? Fallen Star ? 2 [illusion witch] 959

Fallen Star 2
Author : illusion wich | Previous Part

 

ഇതിന്റ ആദ്യ പാർട്ടിന് പിന്തുണ തന്ന എല്ലാർക്കും ഒരുപാട് നന്ദി ഒരുപാട് love❤? ആ സ്നേഹവും സപ്പോർട്ടും ഉണ്ടാവും എന്ന വിശ്വാസത്തിൽ അടുത്ത part ഇടുകയാണ്, ഇത്തവണ ഇത്തിരി മാജിക്കും, മിസ്റ്ററിയും ത്രില്ലെറും ഒക്കെ കൂടി കുത്തി കേറ്റുന്നുണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല കുറ്റവും കുറവുകളും പറഞ്ഞു തന്ന് ഈ എളിയ കലാകാരിയെ സപ്പോർട്ട് ചെയ്യുക ?     പറ്റുവാച്ചാ ആ ❤ സിംബൽ ഒന്ന് ഞെക്കി ചുവപ്പിക്കുക.

 

Without further ado let’s begin

 

? Fallen Star ? 

 

എത്രനേരം അങ്ങനെ ബോധം ഇല്ലാതെ കിടന്നു എന്ന് എനിക്ക് അറിയില്ല. എപ്പോഴോ കണ്ണിലെ ഇരുട്ട് മാറിയപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. ശരീരത്തിന് ഒക്കെ വല്ലാത്ത ഭാരം. തല ഉയർത്താൻ പറ്റുന്നില്ല. ഞാൻ കണ്ണ് വെട്ടിച്ചു ചുറ്റും നോക്കി. ഹോസ്പിറ്റലിൽ ആണ് എന്റെ അരികിൽ ട്രിപ്പ് നോക്കി കൊണ്ട് ഒരു നേഴ്സ് നിൽക്കുന്നു. അപ്പൊ അപ്പൊ ഞാൻ രക്ഷപെട്ടോ. എന്റെ ഞെരുക്കം കേട്ടിട്ട് ആവും നേഴ്സ് എന്നെ നോക്കി..

 

 

” ഹാ താൻ ഉണർന്നോ?? ” അവർ എന്നോട് ചോദിച്ചു. അതിന് ശേഷം എന്തോ ഓർത്തിട്ട് എന്നോണം വേഗത്തിൽ റൂമിന്റെ പുറത്തേക്ക് ഓടി.

 

 

ഞാൻ അപ്പോഴും അമ്പരപ്പിൽ നിന്ന് വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. ഞാൻ എങ്ങനെ രക്ഷപെട്ടു?? അത്രേം ആഴത്തിലേക്ക് വീണ എന്നെ ആരാണ് രക്ഷിച്ചത്. ഞാൻ എന്നോട് തന്നെ ചോദിച്ചു. ശരീരത്തിന്റെ ഭാരം ഒരുത്തിരി കുറഞത് കൊണ്ട് ഞാൻ എഴുന്നേറ്റ് ബെഡിൽ ചാരി ഇരുന്നു. ഞാൻ എന്റെ അടിവയറ്റിൽ ആ വാൾ കയറിയ ഭാഗത്തു പതിയെ തൊട്ടു നോക്കി. അത്ഭുതം അവിടെ ബന്റായിഡോ മുറിവോ ഒന്നും തന്നെ ഇല്ല. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഹോസ്പിറ്റലിൽ രോഗികൾ ഒക്കെ ഇടുന്ന ഷർട്ടും പാന്റും ആണ് എന്റെ വേഷം, ഞാൻ വേഗം എന്റെ ഷർട്ട് ഉയർത്തി വയറു പരിശോധിച്ചു. ഇല്ല, അവിടെ മുറിവ് പോയിട്ട് ഒരു പാട് പോലും ഇല്ല.

