ടി ഞാൻ കണ്ടില്ല. പെട്ടെന്നു അതു വന്നു എനിക്കിട്ടു ഇടിച്ചു. പിന്നെ എന്റെ ബോധം പോയി ഏട്ടാ.. കണ്ണു തുറന്നപ്പോൾ ഞാൻ ആശുപത്രിയിലാ..”  അവൾ കുസൃതിയോടെ പറഞ്ഞു ഒപ്പിച്ചു.

അതുകേട്ട ഹരിയുടെ നിയന്ത്രണം തെറ്റി. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. ഞരമ്പുകൾ വീർത്തുവന്നു. ഇന്ദുവിന്റെ മുഖത്തേക്ക് അവൻ ദേഷ്യത്തോടെ നോക്കി.

ഇതു കണ്ട ഇന്ദു പെട്ടെന്ന് ഞെട്ടി. അവൾ അവന്റെ കയ്യിൽ ബലമായി പിടിച്ചു

“എനിക്ക് ഒന്നൂല്ല ഏട്ടാ ഞാൻ ഓക്കേ ആന്നു. ”
അതുപറഞ്ഞു അവൾ പുഞ്ചിരിച്ചു

അതു കേട്ടപ്പോൾ ഹരിയുടെ ദേഷ്യം പതിയെ കുറയാൻ തുടങ്ങി. തന്റെ വീക്നെസ്സ് ആണ് അവളുടെ ചിരി. ആ ചിരിയുടെ മനോഹാരിത അവനിൽ ഒരു തരം ആനന്ദം നിറച്ചു. അവളുടെ ചുവന്നു തുടുത്ത അധരങ്ങളിൽ  അമർത്തി ചുംബിക്കുവാൻ അവൻ കൊതിച്ചു.പെട്ടെന്നു ഐ സി യു ആണെന്ന ബോധം അവനു വന്നു. അവൻ അവളെ നോക്കി ചിരിച്ചു.  എങ്കിലും ഹരി അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു. പതിയെ അവളുടെ തലയിലും കവിളിലും മൃദുവായി തലോടി. അവളുടെ കൈത്തണ്ടയിൽ മൃദുവായി ചുംബിച്ചു. ഹരിയുടെ സാന്നിധ്യം അവളിൽ കൂടുതൽ സന്തോഷം നിറച്ചു.ഒരു പൂച്ചകുഞ്ഞിനെന്ന പോലെ  അവളെ കൊഞ്ചിച്ചു. പതിയെ അവൻ ഐസിയുവിൽ നിന്നും പുറത്തേക്കിറങ്ങി. അവനെ കാത്ത് അഞ്ജലി ഐസിയുവിന്റെ  പുറത്തുതന്നെ നിൽപ്പുണ്ട്. അവളുടെ മുഖം ആകെ ശോക പൂർണമായിരുന്നു.  ഹരി അത് പെട്ടെന്ന് ശ്രദ്ധിച്ചു. എന്തുപറ്റിയെന്ന് ഹരി ചോദ്യ ഭാവേന കൈ കൊണ്ട്  ആംഗ്യം കാണിച്ചു.അവൾ ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണുകൾ അടച്ചു ചുമൽ കൂച്ചി.

“ഹരിയേട്ടാ എന്തെങ്കിലും കഴിച്ചോ? “പെട്ടെന്നവൾ എന്തോ ഓർത്ത പോലെ ചോദിച്ചു.

“ഇല്ല അഞ്ജലി , ഒന്നും കഴിച്ചിട്ടില്ല ഇന്ന് പട്ടിണിയാണ്”

“അതെന്താ ഒന്നും കഴിക്കാത്തെ? ”

“എന്റെ ഇന്ദു വയ്യാതെ കിടക്കുമ്പോൾ എനിക്ക് എങ്ങനെ ഇറങ്ങാനാ..? ”

“എങ്കിൽ നമുക്ക് കാന്റീനിലേക്ക് പോകാം. എനിക്ക് ഒരൂട്ടം പറയാനുണ്ട്.. “അവൾ അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് നടന്നു.

4 Comments

  1. Nannayitund …
    Keep writting ..
    Small chapter aayad kondulla cheriye problm maatrme njn kaanunollu …

    1. പ്രശ്നങ്ങൾ അടുത്ത പ്രാവശ്യം പരിഹരിക്കാം ട്ടോ.. സപ്പോർട്ടിന് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം…

  2. വായിക്കാൻ കുറച്ചു മാത്രം ഉള്ളത് പോലെ തോന്നി, വായിക്കുകയും ചെയ്തു എന്നാൽ മനസ്സിലേക്ക് എത്താനുള്ളത് ആയതും ഇല്ല, നന്നായി എഴുതി, അടുത്ത പാർട്ട് വേഗം എഴുതാൻ ആശംസകൾ…

    1. തീർച്ചയായും അടുത്ത തവണ പരിഹരിക്കാം ട്ടോ… ഒത്തിരി സ്നേഹം… സപ്പോർട്ടിന് നന്ദി…

Comments are closed.