The wrath of the goddess – Trailer [ Rivana + Anand ] 139

The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~

Author : Rivana + Anand |

മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട്  ഓടുകയാണ്.

 

തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു.

 

കുറെ നേരമായുള്ള ഓട്ടം കാരണം മറാക് നന്നായി അവശനായി തീർന്നിരുന്നു. അപ്പോഴും ആ കുഞ്ഞ് ഒന്നും അറിയാതെ തന്റെ തോളിൽ കിടന്ന് ഉറങ്ങുകയാണ്.

 

അവിടെ അടുത്ത് ഉണ്ടായിരുന്ന മരത്തിന്റെ വേരുകളിലിരുന്ന് മറാക് കുറച്ചു നേരം കിതപ്പടക്കാൻ ശ്രമിച്ചു.

 

രക്ഷ പെട്ട് ഓടി കൊണ്ടിരികുന്നതിനാൽ മറാകിന് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. തൊണ്ടയെല്ലാം ആകെ വരണ്ട് ഭലം വച്ച പോലെ മറാകിന് തോന്നി വായിലുള്ള ഉമിനീർ ശമന ജലം എന്ന പോലെ ഇടക്ക് ഇറക്കുന്നുണ്ട് പക്ഷെ അതുകൊണ്ട് ഒന്നും ആകുന്നില്ലായിരുന്നു.

 

അവിടെ ഇരിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന് മറാകിന് തോന്നിയപ്പോൾ മകളെയും കൊണ്ട് വീണ്ടും അവിടെന്ന് നടക്കുവാൻ തുടങ്ങി. എപ്പോൾ വേണമെങ്കിലും അവർ അവിടെ എത്താൻ സാധ്യത ഉണ്ടെന്ന മറാകിന് തോന്നി.

 

കുറച്ചു ദൂരം കൂടെ മറാക് നടന്ന് പിന്നിട്ടതും ഏകദേശം കാണാൻ സാധിക്കുന്ന ദൂരത്തിൽ ഒരു മല കണ്ടു വലിയ മരങ്ങൾ ഒന്നും അതികം ഇല്ലാതെ പച്ചപ്പ് നിറഞ്ഞ പുല്ലുകളും പാറ കൂട്ടങ്ങളും ഉള്ള ഒരു മല.

 

ആ പാറ കൂട്ടങ്ങൾക്കിടയിൽ ആരും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് മകളെ സുരക്ഷിതമായി കിടത്തി അവരിൽ നിന്നും മകളെ രക്ഷിക്കുവാനും വഴി തിരിച്ചു മാറ്റുവാനും കഴിഞ്ഞേക്കും എന്ന് മറാകിന് ഉറപ്പുണ്ടായിരുന്നു.

 

മറാക് തന്നേ കൊണ്ടാകുന്ന വേഗത്തിൽ ആ മലനിരകളുടെ മുകളിലേക്കു കയറാൻ തുടങ്ങി. അങ്ങനെ മുകളിലേക്കു കയറുമ്പോളാണ് പാറ കൂട്ടങ്ങൾക്കിടയിൽ ഒരു ഗുഹ പോലെ ഒരു തുരങ്കം മറാക് കാണുന്നത്.

 

അവരിൽ നിന്നും മകളെ രക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ആ ഗുഹക്ക് ഉള്ളിൽ ആണെന്ന് മറാക് വിശ്വസിച്ചു.

 

മറാക് ആ ഗുഹക്ക് അഭിമുഖമായി നിന്നു. ഏകദേശം രണ്ടാളുടെ പൊക്കത്തോളം ഉയരവും ആവശ്യത്തിന് വീതിയും ഉണ്ട് ഗുഹക്ക്. ഗുഹയുടെ മുന്നിൽ മാത്രമേ വെളിച്ചം ഉള്ളൂ. ഉള്ളിലേക്കു പോകും തോറും ഇരുട്ട് നിറഞ്ഞിരിക്കുകയാണ്.

 

ആ ഗുഹക്ക് ഉള്ളിലേക്കു ഒരു തോളിൽ മകളെയും മറു കൈകൊണ്ട് ഗുഹയുടെ ഭിത്തികളിൽ പിടിച്ചു കൊണ്ട് മുന്നോട്ടേക് നടന്നു.

