പെട്ടന്നാണ് ആ കപ്പിൾസിന്റെ ഇടയിലെ രണ്ടു പേരെ ഞാൻ തിരിച്ചറിഞ്ഞത്. ജീവനും നീതുവും. അവർ അവിടെ ഇരുന്നു ചുംബിക്കുകയാണ്. എന്റെ നെഞ്ച് ഒന്ന് കാളി. ഇത് ഏതാ ദിവസം എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഏഴു മാസങ്ങൾക്ക് മുമ്പത്തെ ആ ദിവസം. ഞാൻ ചില സത്യങ്ങൾ മനസ്സിലാക്കിയ ദിവസം. ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസത്തിലെ ഓർമ്മകൾ ആണ് ഇതൊക്ക. ഞാൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. നീതു എന്നെ കണ്ടു. അവൾ ഞെട്ടി. ജീവനോട് എന്തോ പറഞ്ഞു. അവനും തിരിഞ്ഞു നോക്കി. എന്നെ കണ്ടു. പക്ഷെ അവനിൽ ആ ഞെട്ടൽ ഇല്ലായിരുന്നു. ഞാൻ വേഗം തിരികെ നടന്നു.
വീട്ടിൽ എത്തി എന്റെ റൂമിൽ കയറി വാതിൽ അടച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞു ജീവനും നീതുവും വന്ന് വാതിലിൽ മുട്ടി. അവന്റെ വീട് ആയത് കൊണ്ട് ഞാൻ പ്രശ്നം ഒന്നും കാണിക്കാതെ വാതിൽ തുറന്നു കൊടുത്തു. അവർ രണ്ടുപേരും അകത്തു കയറി. നീതുവിൽ ഒരു കുറ്റബോധത്തിന്റെ അംശം ഉള്ളത് കൊണ്ട് ആവും അവൾ എന്നെ നോക്കുന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ജീവൻ ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിൽ വന്ന് ഇരുന്നു.
” സീ താര, നീ എല്ലാം കണ്ടു. അപ്പൊ പിന്നെ ഒളിച്ചു വെച്ചിട്ട് കാര്യം ഇല്ല. ഞാനും നീതുവും തമ്മിൽ ഇഷ്ട്ടത്തിൽ ആണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല, ഒരു കൊല്ലത്തിൽ ഏറെയായി ” അവൻ ഒരു ഉളുപ്പും ഇല്ലാതെ എന്നോട് അത് പറഞ്ഞപ്പോ ഞാൻ ദേഷ്യത്തിൽ അവനെ നോക്കി
” നിനക്ക് ദേഷ്യം വരുന്നുണ്ടോ?? ” അവൻ അത് ചോദിച്ചിട്ട് പൊട്ടിച്ചിരിച്ചു. ഞാൻ അമ്പരന്ന് അവനെ നോക്കി.
” താര, നിന്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ എന്തോരം ഇഷ്ട്ടപ്പെടുന്നുണ്ട് ന്ന് നിനക്ക് അറിയാമോ. ഞാൻ ഒരിക്കൽ പോലും നിന്നെ സ്നേഹിച്ചിട്ടില്ല, ഒരു സുഹൃത് ആയി പോലും കണ്ടിട്ടില്ല. ഞാൻ അഭിനയിക്കുവായിരുന്നു, എന്റെ അച്ഛന്റേം അമ്മയുടേം സന്തോഷത്തിന് വേണ്ടി. താരേ കണ്ടു പഠി, അവൾ അത് ആണ് അവൾ ഇതാണ്, അത് കേട്ട് കേട്ട് ഞാൻ മടുത്തു. കുഞ്ഞിലേ മുതൽ എന്റെ അച്ഛൻ എന്നെ നീയും ആയിട്ട് ആണ് കമ്പ്യർ ചെയ്യുന്നത്. ഒരു പെണ്ണായ നിന്റെ വാലിൽ കെട്ടാൻ പോലും യോഗ്യത എനിക്ക് ഇല്ലന്നാ അച്ഛൻ പറയാറ്. എന്ത് വില കൊടുത്തും നിന്നെ എന്റെ ഭാര്യ ആക്കാൻ അച്ഛൻ ശ്രമിച്ചു. നിന്നെ ഭാര്യയായി ആജീവനാന്തം സഹിക്കുക. Oh എനിക്ക് ആലോചിക്കാൻ കൂടി വയ്യ. പക്ഷെ ദൈവം എന്റെ കൂടെ ആണ്, അതല്ലേ എന്നെ പോലെ തന്നെ നിന്നെ വെറുക്കുന്ന നീതുവിനെ ഞാൻ പരിചയപ്പെട്ടത്, നീ ഒരു F റാങ്കും നീതു ഒരു B റാങ്കും ആയത്. ഇനി എനിക്ക് നിന്നെ പോലെ ഒരു ലൂസറിനെ വേണ്ട എന്ന് എന്റെ അച്ഛനോട് പറയാം, അവർക്ക് മനസ്സിലാവും ” അവൻ അത് പറഞ്ഞപ്പോ
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്