അവളെ തന്നെ നോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല, ചതിയുടെ വിശ്വാസവഞ്ചനയുടെ വേദന എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു.
” പ്രിൻസസ്സ്, ആസ്റ്ററസിനും, ആസ്റ്ററസിലെ ജനങ്ങൾക്കും വേണ്ടി മരിക്കും എന്നല്ലേ പ്രിൻസസ് ഞങ്ങളോട് ഏപ്പോഴും പറയാറുള്ളത്, so it’s time. Die for us ” അവൾ അത് പറഞ്ഞു തീർന്നതും ആ വാൾ ഒന്നുകൂടി എന്നിലേക്ക് കുത്തിഇറക്കി, ആ സമയം വേറെയും വാളുകളും കത്തികളും എന്നിൽ കയറി ഇറങ്ങി.
ഞാൻ തിരിഞ്ഞു അയാളെ നോക്കി. ഇപ്പൊ അയാളുടെ ആ ചുവന്ന കണ്ണുകൾ അല്ലാതെ ബാക്കി ഒന്നും കാണാൻ ഇല്ല ആ ശരീരം മുഴുവൻ ആ കറുത്ത തീ വിഴുങ്ങി കഴിഞ്ഞിരുന്നു. ആ കണ്ണുകളിൽ നിസ്സഹായതയുടെ, സങ്കടത്തിന്റെ, ദേഷ്യത്തിന്റെ പകയുടെ വലിയ കടൽ ഇരമ്പുന്നത് ഞാൻ കണ്ടു. എന്റെ ശരീരം തളർന്നു ഞാൻ നിലത്ത് മുട്ടുകുത്തി ഇരുന്നു അന്നേരം ആ ഹാളിൽ നിറ കണ്ണുകളോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു മുഖം ഞാൻ കണ്ടു. ക്രാക്ക് ഗേറ്റിൽ വെച്ച് കണ്ട ആ സ്ത്രീയുടെ മുഖം. അപ്പോഴേക്കും ഞാൻ, നിലത്ത് ഒഴുകി പരന്നു കിടക്കുന്ന എന്റെ തന്നെ ചോരയിലേക്ക് വീണിരുന്നു. ബോധം മറയുന്നതിന് തൊട്ടുമുമ്പ് ആ ചോരയിൽ ഞാൻ എന്റെ പ്രതിബിംബം കണ്ടു, അത് എന്റെ മുഖം ആയിരുന്നില്ല, പകരം അതി സുന്ദരി ആയ മറ്റൊരു യുവതി ആയിരുന്നു. അപ്പൊ ഞാൻ ഈ കണ്ടത് ഒക്കെ മറ്റാരുടെയോ ഓർമ്മകൾ ആവണം. വെള്ളി തലമുടിയും നെറ്റിൽ ഒരു നക്ഷത്രചിഹ്നവും ഒക്കെ ഉള്ള അവൾക്ക് ഞാൻ ക്രാക്ക് ഗേറ്റിൽ വെച്ച് കണ്ട സ്ത്രീയുടെ നല്ല ചായ ഉണ്ടായിരുന്നു, ഒറ്റനോട്ടത്തിൽ അവർ അമ്മയും മകളും ആണെന്നെ പറയു.
ഇത്രയും ആയപ്പോഴേക്കും ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നു. വല്ലാത്ത ഒരു സ്വപ്നം. ഞാൻ എന്റെ കവിളിൽ തൊട്ടു നോക്കി. അവിടെ കണ്ണുനീർ ഒഴുകിയിരുന്നു. ഞാൻ കരഞ്ഞോ?? പക്ഷെ എന്തിന്?? ഞാൻ കണ്ട സ്വപ്നം ഓർത്തു നോക്കി പക്ഷെ ഒന്നും മനസ്സിലേക്ക് വരുന്നില്ല, ബ്ലാക്ക് എന്ന പേരും ചുവന്ന കണ്ണുകൾ ഉള്ള ഒരാളുടെ അവ്യക്തമായ മുഖവുമേ ഓർമയിലേക്ക് വരുന്നുള്ളു. പക്ഷെ ആരാണ് അയാൾ എന്ന ചോദ്യം എന്നെ കുഴക്കി.
‘ ലൂസർ ‘ അപ്പോഴാണ് ആ വിളി എന്റെ കാതുകളിൽ കേട്ടത്. എന്റെ അച്ഛനും അമ്മയും കണ്ണനും ഒക്കെ എന്നെ അങ്ങനെ വിളിച്ച രംഗം ഞാൻ ഓർത്തു. ഞാൻ കണ്ട ഏറ്റവും വലിയ ദുസ്വപ്നം.
Super….
♥️♥️♥️♥️♥️
വിച്ച്,
വായിച്ചിടത്തോളം എനിക്ക് ഇഷ്ടമായി.?
തുടർന്നു വായിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ആരോ കൺപോളയിൽ തൂങ്ങും പോലെ, നല്ല ഭാരം. നാളെ തന്നെ ബാക്കി കൂടി വായിച്ചു അഭിപ്രായം പറയുന്നതാണ്. ?
നന്നായിട്ടുണ്ട്
Interesting
Next part eppo varum???
?????????????
സോറി പുതിയ സേം തുടങ്ങി തിരക്കിൽ ആയിപ്പോയി അതാ വരാൻ പറ്റാഞ്ഞേ ?
Ennu varum????
ഒരു ചെറിയ പ്ലോട്ട് ട്വിസ്റ്റ് കിട്ടി അത് ഒന്ന് വർക്ക് ഔട്ട് ചെയ്യണം നാളെ സബ്‌മിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്