 

 

” eh guhm ”  ആരോ മുരഡ് അനക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ തല വെട്ടിച്ചു നോക്കിയത്. ഡോർ ന്റെ അവിടെ നേരത്തെ ഇവിടെ നിന്ന് പോയ നേഴ്സും ഒരു ഡോക്ടറും ഉണ്ടായിരുന്നു, ഒപ്പം ഒരു 25 വയസ്സിന്റെ അടുത്ത് പ്രായം വരുന്ന  സുന്ദരനായ ഒരു ചെറുപ്പക്കാരനും. അയാൾ ചമ്മിയ മുഖഭാവത്തിൽ എന്നേ നോക്കാതെ സൈഡിലേക്ക് നോക്കി നിൽക്കുകയാണ്. ഡോക്ടർ ആണേൽ എന്നോട് കണ്ണ് കൊണ്ട് എന്തൊക്കയോ കാണിക്കുന്നുണ്ട് എനിക്ക് ആണേൽ ഒന്നും മനസ്സിലാവുന്നില്ല.

 

 

അന്നേരം ആണ് ഞാൻ എന്നെ ശ്രദ്ധിച്ചത്, ഞാൻ ഒരു കൈ കൊണ്ട് എന്റെ ഷർട്ട് വയർ വരെ പൊക്കി പിടിച്ചു കൊണ്ട് നിൽക്കുകയാണ്. ഞാൻ ചമ്മി പെട്ടന്ന് തന്നെ ഷർട്ട് താഴ്ത്തി. പിന്നെ അവരെ നോക്കി ചമ്മിയ ചിരി ചിരിച്ചു. ഡോക്ടറിന്റേം നേഴ്സിന്റേം മുഖത്ത് എന്നെ കളിയാക്കുന്ന ഭാവം ആണ്. എന്നാൽ അയാളുടെ മുഖത്ത് നാണവും ചമ്മലും ഒക്കെ ആണ്. ഡോക്ടർ എന്റെ അടുത്ത് വന്ന് എന്റെ കൈ ഒക്കെ ചെക്ക് ചെയ്തു.

90 Comments

  1. നന്നായിട്ടുണ്ട് ഇതേ പോലെ മുന്നോട്ടു പോകുക
    With❤️

    1. Next part ennu varum??????

  2. Sunday next part വരുമ്മെന്നു പറഞ്ഞു എന്നൊരു ഓർമ… Any update…???

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉടൻ തന്നെ വായിച്ചിട്ട് അഭിപ്രായം പറയാ?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?

      ഹമ്മേ dk

      അഭിപ്രായം അറിയാൻ വെയ്റ്റിംഗ് ❤??

  4. ആദി,
    അദ്യം തന്നെ സോറി വായിക്കാൻ ഇത്രേം ലേറ്റ് ആയതിന് sci-fi ആയതൊണ്ട് ചെറിയ ഒരു മടി ആയിരുന്നു? പക്ഷേ വായിച്ച് കഴിഞ്ഞപ്പോ ആദ്യമേ തുടങ്ങാമായിരുന്നു എന്ന് തോന്നുന്നു അത്രക്ക് ഇഷ്ടായി സ്റ്റോറി ♥️
    നല്ല എഴുത്താണ് ആദിയുടെ ഒരു തുടക്കം എന്ന നിലയിൽ വളരെ മികച്ചതായിരുന്നു, വ്യത്യസ്തമായൊരു തീം നല്ല മനസ്സിലാവുന്ന രീതിയിൽ ദീറ്റൈൽ ആയി എഴുതിയിട്ടുണ്ട്.
    വരും ഭാഗങ്ങൾകായ്‌ കാത്തിരിക്കുന്നു.
    ആശംസകൾ???

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്സ് ??

      പറഞ്ഞു വായിപ്പിച്ചു ??

      1. പറഞ്ഞത് കൊണ്ടൊന്നും അല്ല വായിച്ചത്?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          Ham???

  5. വളരേ മികച്ച അവതരണം.hats off dr. ശരിക്കും വല്ല comic movies കാണുന്ന ഫീൽ ഉണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  6. Captain steve roggers

    അടുത്ത ഭാഗം എപ്പോഴാ ?? കട്ട വെയ്റ്റിംഗ്…

    1. അടുത്ത ഭാഗം എഴുതി കൊണ്ട് ഇരിക്കുകയാണ് 10 ആം തിയതി ആണ് ഇടാൻ സൺ‌ഡേ ഇടാൻ ആണ് ഉദ്ദേശിക്കുന്നത് നല്ലൊരു ക്ലിഫ്ഹാങ്ങർ കിട്ടിയാൽ അന്ന് തന്നെ ഇടും ?

  7. അപരിചിതൻ

    Illusion Witch…ആദൂസ്…??

