? Fallen Star ? 2 [illusion witch] 959

പറയുകയോ ഞാൻ അത് അറിഞ്ഞതായോ നടിച്ചിട്ടില്ല. സത്യത്തിൽ എനിക്ക് മറ്റൊരു റിലേഷനെ കുറിച്ച് ചിന്തിക്കാൻ പോലും പേടി ആയിരുന്നു. നീതുവും ജീവനും എനിക്ക് തന്ന മുറിവ് അത്ര വലുത് ആണ്. ഇപ്പൊ ഡേവിഡ് ന്റെ അവസ്ഥ കേട്ടപ്പോ വല്ലാത്ത ഒരു വിങ്ങൽ. വീട്ടുകാർക്ക് കാണാൻ ബോഡി പോലും ബാക്കിയില്ല എന്ന് കേട്ടപ്പോൾ… അല്ല അതിന് അവന് വീട്ടുകാർ ഒന്നുമില്ല. അവൻ ഒരു അനാഥൻ ആണ്, ഒരു ക്രാക്ക് ഗേറ്റ് ബ്രെക്ക് ൽ അനാഥർ ആയ ഒരുപാട് പേരിൽ ഒരാൾ. ഞാൻ ഓരോന്ന് ആലോചിച്ചു ബെഡിലേക്ക് ചാരി കിടന്നു. എന്റെ കണ്ണുകൾ അടഞ്ഞു പോവുന്നു.

 

 

” താരാ… ഹേ ” സിദ്ധാർഥ് വിളിക്കുന്നത് ഞാൻ കേട്ടു.

 

 

” വിളിക്കണ്ട ഡ്രിപ്പ് ന്റെ മയക്കം ഉണ്ടാവും ” ഡോക്ടർ പറഞ്ഞപ്പോൾ അവർ മൂന് പേരും റൂമിന്റെ പുറത്തേക്ക് ഇറങ്ങി. സിദ്ധാർഥ് വാതിൽ വെച്ച് ഒന്ന് തിരിഞ്ഞു നോക്കുന്നതും പുഞ്ചിരിക്കുന്നതും മയക്കത്തിൽ എന്നോണം ഞാൻ കണ്ടു. പിന്നെ വാതിൽ കടന്നു പോയി.

 

 

ബോധം വന്നതിന് ശേഷം മുഴുവൻ എന്നെ അമ്പരപ്പിക്കുന്ന സംഭവങ്ങൾ ആണ്. എന്റെ മുറിവ് ഉണങ്ങിയത്, സിദ്ധാർഥ് പറഞ്ഞത്, ക്രാക്ക് ഗേറ്റിൽ വെച്ച് ഞാൻ കണ്ടത് അങ്ങനെ അങ്ങനെ. പക്ഷെ എന്നെ ഏറ്റവും അമ്പരപ്പിക്കുന്നത്, മറ്റൊന്ന് ആണ്. ഒരു ഉപഗ്രഹം പോലെ എനിക്ക് ചുറ്റും കറങ്ങി കൊണ്ട് ഇരിക്കുന്ന ഈ വസ്തു. അത് എന്താണ് എന്ന് നോക്കണം എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. പക്ഷെ പറ്റുന്നില്ല. കണ്ണുകൾ അടഞ്ഞു പോവുന്നു. ഞാൻ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു. ഒരു പക്ഷെ ചിലപ്പോൾ വീണ്ടും ഉണരുമ്പോൾ ഇതെല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് ഞാൻ തിരിച്ചറിയും.

 

 

 

ഞാൻ കണ്ണ് തുറക്കുമ്പോ ഞാൻ ഒരു റെസ്റ്റോറന്റ് ൽ ഇരിക്കുകയാണ്. എനിക്ക് ഏറെ പരിചയം ഉള്ള സ്ഥലം. പേസ്ട്രി ഹോം. എന്റെ അച്ഛൻ ഒരു ഫുഡ്ഡി ആയിരുന്നു. അച്ഛന് ഏറെ ഇഷ്ടം സ്വീറ്റ്സ് ആണ്. ഈ റെസ്റ്റോറന്റ് ആണ് അച്ഛന്റെ ഫേവറേറ്റ് സ്ഥലം. അച്ഛന്റെ ഒപ്പം കൂടി എന്റെയും. എനിക്ക് ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും. അപ്പൊ അച്ഛന്റെ ഓർമ്മകൾ എനിക്ക് ആശ്വാസം തരും. ഞാൻ ചുറ്റും നോക്കി. ഒന്ന് രണ്ടു കപ്പിൾസ് അവിടെ ഓരോ ടേബിളുകളിൽ ഇരിക്കുന്നുണ്ട്. അത് കണ്ടപ്പോൾ ഞാൻ ജീവനെ ഓർത്തു. ഞങ്ങളും ഇതേപോലെ ഇവിടെ ഇരുന്നിട്ടുള്ളത് അല്ലെ. എനിക്ക് ഒരു താഴ്ച്ച വരുമ്പോൾ അവൻ ഒരു താങ്ങായി ഉണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷെ….

90 Comments

  1. Super….

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. വിച്ച്,

    വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
    തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?

  4. നന്നായിട്ടുണ്ട്
    Interesting

  5. Next part eppo varum???

  6. ?????????????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?

      1. Ennu varum????

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ്‌ കിട്ടി അത് ഒന്ന് വർക്ക്‌ ഔട്ട്‌ ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

Comments are closed.