ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയി. അവന്റെ മനസ്സിൽ എന്റെ സ്ഥാനം ഇതാണ് എന്ന് തിരിച്ചറിഞ്ഞപ്പോ ഒന്ന് കരയാൻ പോലും പറ്റാതെ ഞാൻ അവനെ നോക്കി. പിന്നെ നീതുവിനേം.
” ഞാൻ ഏറെ ആഗ്രഹിച്ച എല്ലാം നീ സ്വന്തമാക്കി, അതിപ്പോ ക്ലാസ്സിലെ ഒന്നാം സ്ഥാനം ആയാലും പോപ്പുലാരിറ്റി ആയാലും. എല്ലാരും നിന്റെ കഴിവിനേം സൗന്ദര്യത്തെയും പുകഴ്ത്തി പറയുന്നതും എന്നെ അവഗണിക്കുന്നതും ഒക്കെ എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. നിന്നിൽ നിന്ന് ഞാൻ അകന്ന് പോവാൻ ശ്രമിക്കുമ്പോൾ ഒക്കെ നീ എന്നെ പിന്തുടർന്ന് വന്ന് എന്നെ നിന്റെ നിഴലിൽ ആക്കി, അവസാനം… അവസാനം നീ എന്നിൽ നിന്ന് എന്റെ ജീവനെ കൂടി തട്ടി എടുക്കാൻ ശ്രമിച്ചു…
I hate you താര ” നീതു എന്നെ നോക്കാതെ അത് കൂടി പറഞ്ഞതോടെ എനിക്ക് ചുറ്റും ഇരുട്ട് പരന്നു. ഒന്നും കാണാൻ പറ്റാത്ത അത്ര ഇരുട്ട്.
പെട്ടന്ന് അതിൽ ഒരു രൂപം തെളിഞ്ഞു, ജീവന്റെ രൂപം,
” താര, you are a loser ” ഒരു പുച്ഛചിരിയോടെ അവൻ പറഞ്ഞു. അതിന് പുറകെ നീതു വന്നു. അവളിലും ഒരു പുച്ഛചിരി ആണ്
” ലൂസർ ” അവളും എന്നെ നോക്കി വിളിച്ചു.
പിന്നെ അവർക്ക് പിറകിൽ രണ്ട് രൂപം കൂടി തെളിഞ്ഞു. അങ്കിളും ആന്റിയും
” ലൂസർ ” അവർ ഒരേ ശബ്ദത്തിൽ എന്നെ നോക്കി വിളിച്ചു. അതിന് ശേഷം എന്റെ ക്ലാസ്സിലെ ഓരോരുത്തർ ആയി വരാൻ തുടങ്ങി, അവരും എന്നെ ലൂസർ എന്ന് വിളിച്ചു
” താര ” ഒരു ശബ്ദം മുഴങ്ങി. ഡേവിഡ്
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്