    ഈ ഭാഗവും വളരെ നന്നായിരിക്കുന്നു..ആദ്യം ഒരു നീണ്ട കമന്റ് വന്ന അന്ന് തന്നെ ടൈപ്പ് ചെയ്തത് ആണ്..അത് പോസ്റ്റ് ആയില്ല..എന്താന്ന് അറിയില്ല..കഴിഞ്ഞ ഭാഗത്ത് ഞാന്‍ പറഞ്ഞത് പോലെ ഒരുപാട് പ്രതീക്ഷകള്‍ തോന്നിയ ഒരു കഥയും, എഴുത്തും ആണ് ആദിയുടെ..ഈ കഥയ്ക്ക് വളരെയധികം “content originality” ഉം, “Authenticity” ഉം ഫീല്‍ ചെയ്യുന്നുണ്ട്..അത് താങ്കളുടെ എഴുത്തിന്റെ പ്രത്യേകതയും, എടുത്തിരിക്കുന്ന “Research & Efforts” ന്റെ ഗുണവും ആണ്..തീര്‍ച്ചയായും അത് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു..!!??

    Detailed ആയി തന്നെ കഥ പറഞ്ഞു പോകുന്നത് തന്നെ ആണ് നല്ലത്, കാരണം Sci-fi കഥകള്‍ക്ക് അത് വളരെ ആവശ്യമാണ്‌ എന്നാണ് എന്റെ വിശ്വാസം..അത് ഒരിക്കലും ലാഗ് ആണെന്ന് വിചാരിച്ചു ഒഴിവാക്കരുത് എന്നാണ് എന്റെ അഭിപ്രായം…വായനക്കാര്‍ക്ക് ആ കഥാപശ്ചാത്തലത്തലവും, കഥാപാത്രങ്ങളേയും കൂടുതൽ മനസ്സിലാക്കാന്‍ അത് വളരെയധികം ഉപകരിക്കും..ആദി അത് ഇപ്പോൾ നന്നായി അത് ചെയ്യുന്നുണ്ട്…അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

    1. താങ്കൂ ?❤❤

      ചേട്ടൻ പറഞ്ഞത് പോലെ തന്നെ കഥാ പശ്ചാത്തലം ഡീറ്റൈൽ ആയി പറഞ്ഞു പോവാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇത്തിരി ലാഗ് ആയാലും അതില്ലേൽ കഥക്ക് ഫൗൺടെഷൻ ഇല്ലാതെ പോവും

      വായനക്കും കമന്റിനും താങ്ക്സ്

      With love Witch ?

      1. അപരിചിതൻ

        എല്ലാ ആശംസകളും…????

  8. Adipoli ayitund?
    Next part ennutharum?

    1. എഴുതാൻ തുടങ്ങി നിർത്താൻ പറ്റുന്ന നല്ലൊരു ക്ലിഫ്ഹാങ്ങർ കിട്ടുമ്പോ അവിടെ വെച്ച് നിർത്തി തരാം ?

  9. Uff? അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രക്ക് നല്ലതാണ് ഈ പാർട്ട് എന്തായലും തുടർന്ന് എഴുതണെ…

    ♥️♥️♥️

    1. താങ്ക്യൂ ??

      ഉറപ്പായും continue ചെയ്യും

  10. നിങ്ങള് ഒരു സംഭവാട്ടോ… കഴിഞ്ഞതിനെക്കാട്ടും നന്നായി. അടുത്ത part-il page കൂട്ടി തരാമോ… ഇപ്രാവശ്യം കുറെ space വന്നു പോയി.

    1. ഞാൻ ഒരു സംഭവം ആണെന്ന് ഒക്കെ എനിക്ക് അറിയാം ആളുകൾക്കു ആസൂയ തോന്നിയാലോ എന്ന്പു ഓർത്ത്റ ത്ത് പറയാത്തതാ ?

      ഈ പേജിന്റ എണ്ണം എങ്ങനെയാണ് വരുന്നത് എന്ന് എനിക്ക് ഇതേവരെ മനസ്സിലായിട്ടില്ല, ഞാൻ ഒരു part ന് പറ്റിയ അവസാനം ആണെന്ന് തോന്നുമ്പോൾ നിർത്തും എന്നെ ഉള്ളു

      1. വേഡ്‌സിൻ്റെ എണ്ണവും സ്പേസും അനുസരിച്ച് പേജ് കൂടുകയും കുറയുകയും ചെയ്യും….. Just Google ചെയ്താൽ മതി

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ?

