” eh guhm ” എന്റെ നോട്ടം കണ്ടിട്ട് ആവും ഡോക്ടർ വീണ്ടും മുരട് അനക്കി. ഞാൻ പെട്ടന്ന് അയാളിൽ ഉള്ള നോട്ടം മാറ്റി. എനിക്ക് എന്താണ് പറ്റിയത്?? ഇപ്പൊ ബോധം വന്നപ്പോ മുതൽ എന്തോ ഒരു മാറ്റം. കുറച്ചു നാളായി, കൃത്യമായി പറഞ്ഞാൽ ജീവനും ആയിട്ടുള്ള ബ്രെക്ക്അപ്പ് ന് ശേഷം ഞാൻ വല്ലാതെ ഡിപ്രെസ്സ്ഡ് ആയിരുന്നു, എപ്പോഴും വല്ലാത്ത ഒരു സങ്കടം ആയിരുന്നു, എന്നാൽ ഇപ്പൊ അതൊന്നും ഇല്ലാത്ത പോലെ. ഒരു തരം കാരണം അറിയാത്ത ഒരു ഹാപ്പിനെസ്സ്. എനിക്ക് സന്തോഷം തരുന്നത് എന്തും ചെയ്യാൻ ഒരു തോന്നൽ അത് കൊണ്ട് ആവും ഇപ്പൊ ഞാൻ ഇയാളെ വായ്നോക്കിയത്.
അച്ഛന്റെ മരണശേഷം ഒരു തരം അരക്ഷിതാവസ്ഥ എന്നെ വേട്ടയാടിഇരുന്നു. എവിടെയും ഞാൻ സുരക്ഷിത അല്ല എന്നൊരു തോന്നൽ. എനിക്ക് ഒരു പ്രശ്നം വന്നാൽ ചാരാൻ ഒരു ചുമലോ, ഒരു ദുഃഖം വന്നാൽ എന്നെ കെട്ടിപിടിച് ആശ്വസിപ്പിക്കാൻ കൈകളോ ഇല്ല എന്നൊരു തോന്നൽ. അന്നും ഇന്നും ജീവന് ആ വിടവ് നികത്താൻ പറ്റിയിട്ടില്ല. പക്ഷെ ഇപ്പൊ ഇപ്പൊ എന്റെ അരികിൽ എന്നെ സംരക്ഷിക്കാൻ മാത്രം കെൽപ്പുള്ള ഒരാൾ ഉണ്ട് എന്ന തോന്നൽ വന്നിരിക്കുന്നു. ഇരുളിന്റെ മറവിൽ നിന്ന് എന്നെ സംരഷിക്കുന്ന ആരോ ഒരാൾ, ഒരു ഗാർഡിയൻ ഏഞ്ചൽ. ആരെന്ന് അറിയാത്ത അയാളുടെ നിഴലിൽ ഞാൻ സുരക്ഷിതയാണ്. പക്ഷെ ഈ തോന്നലിനു കാരണം എന്താണ് എന്ന് മാത്രം മനസ്സിലാവുന്നില്ല, കാരണക്കാരൻ ആരെന്നും അറിയില്ല. ഇനി എന്റെ മുന്നിൽ ഇരിക്കുന്ന ഇയാൾ ആവുമോ?? ഈ സോൾമേറ്റ് എന്നൊക്കെ പറയുന്ന പോലെ. കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്, ഒരു കലിപ്പൻ ലുക്ക്. ഞാൻ പെട്ടന്ന് തല വെട്ടിച്ചു. അയ്യേ എന്ത് ഭ്രാന്ത് ഒക്കെ ആ ഞാൻ ആലോചിച്ചു കൂട്ടുന്നെ??
” ഹലോ ” അയാൾ വിരൽ ഞൊടിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിൽ വന്നത്. ഞാൻ വീണ്ടും ചമ്മിയ ചിരി ചിരിച്ചു.
” ജീവനും നീതുവിനും കുഴപ്പം ഒന്നുമില്ല. അവർ വലിയ പരുക്കുകൾ കൂടാതെ രക്ഷപെട്ടു. ആ മോൺസ്റ്റർ അതിനെ കുറിച്ച് താരയോട് ചോദിച്ചറിയാൻ ആണ് ഞാൻ വന്നത് ” അയാൾ പറഞ്ഞു.
” ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ സിദ്ധാർഥ്, സ്റ്റാർ ബ്യുറോ യിലെ സർക്കിൾ ഇൻസ്പെക്ടർ ആണ്. അന്ന് താരയെ രക്ഷപെടുത്തിയത് എന്റെ ടീം ആയിരുന്നു. നീതുവും ജീവനും പറഞ്ഞതും, പിന്നെ അന്ന് ഞങ്ങൾ അന്നേരം ക്രാക്ക് ഗേറ്റിൽ നിന്ന് വന്ന സ്റ്റാർ എനർജി മെഷർ ചെയ്തതും വെച്ച് നോക്കുമ്പോൾ ആ മോൺസ്റ്റർ മിനിമം ഒരു A ലെവൽ മോൺസ്റ്റർ ആണ് ചിലപ്പോൾ ഒരു S
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്