“ഹരിയേട്ടൻ??? ”
ഇന്ദു ചോദ്യരൂപേണ അവളോട് ചോദിച്ചു
“ഓൺ the way ആണ്… വൈകിട്ട് എത്തും.”അവൾ നെടുവീർപ്പിട്ടു.
“പറയണ്ടായിരുന്നു ‘
“പറഞ്ഞില്ലേൽ ഹരിയേട്ടൻ എന്നെ കൊല്ലും. നീ എന്നു വച്ചാൽ അത്രയ്ക്ക് ഭ്രാന്ത് അല്ലെ.. ? ” അഞ്ജലി പതിയെ ചിരിച്ചു.
“അതു തന്നെയാണ് എന്റെയും പേടി..” അവൾ ആ ചിരിയിൽ പങ്കു കൊണ്ടു.
അല്പസമയം അവിടെ ചിലവിട്ട നേരം അഞ്ജലിയും അച്ഛനും ഐസിയുവിന്റെ പുറത്തേക്കിറങ്ങി. എന്തോ ഒരുതരം നിശബ്ദത അവർക്കിടയിൽ തളംകെട്ടിനിന്നു. ഇന്ദുവിന് ഇനി അരയ്ക്ക് താഴോട്ട് ചലിപ്പിക്കാൻ പറ്റില്ലെന്ന് വസ്തുത അവരെ നല്ലോണം വേദനിപ്പിച്ചു. ഇക്കാര്യം ഇന്ദു എങ്ങനെ ഉൾക്കൊള്ളും എന്നോർത്ത് അച്ഛൻ സങ്കടപ്പെട്ടു. പക്ഷേ അതിനേക്കാളും ഹരി ഇക്കാര്യം എങ്ങനെ ഉൾക്കൊള്ളും എന്ന് ഓർത്തായിരുന്നു അഞ്ജലിയുടെ സങ്കടം. ഏതായാലും ഹരിയേട്ടനോട് പറയുക തന്നെ വേണം. അവൾ ധൈര്യപൂർവ്വം ദൃഢപ്രതിജ്ഞ എടുത്തു. വൈകുന്നേരം ആകാൻ അവൾ കാത്തിരുന്നു.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
വൈകുന്നേരം ആറു മണിയോടുകൂടി ഹരി സായി ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. ഹരി വിളിച്ചു പറഞ്ഞതനുസരിച്ച് അഞ്ജലി അവനെയും കാത്ത് ആശുപത്രിയുടെ മുൻപിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ഓട്ടോ ആശുപത്രിയുടെ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു. അത് ഹോസ്പിറ്റലിന് മുൻപിൽ കൊണ്ടു വന്ന് നിർത്തി. അതിൽനിന്നും ഹരി ചാടി ഇറങ്ങി. പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു ഓട്ടോ ഡ്രൈവർ ചോദിച്ച വാടക നൽകി. ഓട്ടോ റിവേഴ്സ് എടുത്ത് തിരിഞ്ഞു പോയ ശേഷം അവൻ പതിയെ തിരിഞ്ഞു നോക്കി. അഞ്ജലി ആശുപത്രിയുടെ മുൻപിലുള്ള മെഡിക്കൽ സ്റ്റോറിന് സമീപത്തായി തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു. അവൻ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു. ശേഷം അവളുടെ അടുത്തേക്ക് അവൻ നടന്നടുത്തു. ഈ സമയം ഹരിയെ നോക്കിനിൽക്കുവാണ് അഞ്ജലി. ഹരി ആകെ ക്ഷീണിതനാണ് എന്ന് അവൾക്ക് തോന്നി. മുടി ആകെ അലങ്കോലമായി കിടക്കുന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകൾ അടഞ്ഞു പോകാതിരിക്കാൻ അവൻ ശ്രമിക്കുന്നു. കണ്ണിനു ചുറ്റും ചെറിയതോതിൽ കറുപ്പ് നിറം അടിഞ്ഞു കിടക്കുന്നു. തുടർച്ചയായുള്ള കരച്ചിലിന്റെ ഫലമാണ് അതെന്ന് അവൾക്ക് മനസ്സിലായി. മുഷിഞ്ഞ ഒരു ഷർട്ടും പാന്റും ആയിരുന്നു വേഷം. തോളോട് ചേർന്ന് ഒരു ബാഗ് ഉണ്ട്. ആരോഗ്യമുള്ള ശരീരവും തേജസ്സുറ്റ മുഖവും ആണ് ഹരിയേട്ടന്റെ പ്രത്യേകതയെന്ന് അവൾക്ക് തോന്നി. ഹരി എന്തെങ്കിലും പറയുന്നതിനു മുമ്പേ അവന്റെ കയ്യും പിടിച്ച് അവൾ ഐസിയുവിലേക്ക് നടന്നു. ഹരി എന്തൊക്കെയോ ചോദിച്ചു എങ്കിലും അവൾ അതൊന്നും കേട്ടില്ല. ഐ സി യുവിനു പുറത്തുനിൽക്കുന്ന നേഴ്സിന്റെ അനുവാദത്തോടെ അവൾ അവനെ ഉള്ളിലേക്ക് കടത്തി വിട്ടു. മിടിക്കുന്ന ഹൃദയത്തോടെ ഹരി നേഴ്സിന്റെ പുറകെ നടന്നു. നടന്ന് ഒരു റൂമിന്റെ മൂലയിലേക്ക് നേഴ്സ് വിരൽചൂണ്ടി. ഹരിയുടെ കണ്ണുകൾ അവിടമാകെ പരതി. അപ്പോൾ അവിടെ ഒരു കട്ടിലിൽ ഒരു പെൺകുട്ടി കിടക്കുന്നത് ഹരിയുടെ ശ്രദ്ധയിൽപ്പെട്ടു. അവൻ ആ പെൺകുട്ടിയെ സാകൂതം നോക്കി. പെട്ടെന്ന് അവന്റെ കണ്ണുകൾ വിടർന്നു. അതെ അത് ഇന്ദുവാണ്. തന്റെ പ്രാണസഖീ. തലയിൽ വലിയ കെട്ടും കൈകളിലും മുഖത്തും മുറിവും പോറലുകളും ഒക്കെ ആയി കിടക്കുന്ന തന്റെ പാതി.
Nannayitund …
Keep writting ..
Small chapter aayad kondulla cheriye problm maatrme njn kaanunollu …
പ്രശ്നങ്ങൾ അടുത്ത പ്രാവശ്യം പരിഹരിക്കാം ട്ടോ.. സപ്പോർട്ടിന് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം…
വായിക്കാൻ കുറച്ചു മാത്രം ഉള്ളത് പോലെ തോന്നി, വായിക്കുകയും ചെയ്തു എന്നാൽ മനസ്സിലേക്ക് എത്താനുള്ളത് ആയതും ഇല്ല, നന്നായി എഴുതി, അടുത്ത പാർട്ട് വേഗം എഴുതാൻ ആശംസകൾ…
തീർച്ചയായും അടുത്ത തവണ പരിഹരിക്കാം ട്ടോ… ഒത്തിരി സ്നേഹം… സപ്പോർട്ടിന് നന്ദി…