          എത്ര വേഡ്‌ ആണ് ഒരു പേജ് എന്നാ അറിയില്ലാത്തത് ?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            അഞ്ഞൂറ് അല്ല ഇത് 3000 വേഡേ ഉള്ളു അപ്പൊ 6 പേജ് അല്ലെ വരൂ 17 പേജ് ഓൾറെഡി ഉണ്ടല്ലോ ?

          2. Google ചെയ്തപ്പോൾ അങ്ങനെയാണ് കണ്ടത്…. ? എൻ്റെ കഥ ഇന്നോ നാളെയോ പോസ്റ്റ് ചെയ്യാൻ നോക്കുവാണ് പിന്നെ നിൻ്റെ. ഈ ഞാൻ എടുക്കുന്നുണ്ട് എൻ്റെ കഥയിൽ wandaye പോലെ ഒരാൾ ഉണ്ട് ലവൾക്ക് ഇടാൻ ആണ്…,?

          3. ꧁ ധ്രുവരാജ് ꧂

            36 lines per page….

          4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            എന്റെ എന്ത്‌ എടുക്കുന്നു???

          5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ധ്രുവരാജ്

            താങ്ക്സ് അപ്പൊ ഇനി ലൈൻ എണ്ണണം അല്ലെ ??

          6. നിൻ്റെ ഈ പേര്….എഴുതിയപ്പോൾ അത് cut ആയി പോയതാ

          7. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ഓക്കേ ഓക്കേ

  11. Powli❤️❤️❤️❤️❤️

    1. താങ്ക്യൂ ?❤?

    1. ?❤

  12. Story adipoli aanutto ????

    Adipoli theme aan orupaad ishtapettu❤️❤️

    Pinne oru apeksha ind Pakuthikk nirthi povaruth. ivide thanne orupad Nalla kadhakal Pakuthikk nirthi poyavarund adhil oralaakaruth please

    By the by name kanditt scarlet witch nte faan anenn thonnunnu ?

    Enthaayalum snehathode adutha baagangalk waiting ❤️❤️❤️

    ⚡FLASH⚡

    1. താങ്ക്യു ??

      വാണ്ടയെ ഒരുപാട് ഇഷ്ടം ആണ് olsen ??

      ഞാൻ ഒരു കട്ട മർവൽ ഫാൻ ആണ് അതൊക്ക കൊണ്ട് തന്നെ പെൻ നെയിം ചെറുതായി അടിച്ചു മാറ്റി ??

  13. ഇത്തവണയും പെൻ നെയിം തെറ്റ് ആണല്ലോ

    ╰[ ⁰﹏⁰ ]╯

    1. Author ആവുമ്പോൾ മാറ്റം, അല്ലെ കുട്ടേട്ടന് മെയിൽ അയച്ചു നോക്കു….

      1. ഞാൻ മെയിൽ ഇപ്പോ തന്നെ രണ്ടെണ്ണം അയച്ചു പക്ഷെ റിപ്ലെ ഒന്നും ഇല്ല,

        ഓതർ ആവാൻ അഞ്ചു part വേണ്ടേ??

        1. Author അവൻ മിനിമം 5 part അല്ലെ 5 കഥയാണ് വേണ്ടത്…. മെയിൽ reply കിട്ടുവായിരിക്കും…

          1. അഞ്ചു കഥയോ അതിന് ഒക്കെ ഒരുപാട് സമയം എടുക്കൂല്ലേ?? ഇത് കഴിയാൻ ഒരു മിനിമം ഒരു പത്ത് ഇരുപത് part എങ്കിലും എടുക്കും ?

          2. 5 പാർട്ട്‌ മതി…താരകുട്ടി

          3. ഹാ അങ്ങനെ പറ ?

          4. 3 പാർട്ട്‌ കുടി പോരെ… 1 മാസം കൊണ്ട് സെറ്റ് ആക്കാം.. ???

          5. അതാണ് ഞാനും വിചാരിക്കുന്നത്

          6. Btw താര അല്ലാട്ടോ ആദി ?

          7. ആദി… Ok noted…?

          8. ആദിത്യ എന്നാണ് ഫുൾ നെയിം
            ചേട്ടന്റെ പേര് എന്താ എന്നതാ ചെയ്യുന്നേ??

