ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  11

കാട്ടാളജീവിതത്തിൽ നിന്നും വാത്മീകി മഹർഷിയെ പോലെ പരിവർത്തനം നേടി ജ്ഞാനത്തിന്റെ കൈലാസം കിഴടക്കിയ സന്യാസി ശ്രേഷ്‌ഠൻ…… അദ്ദേഹമൊത്തുള്ള സഹവാസം പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും മറ്റൊരു ലോകത്തേക്കുള്ള വാതിൽ തന്റെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു….ആ മഹാനുഭാവനിൽ നിന്നും സന്യാസം സ്വികരിച്ചു അവിടത്തെ ശിഷ്യനായി മാനവസേവനത്തിനായി തന്റെ ശിഷ്ടകാലജീവിതം നയിക്കുന്നതിനാണ് ഈ യാത്ര…
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും പഠനത്തിന് ശേഷം തറവാട്ടിലേക്ക് എത്തിയപ്പോഴാണ് തന്റെ വിവാഹം അമ്മ നിശ്ചയിച്ചിരിക്കുന്നു എന്ന് അറിയുന്നത്. മറുത്തൊന്നും പറയാതെ അമ്മയുടെ ആഗ്രഹത്തിന് സമ്മതം നൽകുകയായിരുന്നു…..
ഇന്ദുമതി… തന്റെ പ്രതിശ്രുത വധു..
വിവാഹ തലേദിവസം കാമുകനുമായി ഒളിച്ചോടിപ്പോയ ആകസ്മിതയിൽ തനിക്ക് നഷ്ടപ്പെട്ടുപോയ തന്റെ പെറ്റമ്മ……
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ അപഹസ്യനും കോമാളിയും ആയി മാറ്റിനിർത്തപ്പെട്ടവനാക്കിയ നാളുകൾ….
അവളോടുള്ള വെറുപ്പിന്റെയും
പകയുടെയും പ്രതികാരത്തിന്റെയും അഗ്നിയിൽ ഈയാംപാറ്റകളെ പോലെ വെന്തൊടുങ്ങാൻ വിധിക്കപ്പെട്ട കുറെ മനുഷ്യജന്മങ്ങൾ……..
താൻ കിഴ്പെടുത്തിയവരും തനിക്ക് കിഴ്‌പെട്ടവരുമായ എല്ലാവരിലും ഒരേയൊരു മുഖവും ഒരു ഉടലുമായി മാത്രം കാണാനേ താൻ ശ്രമിച്ചിരുന്നുള്ളു…
സിംഹത്തിന്റെ മുന്നിൽ അകപ്പെട്ട മാൻപേടയെ പോലെ തന്റെ മുന്നിൽ മാനത്തിന്നു വേണ്ടി കൂപ്പുകൈകളോടെ യാചിച്ച ഒരു പാവം പതിനേഴുകാരി…
തന്റെ പകയുടെയും പ്രതികാരത്തിന്റെയും തീക്ഷ്ണത ആദ്യമായി അനുഭവിക്കപ്പെട്ടവൾ…….
ഒരു സ്ത്രീക്ക് വിലപിടിച്ചതെല്ലാം അവളിൽ നിന്നും കവർന്നെടുത്ത ശേഷം പതിനായിരം നാണയത്തുണ്ടുകൾക്ക് കിഷോർ ലാൽ എന്നാ മാർവാഡിക്ക് കേവലം ഒരു വിൽപ്പന ചരക്കാക്കി അവളെ കൈമാറുമ്പോഴും ദയയുടെ ഒരു അംശമെങ്കിലും തന്നോട് കാണിക്കണമേയെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു…..
ആ മാർവാഡിയുടെ കൂടെ പിന്തിരിഞ്ഞു നടന്നകലുമ്പോഴും തന്റെ ഒരു വിളിക്കായി കാതുകൾ കൂർപ്പിച്ചിരുന്നു അവൾ… നാണയത്തുട്ടുകളുടെ എണ്ണത്തിൽ മാത്രം ശ്രദ്ധയോടെ കണ്ണുനട്ടിരിക്കുന്ന തനിക്ക് അവളുടെ എന്നല്ല ഒരു ദയനീയ മുഖത്തെയും തന്നെ സ്വാധിനിക്കാൻ കഴിയില്ല എന്ന സത്യം അവൾ അപ്പോഴാണ് കൂടുതൽ മനസിലാക്കിയത്…….
ഏത് ആൾക്കൂട്ടത്തിന്റെ ഇടയിലും തിരിച്ചറിയാവുന്ന ആ മുഖം……
നിലയില്ലാ കയത്തിലേക്ക് താൻ ചവിട്ടിത്താഴ്ത്തിയ ആദ്യത്തെ ഇര… “ഗൗരി”……….
പൂർവ്വാശ്രമത്തിൽ നിന്നും പരിത്യാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുൻപ് ആദ്യം അന്വേഷിച്ചതും കൈപിടിച്ച് കൂടെ കൂട്ടാൻ ആഗ്രഹിച്ചതും അവളെ ആയിരുന്നു “ഗൗരിയെ”…..
…………………….
ഓർമകളുടെ താഴ്‌വരയിൽ കൂടിയുള്ള സഞ്ചാരത്തിൽ നാഴികയും വിനാഴികയും പോയതറിയാതെ ദൂരങ്ങൾ
താണ്ടി ഒരു യാഗാശ്വത്തെപ്പോലെ ഓടിക്കിതച്ചു കൊണ്ട്
ചിത്പുർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വന്നു നിൽകുമ്പോൾ പുറത്ത് നല്ല ചാറ്റൽ മഴ………..