 

ഗുഹയുടെ ഉള്ളിലേക്കു കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഉള്ളിൽ നിന്നും പ്രകാശം കാണുവാൻ തുടങ്ങി.

 

മറാക് ആ പ്രകാശവും പിന്തുടർന്ന് ഉള്ളിലേക്കു കടന്നപ്പോൾ കണ്ടത് ആ ഗുഹയുടെ ഉൾഭാഗം അവസാനിക്കുന്നത് ഗോളാ ഗ്രിതിയിൽ നല്ല ഉയരവും വീതിയും ഒക്കെയുള്ള ഒരു വാസ സ്ഥലം പോലൊരു ഇടമാണ്. അവിടേക്കു ഒട്ടനവധി ചെറു സുഷിരങ്ങളിൽ നിന്നും ഉള്ളിലേക്കു പ്രകാശം കടന്ന് വരുന്നുണ്ട്.

 

ആ പ്രകാശം ആ ഗുഹയുടെ അകത്തളത്തെ വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ട്.

 

അവരിൽ നിന്നും മകളെ രക്ഷിക്കാൻ ഇതിലും നല്ലൊരു ഇടം ഇല്ലെന്ന് മറാകിന് ബോധ്യമായി. തന്റെ തോളിൽ ചാഞ്ഞുറങ്ങുന്ന മോളെ കൈകളിൽ എടുത്ത് ആ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു.

 

ഒരു പുഞ്ചിരിയോട് കൂടെ ശാന്തമായി ഉറങ്ങുന്ന തന്റെ മകളെ കണ്ടപ്പോൾ ഉള്ളിൽ സന്തോഷവും കൂടെ വിഷമവും കൊണ്ട് കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു. അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകിയിട്ട് പതിയെ അവിടെ ഉള്ളിൽ ഉള്ള പച്ച നിറഞ്ഞ പുല്ലിൽ കിടത്തി.

 

ആ മുഖത്തേക്ക് നോക്കി മറാക് തിരിഞ്ഞു നടക്കാൻ തുടങ്ങി. പോകുന്നതിനിടയിൽ ഒരു നോക്കു കൂടി കണ്ടു തന്റെ മകളെ. ആ ഗുഹയിൽ നിന്നും പുറത്തേക്ക് മറാക് കടക്കാൻ തുടങ്ങി. ഒരിക്കലും മനസുണ്ടായിട്ടല്ല തന്റെ മകളെ അവിടെ ഉപേക്ഷിച്ച് മറാക് പോകുന്നത്, അയാളുടെ മനസ്സിൽ ഒന്നെ ഇപ്പോൾ നില നിൽകുന്നുള്ളു തന്റെ മകൾ അവരിൽ നിന്നും സുരക്ഷിതയായിരിക്കണം എന്നത് മാത്രം.

56 Comments

  1. കൊള്ളാം… ?
    നന്നായിട്ടുണ്ട്… ?
    എല്ലാ ഭാവുകങ്ങളും ??

  2. കൈലാസനാഥൻ

    മറാകിന്റെ യുദ്ധവീര്യം കൊള്ളാം ആ രക്ത തുടിപ്പ് മകളിലും ഉണ്ടാകാം, ഇതൊരു വനാന്തരീക്ഷത്തിലുള്ള മഗ്ളിയേപ്പോലെയുള്ള ഒരു പെൺകുട്ടിയുടെ കഥയും അവളുടെ പിൻ കാല ചരിത്രവും ഒക്കെ ഇഴ ചേർത്തതായിരിക്കാൻ ഒരു സാദ്ധ്യത കാണുന്നു. എന്തായാലും കണ്ടറിയാൻ കാത്തിരിക്കുന്നു. വിജയാശംസകൾ

  3. Trailer കിട്ടിയ ഫീൽ കഥയിൽ കിട്ടിയാൽ ഗംഭീരം

  4. Very exited to read….

  5. ടീസർ കൊള്ളാം നന്നായിട്ടുണ്ട് ആദ്യ പാർട്ട്‌ വേഗം തരും എന്നു പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
    With❤️

  6. Kollam… Kollam…
    Nannyittund…
    Waiting ❤??

  7. നന്നായിട്ടുണ്ട് ♥️♥️♥️♥️

Comments are closed.