‘ അല്ല ഞാൻ ഒരു ലൂസർ അല്ല, എന്റെ കരുത്ത് എന്താണ് എന്ന് എന്നെ പുച്ഛിച്ചവർക്ക് മുന്നിൽ ഞാൻ കാണിച്ചു കൊടുക്കും ‘ ഞാൻ എന്നോട് തന്നെ പറഞ്ഞു..
‘ പക്ഷെ എങ്ങനെ???’ ആ ചോദ്യം എന്നെ തന്നെ കുഴക്കി. ജീവിതകാലം മുഴുവൻ ഒരു വീക്ക് f റാങ്ക് ആയി കഴിയാനാണ് എന്റെ വിധി. ആ ഞാൻ എങ്ങനെ ശക്തി ആർജിക്കും, ഞാൻ നിരാശയുടെ നെടുവീർപ്പ് ഇട്ടു.
അന്നേരം ആണ് എനിക്ക് ചുറ്റും കറങ്ങി കൊണ്ട് ഇരിക്കുന്ന ആ വസ്തു വിനെ ഞാൻ വീണ്ടും ശ്രദ്ധിക്കുന്നത്. ഞാൻ ആദ്യം എന്റെ ഹാലൂസിനേഷൻ ആണെന്ന് ആണ് വിചാരിച്ചത്, നേഴ്സോ ഡോക്ടരോ സിദ്ധാർതോ ആരും അതിനെ കുറിച്ച് ചോദിക്കാഞ്ഞപ്പോൾ ഞാൻ അത് എന്റെ കണ്ണിന്റെ മായക്കാഴ്ച്ച ആണെന്ന് ഉറപ്പിച്ചു. പക്ഷെ എത്ര തവണ കണ്ണ് തിരുമി തുറന്നിട്ടും അത് എന്റെ കണ്ണിൽനിന്ന് മാഞ്ഞില്ല, അതിപ്പോഴും എനിക്കുചുറ്റും കറങ്ങുകയാണ്. ഒരു ചെറിയ പുസ്തകം. ഞാൻ രണ്ടും കല്പിച്ചു കൈ നീട്ടി. അന്നേരം അത് എന്റെ അരികിലേക്ക് പറന്നു വന്നു.
ഞാൻ ഒന്ന് അതിനെ സൂക്ഷിച്ചു നോക്കി, ഞാൻ ഈ പുസ്തകം വേറെ എവിടെയോ കണ്ടിട്ടുണ്ട്, ഹാ അന്ന് ക്രാക്ക് ഗേറ്റ്ൽ വെച്ച് കണ്ട സ്ത്രീ, അവരുടെ കയ്യിലും ഇതേ ഡിസൈൻ ഉള്ള ഒരു പുസ്തകം ഉണ്ടായിരുന്നു. പക്ഷെ അവരുടെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകത്തിന് വലിയ രണ്ടു ഡിഷ്ണറികളുടെ വലിപ്പം ഉണ്ടായിരുന്നു എന്നാൽ ഈ പുസ്തകത്തിന് ഒരു മൂന് പേജിൽ കൂടുതൽ വലിപ്പം ഉണ്ടെന്ന് തോന്നുന്നില്ല. മറ്റൊരു വ്യത്യാസം എന്തെന്നാ അവരുടെ പുസ്തകത്തിന്റെ കവർ ഡയമൻഡ് പോലെ എന്തോ കൊണ്ട് ഉണ്ടാക്കിയതാണ്, ഇത് ആണെകിൽ ചെമ്പോ, വെങ്കലമോ മറ്റോ കൊണ്ട് ഉണ്ടാക്കിയത് ആണ്.
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്