          9. എന്റെ പേര് അഖിൽ… ബി. കോം കഴിഞ്ഞു… ജോലിക്ക് നോക്കി നടക്കുന്നു… ഇവിടെ virus എന്ന പേരിൽ ചെറിയ ഒരു കഥ എഴുതുന്നു ???

          10. ഹാ ഞാനും ബികോം ആണ് ഫസ്റ്റ് ഇയർ

          11. ആഹ് അത് കൊള്ളാല്ലോ… ഏതാ മെയിൻ.. Tax or finance

          12. Cooperation

          13. ഞാനും co-operation ആയിരുന്നു….

          14. അടിപൊളി ?
            ജോലി നോക്കി നടക്കാൻ തുടങ്ങിയിട്ട് ജോലി വല്ലോം ആയോ??

          15. ഇപ്പൊ കിട്ടും… നോക്കി ഇരുന്ന മതി… അതാണ് അവസ്ഥ… കിട്ടുമായിരിക്കും ???

  14. Witch…

    ഈ ഭാഗവും നന്നായിട്ടുണ്ട്….. താര ഒരുപാട് മാറാൻ ഉണ്ട്…. വീട്ടുകാരുടെ മരണവും ജീവൻ്റെ ചതിയും അവളെ തളർത്തി അത് കൊണ്ടാവും ശക്തി പുറത്ത് വരാത്തത് അവള് അതിന് ശ്രമിച്ചാൽ മുന്നേറും…… കളിയാക്കിയവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നത് കാണാൻ waiting…??????

    1. താങ്ക്സ് sidh ❤?

      താരയുടെ ഉള്ളിൽ ഉള്ള ശക്തി പുറത്ത് വരാത്തത് അത് ഒറ്റയടിക്ക് പുറത്തുവന്നാൽ അവളുടെ ശരീരത്തിന് അത് താങ്ങാൻ പറ്റില്ല, പതിയെ സ്റ്റെപ് ബൈ സ്റ്റെപ് അവളുടെ ശക്തികൾ ലോകം അറിയും

      ജസ്റ്റ്‌ വെയിറ്റ് ഫോർ it ?

      1. സൂര്യൻ

        ശരിയ എന്റെ കൂട്ട്?.
        അടുത്ത പാ൪ട്ട് ലേറ്റ് ആക്കിലന്ന് പ്രതീക്ഷിക്കുന്നു.

        1. ലേറ്റ് ആകൂല്ല ❤?

  15. അടിപൊളി waiting

    1. താങ്ക്യൂ ❤?

  16. കഥ ഇഷ്ടായിട്ടോ… കഥ നല്ല വ്യത്യസ്തത പുലർത്തുന്നുണ്ട്…. വിവരണങ്ങൾ ഒക്കെ നന്നായിരുന്നു…. ഇമോഷൻസ്… And ഫീലിംഗ്സ് ഒക്കെ നന്നായി എഴുതി… ജീവൻ പോണെ പോകട്ടെ… താരക്ക് അവനെ കൾ നല്ല… Soulmate നെ കിട്ടും like black…

    ഡേവിഡിന്റെ ശരീരം ഇപ്പോ ബ്ലാക്കിന്റെ കൈയിൽ ആണൊ..???….

    Eagerly waiting for the next part….
    ????

    1. താങ്ക്യൂ ❤?

      അതേ ജീവനോടു പോവാൻ പറയണം, അവൻ വിട്ടുകളഞ്ഞത് എന്താണ് എന്ന് പിന്നീട്മനസ്സിലാക്കിക്കോളും

      ഡേവിഡ് ന്റെ കാര്യം അത് സസ്പെൻസ് ??

  17. ലുയിസ്

    ????

    1. ❤?

  18. Nice???

    1. Thank you ?❤

  19. ഏക - ദന്തി

    good .. brilliantly portrait ed all the emotions..good content …. keep writing.

    lots of harts

    1. Thank you do much ?❤?

  20. അന്ധകാരത്തിന്റെ രാജകുമാരൻ

    5 th♥♥♥♥

    1. ❤?

  21. കൊള്ളാം, super

    1. Thank you❤?

  22. ❤️❤️❤️

    1. ❤?

    1. ❤?

    1. ❤?

Comments are closed.