? Fallen Star ? 2 [illusion witch] 959

 

 

” എന്താണ് താര, എന്തെങ്കിലും കാണാതെ പോയോ?? ” ചെക്ക് ചെയ്യുന്നതിന് ഇടയിൽ ഡോക്ടർ എന്നെ കളിയാക്കും പോലെ ചോദിച്ചു.

 

 

” അത്…. ഞാൻ എന്റെ വയറ്റിൽ ഉണ്ടായിരുന്ന മുറിവ് നോക്കിയതാ ” ഞാൻ ചമ്മലോടെ തന്നെ മറുപടി കൊടുത്തു.

 

 

” വയറ്റിലെ മുറിവോ?? ” ഡോക്ടർ

 

 

” ഹാ ഇന്നലെ ആ ഗേറ്റിൽ വെച്ച് എന്റെ വയറ്റിൽ വാൾ കയറിയപ്പോൾ ഉണ്ടായ മുറിവ് ” ഞാൻ പറഞ്ഞു

 

 

” വാളോ?? രണ്ടാഴ്ച മുന്നേ തന്നെ ഞങ്ങൾ ആ ഗേറ്റിൽ നിന്ന് രക്ഷപെടുത്തുമ്പോൾ തനിക്ക് മുറിവ് ഒന്നും ഉണ്ടായിരുന്നിൽ, തനിക്ക് ബോധം ഇല്ലായിരുന്നു എന്നൊരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ ” ഇത്തവണ മറുപടി പറഞ്ഞത് ആ ചെറുപ്പക്കാരൻ ആണ്. ഞാൻ അമ്പരപ്പോടെ അയാളെ നോക്കി

 

 

” വെയിറ്റ്… രണ്ടാഴ്ച?? ”

 

 

” അതേ ആ ആക്‌സിഡന്റ് കഴിഞ്ഞിട്ട് ഇപ്പൊ രണ്ടാഴ്ച ആയി ” അയാൾ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ബെഡിലേക്ക് ചാരി ഇരുന്നു.

 

 

” നീതുവും ജീവനും അവർ രക്ഷപെട്ടോ??? ആ മോൺസ്റ്റർ??? ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു. അത് കേട്ടപ്പോൾ അയാളുടെ മുഖം ഒന്ന് കൂടി ഗൗരവം ഉള്ളതായി മാറി. അന്നേരം ആണ് ഞാൻ അയാളെ ശരിക്കും ശ്രദ്ധിക്കുന്നത്. നല്ല പൊക്കം അതിന് ഒത്ത നല്ലത് പോലെ ബിൽഡ് ചെയ്ത ശരീരം, കട്ടി മീശ, താടി ക്‌ളീൻ ഷേവ് ആണ്, അത്ര വെളുപ്പും അല്ല അങ്ങനെ കറുത്തിട്ടും അല്ല ഒരു ഇരുനിറം,  ആർമി കട്ട് ചെയ്തു പറ്റെ നിർത്തി ഇരിക്കുന്ന മുടി, ബ്ലാക്ക് പാന്റും വെയിറ്റ് ഫുൾ സ്ലീവ് ഷർട്ടും ആണ് വേഷം ഇൻ ചെയ്തിട്ടുണ്ട്, കയ്യിൽ ഒരു ബ്ലോക്ക്‌ കോട്ടും ഉണ്ട്. മൊത്തത്തിൽ ഒരു എക്സിക്യൂട്ടീവ് ലുക്ക് ആണ്. പിന്നെ നേരത്തെ ഉള്ള ആ ചമ്മലും നാണവും പോയി ഗൗരവം വന്നപ്പോ ആളെ കാണാൻ നല്ല ഭംഗി ആയി.

90 Comments

  1. Super….

  2. നിധീഷ്

    ♥️♥️♥️♥️♥️

  3. വിച്ച്,

    വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
    തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?

  4. നന്നായിട്ടുണ്ട്
    Interesting

  5. Next part eppo varum???

  6. ?????????????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?

      1. Ennu varum????

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ്‌ കിട്ടി അത് ഒന്ന് വർക്ക്‌ ഔട്ട്‌ ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

Comments are closed.